ശിവോഹം ശിവോഹം, ശിവോഹം ശിവോഹം, ശിവോഹം ശിവോഹം
മനോ ബുധ്യഹങ്കാര ചിത്താനി നാഹം
ന ച ശ്രോത്ര ജിഹ്വാ ന ച ഘ്രാണനേത്ര
ന ച വ്യോമ ഭൂമിര്‍ ന തേജോ ന വായുഃ
ചിദാനന്ദ രൂപഃ ശിവോഹം ശിവോഹം
ന ച പ്രാണ സംജ്ഞോ ന വൈപംച വായുഃ
ന വാ സപ്തധാതുര്‍ ന വാ പഞ്ച കോശാഃ
നവാക്പാണി പാദൗ ന ചോപസ്ഥ പായൂ
ചിദാന്ദ രൂപഃ ശിവോഹം ശിവോഹം
ന മേ ദ്വേഷരാഗൗ ന മേ ലോഭമോഹോ
മദോ നൈവ മേ നൈവ മാത്സര്യഭാവഃ
ന ധര്‍മോ ന ചാര്‍ധോ ന കാമോ ന മോക്ഷഃ
ചിദാന്ദ രൂപഃ ശിവോഹം ശിവോഹം
ന പുണ്യം ന പാപം ന സൗഖ്യം ന ദുഃഖം
ന മന്ത്രോ ന തീര്‍ത്ഥം ന വേദാ ന യജ്ഞഃ
അഹം ഭോജനം നൈവ ഭോജ്യം ന ഭോക്താ
ചിദാന്ദ രൂപഃ ശിവോഹം ശിവോഹം
ന മൃത്യുര്‍ ന ശങ്കാ ന മേ ജാതി ഭേദഃ
പിതാ നൈവ മേ നൈവ മാതാ ന ജന്മ
ന ബന്ധുര്‍ ന മിത്രം ഗുരുര്‍നൈവ ശിഷ്യഃ
ചിദാന്ദ രൂപഃ ശിവോഹം ശിവോഹം
അഹം നിര്‍വികല്‌പോ നിരാകാര രൂപോ
വിഭൂത്വാച്ച സര്‍വത്ര സര്‍വേന്ദ്രിയാണാം
ന വാ ബന്ധനം നൈവ മുക്തി ന ബന്ധഃ
ചിദാന്ദ രൂപഃ ശിവോഹം ശിവോഹം
ശിവോഹം ശിവോഹം, ശിവോഹം ശിവോഹം, ശിവോഹം ശിവോഹം
അര്‍ത്ഥം
ഞാന്‍ മനസ്സോ, ബുദ്ധിയോ, അഹങ്കാരമോ, മാനസിക വൃത്തിയോ അല്ല. ഞാന്‍ പഞ്ചേന്ദ്രിയങ്ങളല്ല, അവയ്‌ക്കെല്ലാം അതീതനാണ്. ഞാന്‍ ആകാശമോ, ഭൂമിയോ, അഗ്‌നിയോ, വായുവോ (പഞ്ച ഭൂതങ്ങള്‍) ആല്ല. ഞാന്‍ ബോധാന്ദരൂപനായ പരമാത്മാവാണ്; ഞാന്‍ പരമാത്മാവാണ്.
പ്രാണനെന്നു പറയപ്പെടുന്നത് ഞാനല്ല. അഞ്ചായി പിരിഞ്ഞു ദേഹത്തെ നിലനിറുത്തുന്ന വായുവും ഞാനല്ലതന്നെ. ദേഹത്തിന്റെ ഭാഗങ്ങളായ ഏഴു ധാതുക്കളും ഞാനല്ല. അഞ്ചുകോശങ്ങളും ഞാനല്ല. വാക്ക്, കൈ, കാല് എന്നിവയും ഞാനല്ല. ജനനേന്ദ്രിയവും വിസര്‍ജനേന്ദ്രിയവും ഞാനല്ല. ഞാന്‍ ബോധാനന്ദരൂപിയായ പരമാത്മാവാണ്; ഞാന്‍ പരമാത്മാവാണ്.
എനിക്ക് ദ്വേഷമോ രാഗമോ ഇല്ല. എനിക്ക് ലോഭമോ മോഹമോ ഇല്ല; എനിക്ക് മദമില്ല തന്നെ. എനിക്കാരോടും മത്സരഭാവമില്ല തന്നെ. ധര്‍മമില്ല; അര്‍ത്ഥവുമില്ല; കാമവുമില്ല; മോക്ഷവുമില്ല. ഞാന്‍ ബോധാനന്ദസ്വരൂപനായ പരമാത്മാവാണ്; ഞാന്‍ പരമാത്മാവാണ്.
ഞാന്‍ പുണ്യമല്ല, പാപമല്ല. സുഖമല്ല, ദുഖമല്ല. മന്ത്രമല്ല, തീര്‍ത്ഥമല്ല. വേദങ്ങളല്ല, യജ്ഞങ്ങളല്ല. ഞാന്‍ ഭോജനമല്ല തന്നെ, ഭുജിക്കപ്പെടേണ്ടതോ ഭോക്താവോ ഞാനല്ല. ഞാന്‍ ബോധാനന്ദസ്വരൂപനായ പരമാത്മാവാണ്. ഞാന്‍ പരമാത്മാവാണ്.
മരണമില്ല, സംശയമേയില്ല. എനിക്കു ജാതിഭേതദമില്ല. അച്ഛന്‍ ഇല്ല തന്നെ; മാതാവില്ല തന്നെ, ജന്മവുമില്ല. ബന്ധുവില്ല, സുഹൃത്തില്ല. ഗുരോശിഷ്യനോ ഇല്ല. ഞാന്‍ ബോധാനന്ദരൂപനായ പരമാത്മാവാണ്. ഞാന്‍ പരമാത്മാവാണ്.
ഞാന്‍ സര്‍വ്വവ്യാപിയാണ്. നാമവും രൂപവും, ആകാരവും എനിക്കില്ല. ലോകത്തോടോ, മുക്തിയോടോ, എനിക്ക് അടുപ്പം ഇല്ല. എനിക്ക് ആഗ്രഹങ്ങളില്ല. എന്തുകൊണ്ടെന്നാല്‍ ഞാന്‍ എല്ലാമാണ്, എല്ലായിടത്തും ഉണ്ട്, എല്ലാ സമയത്തും ഉണ്ട്, ഞാന്‍ സമതുലിതാവസ്തയിലാണ്. ഞാന്‍ ബോധാനന്ദരൂപനായ പരമാത്മാവാണ്. ഞാന്‍ പരമാത്മാവാണ്.
Content Highlights: Nirvana shatkam by Adi Shankaracharya