• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
  • Auto
  • Tech
  • Spirituality
More
  • Feature
  • Amrutha Vachanam
  • Photos
  • Astrology
  • News
  • Beliefs
  • Rituals
  • Jaggi Vasudev

മറുകുകള്‍ പറയും നിങ്ങളുടെ രഹസ്യങ്ങള്‍

Nov 10, 2018, 11:01 PM IST
A A A

പുരുഷന്റെ വലത്തേത്തോളത്തെ കറുത്തതോ ചുവന്നതോ ആയ മറുക് ധനലക്ഷണവും, ഇടത്തേതോളിലുള്ളത് കപടലക്ഷണവുമാണ്.

mole
X

Image credit- Pinterest

ലക്ഷണശാസ്ത്രത്തിലും രേഖാശാസ്ത്രത്തിലും ബിന്ദുക്കള്‍ (മറുക്) ക്ക് പ്രാധാന്യമുണ്ട്. ഇവ ശരീരത്തിലെ ഓരോ ഭാഗത്തും വരുന്നത് ആ വ്യക്തിയുടെ സ്വഭാവത്തേയും ഭാവിയേയും മറ്റും സൂചിപ്പിക്കുന്നുവെന്നാണ് വിശ്വാസം. ജനിക്കുമ്പോള്‍ നമ്മുടെ ശരീരത്തില്‍ കാണപ്പെടുന്ന മറുകുകള്‍ മരണം വരെ കാണപ്പെടുകയും അവ നമ്മുടെ സ്വഭാവസവിശേഷതകളും ഭാവിയുമെല്ലാം വെളിപ്പെടുത്തുന്നതിനു സഹായിക്കുമെന്നുമാണ് ജ്യോതിശാസ്ത്രം പറയുന്നത്. 

മറുകുകള്‍ തേന്‍ നിറമുള്ളതും കറുപ്പുനിറമുള്ളതും അങ്ങനെ രണ്ടുവിധമാകുന്നു. ഇതില്‍ തേനിന്റെ നിറമുള്ളത് ശുഭകരവും കറുപ്പുനിറമുള്ളത് അശുഭകരവുമത്രെ. ചില ബിന്ദുക്കള്‍ അരിമ്പാറപോലെ തടിച്ചതുമായിരിക്കും. ഭാഗ്യ നിര്‍ഭാഗ്യങ്ങളെ നിര്‍ണയിക്കാന്‍ ഈ മറുകുകള്‍ കൊണ്ട് സാധിക്കുമെന്നും വിശ്വസിക്കുന്നു. 

ഇതനുസരിച്ച് മറുകുകളുടെ സ്ഥാനം അനുസരിച്ചുള്ള ഫലങ്ങള്‍ സാമാന്യേന ഇങ്ങനെയായിരിക്കാം. 

നെറ്റിയുടെ മദ്ധ്യഭാഗത്ത് തിലകം ചാര്‍ത്തുന്ന സ്ഥാനത്തുള്ള കറുത്തതും ചുവന്നതുമായ മറുക് പുരുഷന് ശുഭമാകുന്നു. നെറ്റിയുടെ മുകളിലോ ഇടതും വലതും അരികുകളിലോ കറുത്ത ബിന്ദുക്കള്‍ അശുഭവും ചുവന്നവ ശുഭവുമാകുന്നു. പുരികങ്ങളുടെ മേല്‍ഭാഗത്തോ പുരികങ്ങളിലോ കറുത്ത മറുകുള്ളവന്‍ വിവേകിയാകുന്നു. രണ്ടു പുരികങ്ങളുടേയും ഇടയിലുള്ള കറുത്ത മറുക് ദാരിദ്ര്യലക്ഷണവും ചുവന്നവ നപുംസകലക്ഷണവുമാണ്. കണ്‍പോളകളില്‍ വലത്തേതില്‍ ഏതെങ്കിലും നിറമുള്ള മറുകുണ്ടായിരുന്നാലവന്‍ സൂക്ഷ്മദൃക്കും ഇടത്തേതിലാണെങ്കില്‍ ദരിദ്രനുമാകുന്നു. 

