വരത്നങ്ങളില്‍ ശ്രേഷ്ടമായ വജ്രം (Diamond) ശുക്രന്റെ രത്നമായാണ് അറിയപ്പെടുന്നത്. ശുദ്ധമായ വെള്ള നിറത്തിലുള്ളവയാണ് ഏറ്റവും ശ്രേഷ്ട്രകരം. ചില ഖനികളില്‍ നിന്ന് മറ്റു നിറങ്ങളിലും (മഞ്ഞ, നീല, പിങ്ക് തുടങ്ങിയവ) ലഭിക്കുന്നുണ്ട്. നവരത്ന മോതിരത്തില്‍ വജ്രം കിഴക്ക് ഭാഗത്താണ് വരുന്നത്. ഇതിന് സംസ്‌കൃതത്തില്‍ ഹീര, അഭേദ്യാ, ശ്രിദൂര്‍ , ഭാര്‍വപ്രിയാ തുടങ്ങിയ പേരുകളുണ്ട്. ഡയമണ്ട് എന്ന വാക്ക് ഗ്രീക്ക് ഭാഷയിലെ അഡാമസ് എന്ന വാക്കില്‍ നിന്നും എടുത്തതാണ്. അഡാമസ് എന്ന വാക്കിന്റെ അര്‍ത്ഥമാക്കുന്നത് അനശ്വരമായത്, കീഴടക്കാന്‍ കഴിയാത്തത് എന്നൊക്കെയാണ്. ഈ വാക്കില്‍ നിന്നും തന്നെ രത്നരാജാവായ വജ്രത്തിന്റെ പ്രത്യേകത മനസ്സിലാക്കാന്‍ കഴിയും. പുരാതന കാലം മുതല്‍ രാജാക്കന്‍മാര്‍ ധരിച്ചിരുന്നതും വളരെ വേണ്ടപ്പെട്ടവര്‍ക്ക് സമ്മാനമായി നല്‍കിയിരുന്നതും വജ്രാഭരണങ്ങളായിരുന്നു. അതിനാല്‍ വജ്രം കീര്‍ത്തിയുടെയും, ധനത്തിന്റെയും പ്രതീകമായി കരുതപ്പെടുന്നു. 

ഇന്ത്യയിലാണ് ആദ്യം രത്നം ഖനനം ചെയ്തതെന്ന് പറയപ്പെടുന്നു. പ്രസിദ്ധമായ കോഹിനൂര്‍ രത്നം ഭാരതത്തില്‍ നിന്നും ഖനനം ചെയ്തെടുത്തതാണ്. എല്ലു സംബന്ധമായ അസുഖങ്ങളെ ചെറുക്കാന്‍ വജ്രക്കല്ല് ധരിക്കുന്നത് ഉത്തമമായിരിക്കും. കൂടാതെ ശുക്രന്റെ കാരകത്വങ്ങളായ വാതകഫങ്ങള്‍, ജനനേന്ദ്രിയങ്ങള്‍ , ശുക്ളം, നേത്രങ്ങള്‍ , താടി, കവിള്‍ , മുഖം, മൂത്രാശയം, മൂത്രപിണ്ഡം, ലിംഗം, യോനി, ഗര്‍ഭാശയം, കുടലുകള്‍ , ശരീരശോഭ, ശരീരത്തിലെ ജലാംശം തുടങ്ങിയവയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് വജ്രം ധരിച്ചാല്‍ ആശ്വാസം ലഭിക്കും. കല, ധനം, സൗന്ദര്യം, ലൈംഗികത എന്നിവയുടെ കാരകനായ ശുക്രന്റെ രത്നമാണ് വജ്രം. അതിനാല്‍ ഒരാളെ കലാകാരനും, ധനവാനും, സുന്ദരനും/സുന്ദരിയും ആക്കുന്നതിനും വജ്രത്തിന് കഴിവുണ്ട്. 

