പാദസരം അണിയാന്‍ ആഗ്രഹിക്കാത്ത സ്ത്രീകളുണ്ടാകില്ല. വെള്ളിയിലും മറ്റു പല ലോഹങ്ങളിലുമുള്ള പാദസരങ്ങള്‍ വിപണിയില്‍ ലഭ്യവുമാണ്. എന്നാല്‍ സ്വര്‍ണത്തില്‍ നിര്‍മിച്ച പാദസരം അണിയാന്‍ പാടില്ലെന്നാണ് പണ്ടുമുതല്‍ക്കേയുള്ള വിശ്വാസം.
ഐശ്വര്യദേവതയായ ലക്ഷ്മിയുടെ പ്രതീകമായാണ് ഭാരതീയര്‍ സ്വര്‍ണത്തെ കണക്കാക്കുന്നത്. ലക്ഷ്മി വന്ദനീയയാണ്, പൂജനീയയാണ്. അതിനാല്‍ സ്വര്‍ണാഭരണങ്ങള്‍ കഴുത്തിലും കാതിലും ധരിക്കുന്നതില്‍ തെറ്റില്ല. അരയ്ക്ക് താഴെ പ്രത്യേകിച്ച് കാലില്‍ സ്വര്‍ണം അണിയുന്നത് ലക്ഷ്മി ദേവിയെ നിന്ദിക്കലാണെന്ന് പരമ്പരാഗതമായി ഹിന്ദുക്കള്‍ വിശ്വസിക്കുന്നു.
അതിനാലാണ് എത്ര ധനികരായാലും കാലില്‍ സ്വര്‍ണ്ണം അണിയുന്നതിനോട് പണ്ടുള്ളവര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നത്. ആചാര്യന്മാരും ഇതാണ് നിഷ്‌കര്‍ഷിക്കുന്നത്.
സ്വര്‍ണം ധരിയ്ക്കുമ്പോള്‍ ദൈവീകമായ സ്ഥാനമാണ് അതിനു നല്‍കേണ്ടത്. ഐശ്വര്യമാണ് ഇത് കൊണ്ട് വരുന്നത്. അതുകൊണ്ട് തന്നെയാണ് സ്വര്‍ണം അരയ്ക്ക് മേല്‍പ്പോട്ട് ധരിയ്ക്കണം എന്ന് പറയുന്നത്. മാത്രമല്ല കാലില്‍ സ്വര്‍ണം ധരിക്കുന്നത് ധരിക്കുന്ന ആളിന് ചുറ്റും നെഗറ്റീവ് എനര്‍ജി ഉണ്ടാവാന്‍ കാരണമാകുമെന്നും വിശ്വാസമുണ്ട്.