നെറ്റിയുടെ മദ്ധ്യം തിലകം ചാര്‍ത്തുന്ന സ്ഥലത്ത് തേന്‍ നിറമുള്ള ബിന്ദുവുമുള്ള സ്ത്രീകള്‍ ധനികയും ഐശ്വര്യവതിയുമാണ്. ഈ ബിന്ദു കറുത്തതാണെങ്കില്‍ ധനമില്ലെങ്കിലും ഐശ്വര്യവും വിദ്യാഭ്യാസവുമുണ്ടാകും.
ഇടതു പുരികത്തിന്റെ മുകളില്‍ തേന്‍ നിറമുള്ള മറുകുണ്ടെങ്കിലവള്‍ അധികാരമുള്ള ഉദ്യോഗം ലഭിക്കും. കറുത്തതാണെങ്കില്‍ വിദ്യാഹീനയും എന്നാല്‍ ധനികയുമാവും. വലതു പുരികത്തിന്റെ മുകളിലാണ് കറുത്ത മറുകെങ്കില്‍ ദരിദ്രയും ഇത് തേന്‍ നിറമുള്ളതാണെങ്കില്‍ കാമുകിയുമാകുന്നു. കണ്‍പോളയിലെ മറുക് അപസ്മാരരോഗമുള്ള സ്ത്രീയുടെ ലക്ഷണമത്രെ. ഇതു കറുത്തതോ തേനിന്റെ നിറമുള്ളതോ ആയാലും ഫലമൊന്നുതന്നെ. അതുപോലെ തന്നെ ഇടതോവലതോ കണ്ണിന്റെ പോളയിലായാലും മറ്റും ഫലമൊന്നുമില്ല.

സ്ത്രീയുടെ നെറ്റിയുടെ ഇടതരികില്‍ തേന്‍ നിറമുള്ള മറുക് വിദ്യാഭ്യാസപരമായ ധനാര്‍ജ്ജനത്തേയും കറുത്തത് ദാരിദ്ര്യത്തേയും എന്നാല്‍ സൗശീലത്തേയും കുറിക്കുന്നു. ഇതു വലതു ഭാഗമായിരുന്നാല്‍ തേന്‍നിറം വ്യഭിചാരത്തേയും ധനമഹിമയേയും കറുത്തത് നിത്യദാരിദ്ര്യത്തേയും കാണിക്കുന്നു. 

ചെവിയുടെ അകത്തെ ബിന്ദു ഇടതുഭാഗത്തേത് തേന്‍ നിറം വാചാലതയുള്ളവള്‍ക്കും, കറുത്തത് കാമചാരണിക്കുമാകുന്നു. വലതുചെവിയുടെ കറുത്ത ബിന്ദു (മറുക്) നിത്യദാരിദ്ര്യത്തേയും, തേന്‍ നിറം അഭിസാരത്തേയും സൂചിപ്പിക്കുന്നു. ഇടതുചെവിയുടെ പിന്‍വശം തേന്‍ നിറമായ ബിന്ദു (മറുക്) അടുക്കവും ഒതുക്കവുമുള്ള മഹിളയ്ക്കുണ്ടായിരിക്കും. അതും കറുപ്പാണെങ്കില്‍ വ്യഭിചാരദോഷം കേള്‍ക്കാം. വലതുചെവിയുടെ പുറകുവശം തേന്‍നിറമോ കറുത്തതോ ആയ ബിന്ദുവുള്ളവള്‍ നിത്യദരിദ്രയാകുന്നു. 

ചെവികളുടെ അകത്തോ പുറത്തോ മറുകുള്ളവ പുരുഷന്‍ അഹങ്കാരിയായിരിക്കാം. ചുവന്നതാണെങ്കിലവന്‍ ധനികനും സഹൃദയനുമായിരിക്കും. കഴുത്തിന്റെ മറുവശം മുടിയോടു ചേര്‍ന്ന് കറുത്തതോ ചുവന്നതോ ആയ മറുകുണ്ടെങ്കിലാ പുരുഷന്‍ കര്‍മ്മനിരതനും ധനികനും എന്നാല്‍ സന്താനഹീനനുമായിരിക്കും. 

കഴുത്തിന്റെ പിന്‍വശം ഒന്നോ അതിലധികമോ ബിന്ദു (മറുക്) തേന്‍ നിറത്തിലുള്ളവള്‍ സൈ്വരിണിയും അവ കറുപ്പുനിറമായിരുന്നാല്‍ അവള്‍ ദരിദ്രയും അഹങ്കാരിണിയുമാകുന്നു. കഴുത്തിന്റെ മുന്‍വശം കറുത്ത മറുകുള്ളവള്‍ ധനം ദുര്‍വിനിയോഗം ചെയ്യുന്നവളാണ്. തേന്‍ നിറമായിരുന്നാല്‍ വിദ്യാസമ്പന്നയാകുന്നു. കഴുത്തിന്റെ ഇടതുഭാഗത്തെ കറുത്ത ബിന്ദു ധനപ്രമത്തതയേയും അഹങ്കാരത്തേയും സൂചിപ്പിക്കുന്നു. വലതുഭാഗത്തേത് ദരിദ്രലക്ഷണമാകുന്നു. തേന്‍ നിറമുള്ളതാണ് വലതു ഭാഗത്തെ മറുകെങ്കില്‍ അവള്‍ ഭക്ഷണപ്രിയയാണ്.

കഴുത്തില്‍ കറുത്ത പുള്ളിയുള്ളവന്‍ കണ്ഠക്ഷോഭം ചെയ്യുന്നവനും ചുവന്ന മറുകുള്ളവന്‍ അരസികനുമായിരിക്കും. 

വലതുകവിള്‍ത്തടത്തിലെ കറുത്തതുംചുവന്നതുമായ മറുക് പുരുഷനലങ്കാരവും ശുഭവും ആകുന്നു. ഇടതുകവിളിലാണെങ്കില്‍ അശുഭം. മൂക്കിന്റെ നടുക്കോ വശങ്ങളിലോ അഗ്രഭാഗത്തോ പുരുഷനു മറുകുണ്ടെങ്കില്‍ അതു കറുപ്പോ ചുവപ്പോ ആയാലും അതു ശുഭകരമല്ല. മേല്‍ ചുണ്ടിനു മുകളില്‍ കറുത്ത മറുകുള്ളവന്‍ അഹങ്കാരിയും ചുവന്ന മറുകുള്ളവന്‍ ധനികനും ദയാലുവുമായിരിക്കും. താടിയിലോ താഴത്തെ ചുണ്ടിനോടു ചേര്‍ന്നോ ഏതെങ്കിലും നിറത്തില്‍ മറുകുള്ളത് ശുഭകരമാണ്.

മൂക്കിന്റെ വശങ്ങളിലോ അഗ്രഭാഗത്തോ തേന്‍ നിറമുള്ളതോ കറുത്തതോ ആയ മറുകുണ്ടെങ്കില്‍ അവള്‍ ശൂരയാകുന്നു. ആ ഭാഗത്ത് അരിമ്പാറപോലെ തടിച്ച ബിന്ദുവുള്ളവള്‍ (മറുക്) അധികാരഭ്രമിയും ശൂരയുമാണ്. 

മേല്‍ചുണ്ടിനുപരി കറുത്തതോ തേനിന്റെ നിറമുള്ളതോ ആയ ബിന്ദുവുണ്ടെങ്കില്‍ അവള്‍ കര്‍ക്കശഹൃദയയും ധനികയുമാകുന്നു. ഇത് അധരത്തിന് (താഴത്തെ ചുണ്ട്) താഴെയാണെങ്കില്‍ ധനമഹിമയേയും സന്താനസൗഭാഗ്യത്തേയും കുറിക്കുന്നു. താടിയില്‍ കറുത്ത മറുകുണ്ടെങ്കില്‍ അവള്‍ ഗണികയായിരിക്കും. ഇത് തേന്‍ നിറമുള്ള മറുകാണെങ്കില്‍ വേശ്യയും ധനികയും പുത്രസമ്പത്തുള്ളവളുമാകുന്നു. വലതുകവിളിലെ കറുത്തതും തേന്‍ നിറമുള്ളതുമായ മറുക് പ്രസവിക്കാത്തവളെ സൂചിപ്പിക്കുന്നതാണ്. 

സ്തനങ്ങളുടെ മേല്‍ഭാഗം കഴുത്തിനുതാഴെയായി മറുകുള്ളവള്‍വിധവയായിരിക്കും. ഇത് കറുത്തതോ തേന്‍ നിറമുള്ളതോ ആയിരുന്നാലും ഫലമൊന്നുതന്നെ. ഇടതു സ്തനത്തിലെവിടെയെങ്കിലും തേന്‍നിറമുള്ള മറുകുണ്ടായിരുന്നാല്‍ അവള്‍ ധനികയാകുന്നു. കറുത്ത മറുകാണെങ്കില്‍ ദാരിദ്ര്യവും സന്താനദുരിതവും ഫലമാകുന്നു. വലതു സ്തനത്തിലാണ് കറുത്ത മറുകെങ്കില്‍ ബന്ധപ്പെട്ട കുടുംബം പുലര്‍ത്തുകയും മര്യാദയായി ജീവിക്കുകയും ചെയ്യും. അതേസമയം പുരുഷന് നെഞ്ചില്‍ വലതുഭാഗത്തെ മറുകുകള്‍ ശുഭകരവും ഇടതുഭാഗത്തേത് അശുഭകരവുമാകുന്നു.

വയറ്റത്തോ പള്ളകളിലോ അടിവയറ്റിലോ മറുകുകളുള്ള പുരുഷന്‍ ദയാലുവും ദരിദ്രനുമായിരിക്കും. വയറ്റത്തോ പൊക്കിളിനു മുകളിലോ ഏതെങ്കിലും നിറത്തില്‍ ബിന്ദുവുള്ള സ്ത്രി അവള്‍ അധികം പ്രസവിക്കുന്നവളും എന്നാല്‍ സന്താനഭാഗ്യമില്ലാത്തവളുമാകുന്നു. ഈ ബിന്ദു (മറുക്) മറുവശം കഴുത്തിനും അരക്കെട്ടിനുമിടയ്ക്കായിരുന്നാല്‍ ഗണികയാണവളെന്നു നിശ്ചയിക്കാം. 

സ്ത്രീകളുടെ തോളത്തോ കൈപ്പടങ്ങളിലോ ഏതെങ്കിലും നിറത്തില്‍ ബിന്ദുവുണ്ടെങ്കില്‍ വലതുഭാഗത്തുള്ളത് അശുഭലക്ഷണവും ഇടതുഭാഗത്തേത് ശുഭകരവുമാണ്. ഇടതുകയ്യുടെ പുറത്ത് എവിടെയെങ്കിലും തേന്‍ നിറമുള്ള ബിന്ദുവാണെങ്കില്‍ സുശീലയും നിര്‍ദ്ധനയുമായിരിക്കും. ഇടതുകയ്യിലെ തള്ളവിരലിന്റെ ചുവട്ടിലോ വശങ്ങളിലോ തേന്‍ നിറമുള്ള മറുകുണ്ടെങ്കില്‍ അവള്‍ വിദ്യാസമ്പന്നയും സുശീലയുമാകുന്നു. കറുത്തതായിരുന്നാല്‍ വിദ്യാഭ്യാസമുണ്ടെങ്കിലും അതുകൊണ്ടു ഫലം സിദ്ധിക്കുന്നതല്ല. ചെറുവിരലിന്റെ വശങ്ങളിലും ചുവട്ടിലും കറുത്ത മറുകുണ്ടെങ്കില്‍ ധനികയാകുന്നു. തേന്‍ നിറമാണെങ്കില്‍ ദരിദ്രയും സുശീലയുമാകുന്നു. മറ്റുവിരലുകളില്‍ വശങ്ങളിലോ പുറത്തോ ഉള്ള മറുക്, തേന്‍ നിറം സമൃദ്ധിയേയും, കറുത്തത് ദാരിദ്ര്യത്തേയും സൂചിപ്പിക്കുന്നു. കയ്യുടെ അകത്ത് മണിബന്ധത്തിനോടു ചേര്‍ന്നോ തള്ളവിരലിന്റെ മടക്കിനോടു ചേര്‍ന്നോ കറുത്ത മറുകുണ്ടെങ്കിലവള്‍ ബാല്യവിധവയോ ബാല്യകാലം മുതല്‍ ഗണികയോ ആകുന്നു.

