ഠനത്തില്‍ ഏകാഗ്രതയാണ് മുഖ്യം. ഏകാഗ്രതയുണ്ടെങ്കില്‍ വിഷയങ്ങള്‍ കൂടുതല്‍ ഗ്രഹിക്കാന്‍ സാധിക്കുന്നു. ആധുനിക കാലത്ത് മനസിന്റെ ശ്രദ്ധയെ വ്യതിചലിപ്പിക്കുന്ന നിരവധി വിഷയങ്ങള്‍ കുട്ടികളെ സ്വാധീനിക്കുന്നു. 

കുട്ടികള്‍ക്ക് ശ്രദ്ധയുണ്ടാവാന്‍ വേണ്ട വളരെ ശക്തിയേറിയ ഒരു മന്ത്രം ഋഗ്വേദത്തിലുണ്ട്. മന്ത്രം എപ്പോള്‍ വേണമെങ്കിലും ജപിക്കാമെങ്കിലും രാവിലെ ഏഴിന് മുമ്പ് നിര്‍മലമായ മനസ്സോടുകൂടി അര്‍ത്ഥ മറിഞ്ഞു 32 തവണയെങ്കിലും ചൊല്ലുന്നതാണ് ഉത്തമം. കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും നിത്യം ഉപയോഗിക്കാവുന്ന മന്ത്രമാണിത്. 

മന്ത്രം: 
ഓം ശ്രദ്ധയാഗ്‌നി: സാമിധ്യതേ
ശ്രദ്ധയാ ഹുയതേ ഹവി:
ശ്രദ്ധയാം ഭഗസ്യ മൂര്‍ധനി
വചസാ വേദ യാമാസി

മന്ത്രാര്‍ഥം: 
ശ്രദ്ധയാല്‍ എന്റെ ആത്മാഗ്‌നി ജ്വലിക്കട്ടെ. എന്റെ എല്ലാ പ്രവര്‍ത്തികളും ശ്രദ്ധയോടുകൂടി ആയിരിക്കട്ടെ. ഈ പ്രപഞ്ചത്തിലെ ഏറ്റവും വലിയ ഐശ്വര്യം ശ്രദ്ധയാകുന്നു. ശ്രദ്ധയുണ്ടാകട്ടെ. ശ്രദ്ധകൊണ്ട് എല്ലാ സിദ്ധിയുമുണ്ടാകട്ടെ.