അല്ലാഹു വാനലോകങ്ങളുടെയും ഭൂമിയുടെയും പ്രകാശമാകുന്നു. അവന്റെ പ്രകാശത്തിനുള്ള ഉദാഹരണം ഇപ്രകാരമത്രെ: ഒരു വിളക്കുമാടം. അതില്‍ വിളക്കുവെച്ചിരിക്കുന്നു. വിളക്ക് ഒരു സ്ഫടികക്കൂട്ടിലാണ്. സ്ഫടികക്കൂടോ, വെട്ടിത്തിളങ്ങുന്ന നക്ഷത്രം പോലെയും.
പാശ്ചാത്യമോ, പൌരസ്ത്യമോ അല്ലാത്ത, അനുഗൃഹീതമായ ഒലിവുമരത്തില്‍നിന്നുള്ള എണ്ണകൊണ്ട് ആ വിളക്ക് കത്തിക്കപ്പെടുന്നു. അതിന്റെ ഒലിവെണ്ണ സ്വയം പ്രകാശിക്കുമാറാകുന്നു; തീ തൊട്ടില്ലെങ്കില്‍പോലും. പ്രകാശത്തിനുമേല്‍ പ്രകാശം!. അല്ലാഹു അവനുദ്ദേശിക്കുന്നവരെ തന്റെ പ്രകാശത്തിലേക്കു നയിക്കുന്നു. അവന്‍ ഉദാഹരണങ്ങളിലൂടെ ജനങ്ങളെ കാര്യം ഗ്രഹിപ്പിക്കുകയാണ്. അവന്‍ സകല സംഗതികളും നന്നായറിയുന്നവനല്ലോ.( വിശുദ്ധ ഖുറാന്‍ 24:35)
എന്നെ അനാദ്യനായും ജന്മഹീനനായും സര്‍വേശ്വരനായും അറിയുന്നവന്‍ മനുഷ്യരില്‍വച്ച് അജ്ഞാനരഹിതനായി എല്ലാ പാപങ്ങളില്‍നിന്നും മുക്തനായിത്തീരുന്നു. ( ഭഗവദ് ഗീത- 10:03)
ആദിയില്‍ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു. വചനം ജഡമായി തീര്‍ന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയില്‍ പാര്‍ത്തു. ഞങ്ങള്‍ അവന്റെ തേജസ്സ് പിതാവില്‍ നിന്നു ഏകജാതനായവന്റെ തേജസ്സായി കണ്ടു. ( യോഹന്നാന്‍ 1:1, 14)