ഇത് തേനിന്റെ നിറമുള്ളതായിരുന്നാല്‍ ധനികയും വിധവയുമായിരിക്കും. കൈപ്പത്തിയുടെ നടുവില്‍ കറുത്തതോ തേന്‍ നിറമുള്ളതോ ആയ മറുകുണ്ടെങ്കിലവള്‍ അധികാരഗര്‍വുള്ളവളാണ്.

പുരുഷന്റെ വലത്തേത്തോളത്തെ കറുത്തതോ ചുവന്നതോ ആയ മറുക് ധനലക്ഷണവും, ഇടത്തേതോളിലുള്ളത് കപടലക്ഷണവുമാണ്. കക്ഷങ്ങളില്‍ ഏതെങ്കിലും നിറത്തില്‍ മറുകുണ്ടായിരിക്കുന്ന പുരുഷന്‍ സമര്‍ത്ഥനും വിവേകിയുമത്രെ. പുരുഷന്റെ കൈത്തണ്ടകളിലും മുട്ടുകളിലും ഉള്ള കറുത്തതും ചുവന്നതുമായ മറുക് ശുഭകരമല്ല. 

വലതുകൈപ്പത്തിയില്‍ പുറത്ത് വലതു ഭാഗത്തുള്ള കറുപ്പു മറുകുകള്‍ അശുഭകരവും ചുവന്നത് ശുഭകരവും ആകുന്നു. ഇടതുഭാഗത്താണെങ്കില്‍ രണ്ടു നിറവും ഗുണകരമായിരിക്കയില്ല. തള്ളവിരലിന്റേയും ചൂണ്ടുവിരലിന്റേയും ഇടയ്ക്കുള്ള സമതലത്തിലും കങ്കണപ്രദേശത്തുമുള്ള രണ്ടുനിറം മറുകുകളും ശുഭകരമാകുന്നു. ഇവന്‍ വിവേകിയും സന്മാര്‍ഗചാരിയുമായിരിക്കും. തള്ളവിരലിന്റെ പുറത്തോ ചെറുവിരലിന്റെ ചുവട്ടിലോ പുറത്തോ ഉള്ള കറുത്ത മറുക് ധനമഹിമയേയും ഹൃദയവിശാലതയേയും, ചുവന്നവ കാമലമ്പടത്വത്തേയും സൂചിപ്പിക്കുന്നു. മറ്റു വിരലുകളിലെ മറുകുകള്‍ ശുഭലക്ഷണമല്ല. ഉള്ളം കയ്യിലെ മണിബന്ധത്തോടു ചേര്‍ന്നോ ഇടതുഭാഗത്തോ കാണുന്ന മറുക് ധനപ്രമത്തതേയും കറുത്തത് അധികാരദുര്‍വിനിയോഗത്തേയും വിളിച്ചറിയിക്കുന്നവയാകുന്നു. ഉള്ളംകയ്യുടെ ഇടതരികിലോ തള്ളവിരലിനകത്തോ ഏതു നിറത്തില്‍ മറുകുണ്ടെങ്കിലും അവന്‍ വിദ്വാനും ഉള്ളം കയ്യുടെ നടുമദ്ധ്യമുണ്ടായിരുന്നാലവന്‍ ഗ്രന്ഥകാരനും സഹൃദയനുമായിരിക്കും.

യോനിയുടെ മേല്‍പുറത്തോ ഇടതുഭാഗത്തോ കറുത്ത മറുകുള്ളവള്‍ ഗണികയായിരിക്കും. ഇവിടെ തേന്‍ നിറമുള്ള മറുകുണ്ടായിരിക്കുന്നതല്ല. യോനിയോടുചേര്‍ന്ന് ഇടത്തെ തുടയില്‍ തേന്‍ നിറത്തില്‍ മറുകുണ്ടെങ്കിലവള്‍ സുശീലയും ദരിദ്രയുമാകുന്നു.  മുട്ടിനുമുകളില്‍ മറ്റെവിടെയെങ്കിലും ഇടത്തേ തുടയിലുള്ള തേന്‍ നിറമായ മറുക് ശുഭകരവും കറുപ്പുനിറമുള്ളത് അശുഭകരവുമത്രേ.ലിംഗത്തിന്റെ മേല്‍തട്ടിലോ ലിംഗത്തിന്മേലോ കറുത്ത മറുകുള്ളവന്‍ കാമചാരിയാകുന്നു. തുടകളില്‍ കറുത്തതോ ചുവന്നതോ ആയ മറുകുള്ള പുരുഷന്‍ വിവേകിയാണ്. 

സ്ത്രീയുടെ മുട്ടിലോ മുട്ടിന്റെ ചരിവുകളിലോ കറുത്തതും തേന്‍നിറമുള്ളതുമായ മറുക് ശുഭകരമാണ്. കണങ്കാലില്‍ കറുത്ത മറുക് ദാരിദ്ര്യലക്ഷണവും തേന്‍ നിറമുള്ളത് വിദ്യാലക്ഷണവുമാകുന്നു. ഉപ്പുറ്റിയുടെ ഏതെങ്കിലും ഭാഗത്തോ മുകളിലോ കറുത്തതും തേന്‍ നിറമുള്ളതുമായ മറുകുള്ളവള്‍ നര്‍ത്തകിയും ധനികയുമായിരിക്കും. പാദത്തിന്റെ പുറത്തും വിരലുകളിലുമുള്ള എല്ലാത്തരം മറുകും ശുഭകരമാണ്. തള്ളവിരലിന്റെ വലത്തെ ഇറമ്പിലെ കറുത്തതോ തേന്‍ നിറമുള്ളതോ ആയ മറുക് ഗണികയുടേയും നര്‍ത്തകിയുടേയും ലക്ഷണമത്രെ.

പുരുഷന്‍മാര്‍ക്ക് കാല്‍ മുട്ടുകളിലോ കണങ്കാലുകളിലോ ചുവന്ന മറുകുള്ളത് ശുഭകരവും കറുത്ത മറുക് അശുഭകരവുമാകുന്നു. ഉപ്പുറ്റിയുടെ വലതുവശത്തെ മറുകുകള്‍ ശുഭവും, ഇടതുവശത്തേത് അശുഭവുമത്രെ. കാലിന്റെ വലതുപത്തിയില്‍ വലതുവശത്തുള്ള രണ്ടു നിറം മറുകുകളും ശുഭകരവും ഇടതുവശത്തെ ചുവന്ന മറുക് കലാപരവും, കറുത്തത് ദാരിദ്ര്യപരവുമാണ്. വലതുകാലിന്റെ തള്ളവിരലിന്റെ പുറത്ത് കറുത്ത മറുക് ശുഭകരവും മറ്റെവിടെയായിരുന്നാലും അശുഭവുമാകുന്നു.

PRINT
EMAIL
COMMENT

 

Related Articles

അന്തസ്സിനും അംഗീകാരത്തിനും പ്രശസ്തിയ്ക്കും വജ്രം
Spirituality |
Spirituality |
ദാമ്പത്യ വിജയത്തിന് ഉമാമഹേശ്വര വ്രതം
Spirituality |
സത്യാനന്തരകാലത്തെ ദൈവധാതു
Spirituality |
വിശ്വാസം , അതാണെല്ലാം
 
  • Tags :
    • Mole
    • Beliefs
More from this section
image
ബലിപെരുന്നാൾ ഇന്ന്‌; ത്യാഗത്തിന്റെ ദിനം
Shiva
ചിദാനന്ദ രൂപഃ ശിവോഹം ശിവോഹം- നിര്‍വാണ ശതകം
Ulanadu SriKrishnaswami Temple
ഉളനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രവും ഉറി വഴിപാടും
bali
കര്‍ക്കിടക വാവിന്റെ പ്രത്യേകത
ആർത്തവം ആഘോഷമാക്കുന്ന കാമാഖ്യക്ഷേത്രം
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.