കൂടാതെ ഭാവനാശക്തി, പാണ്ഡിത്യം, യൗവ്വനവും സൗന്ദര്യവും കാത്തുസൂക്ഷിക്കല്‍ , നല്ല കാഴചശക്തി, വിഷജന്തുക്കളില്‍ നിന്നും രക്ഷ, സന്താനഭാഗ്യം, വീട്, ആഡംബരങ്ങള്‍ , വാഹനം, നല്ല ഭാര്യ/ഭര്‍ത്താവ്, പ്രണയത്തില്‍ വിജയം, പ്രേതബാധയില്‍ നിന്നും രക്ഷ, ശത്രുസംഹാരം, സമൂഹത്തില്‍ മാന്യതയും നേതൃത്വവും അംഗീകാരവും തുടങ്ങിയവ പ്രദാനം ചെയ്യാനും വജ്രത്തിന് കഴിയും. യുവത്വത്തിന്റെ രത്നമായ വജ്രം ധരിക്കുന്നവര്‍ക്ക് മറ്റുള്ളവരെ തന്നിലേക്ക് ആകര്‍ഷിക്കാനുള്ള ഒരു പ്രത്യേക കഴിവ് കൈവരുമെന്ന് പറയപ്പെടുന്നു.

വജ്രം പല നിറങ്ങളില്‍ ലഭ്യമായതിനാല്‍ ഈ നിറങ്ങളുടെ അടിസ്ഥാനത്തില്‍ ചില വേര്‍തിരിവുകള്‍ നില നിന്നിരുന്നു. അത് ഇപ്രകാരമാണ്. വെള്ള നിറമുള്ളവ ബ്രാഹ്മണര്‍ക്കും, ചുവപ്പും മഞ്ഞയും യോദ്ധാക്കളായ ക്ഷത്രിയര്‍ക്കും, പിങ്ക് കച്ചവടക്കാര്‍ക്കും, നീല മറ്റുള്ളവര്‍ക്കും. ഇന്നും തൊഴില്‍പരമായ ഉയര്‍ച്ചക്ക് ഏറ്റവും ഫലപ്രദമായ രത്നം നീലവജ്രമാണ്. അത് ലഭിക്കാന്‍ പ്രായാസമായതിനാല്‍ വില വളരെ കൂടും. 

Diamond ring
Image- Pixabay

ചിലര്‍ക്ക് വജ്രം ധരിച്ചാല്‍ പല പ്രയാസങ്ങളും അനുഭവപ്പെട്ടെന്ന് വരും. കാരണം അത് ശുദ്ധമല്ലാത്തതാണ്. അതിനാല്‍ ജ്യോതിഷിയുടെ ഉപദേശം അനുസരിച്ച് മാത്രം ധരിക്കേണ്ട കല്ലാണ് ഇത്. എല്ലാ ലഗ്‌നക്കാര്‍ക്കും വജ്രം ഗുണം ചെയ്യില്ല. ജാതകത്തില്‍ ശുക്രന്‍ അനുകൂല ഭാവാധിപന്‍ അല്ലെങ്കില്‍ ഈ കല്ല് ധരിക്കാന്‍ പാടില്ല. ധരിച്ചാല്‍ വിപരീത ഫലങ്ങളാകും ഉണ്ടാവുക. അതിനാല്‍ ജ്യോതിഷ നിര്‍ദ്ദേശപ്രകാരം മാത്രം വജ്രം ധരിക്കുന്നതാണ് ഉത്തമം. 

വജ്രം ധരിക്കേണ്ട സമയം, ലോഹം, വിരല്‍

ശനിയുടെ രത്നമായ ഇന്ദ്രനീലം, ബുധന്റെ രത്നമായ മരതകം എന്നിവ വജ്രത്തിന്റെ കൂടെ ധരിക്കാവുന്നതാണ്. മറ്റു രത്നങ്ങള്‍ പ്രത്യകിച്ചും മഞ്ഞപുഷ്യരാഗം, പവിഴം, മുത്ത് എന്നിവ വജ്രത്തോടൊപ്പം ധരിക്കാന്‍ പാടുള്ളതല്ല. വജ്രം മോതിരമായി വലതോ ഇടതോ കൈയ്യിലെ നടുവിരലിലോ, ലോക്കറ്റായോ ധരിക്കാവുന്നതാണ്. ഓരോ രത്നങ്ങള്‍ക്കും പ്രത്യേക ലോഹങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വജ്രത്തിന്റെ ലോഹം വെള്ളി, സ്വര്‍ണം, വൈറ്റ് ഗോള്‍ഡ് എന്നിവയാണ്. ആദ്യമായി ധരിക്കുമ്പോള്‍ വെള്ളയാഴ്ച രാവിലെ ശുക്രന്റെ കാലഹോരയില്‍ ധരിക്കുന്നതാണ് ഉത്തമം (ഉദിച്ച് ഒരു മണിക്കൂറിനകം). 

നിങ്ങള്‍ക്ക് വജ്രം ധരിക്കാമോ? അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക