ഭാരത വര്‍ഷത്തില്‍ അസംഖ്യം പര്‍വ്വതങ്ങളും അവയില്‍ നിന്നുത്ഭവിക്കുന്ന നദീ നദങ്ങളുമുണ്ട്. മലയം, മംഗളപ്രസ്ഥം, മൈനാകം, ത്രികൂടം, ഋഷഭം, കുടകം, കൊല്ലകം, സഹ്യന്‍,ദേവഗിരി,. ഋഷ്യമൂകം, ശ്രീശൈലം, വേങ്കടം, മഹേന്ദ്രം, വാരിധാരം, വിന്ധ്യന്‍, ശുക്തിമാന്‍, രുക്ഷഗിരി, പാരിയാത്രം, ദ്രോണം, ചിത്രകൂടം, ഗോവര്‍ദ്ധനം, രൈവതകം, കുകുഭം , നീലം, ഗോകാമുഖം, ഇന്ദ്രകീലം, കാമഗിരി എന്നിവയാണ് ഭാരതവര്‍ഷത്തിലെ പ്രധാന പര്‍വ്വതങ്ങള്‍. ഇങ്ങനെ ഇരുപത്തേഴു പര്‍വ്വത നിരകള്‍.

പ്രധാന നദികള്‍ -ചന്ദ്രവസ, താമ്രപര്‍ണ്ണി, അവടൊദാ, കൃതമാല, വൈഹായസി, കാവേരി, വേണി, ഭീമ രഥി, ഗോദാവരി, നിര്‍വിധ്യ, പയോഷ്ണി, താപി, രേവ, സുരസ, നര്‍മ്മദാ,ചര്‍മ്മണ് വതി , സിന്ധു, മഹാനദി, വേദസ്മൃതി, ഋഷകുല്യാ, ത്രിസാമാ, കൗശികി, മന്ഥാകിനി, യമുനാ, സരസ്വതി, ദൃശ്യവതി, ഗോമതി, സരയൂ, ശതദ്രു, ചന്ദ്രഭാഗ, രോധസ്വതി, സപ്തവധി, സുഷോമ, മാര്‍ദവ്യധ, വ്തസ്ത, അസ്‌കിനി, എന്നിങ്ങനെ മുപ്പത്തിയാറു നദികള്‍ ഭാരത വര്‍ഷത്തിലൂടെ പ്രധാനമായും ഒഴുകുന്നു. അന്ധം, ശോണം എന്നീ നദങ്ങളുംഭാരത വര്‍ഷത്തിലുണ്ട്.

ഭാരത വര്‍ഷത്തില്‍ ജനിച്ചവര്‍ക്ക്, സ്വാത്വിക, രാജസ, താമസ ഗുണാനു രൂപങ്ങളായ കര്‍മ്മങ്ങളുടെ ഫലമായി, സ്വര്‍ഗം, മനുഷ്യജന്മം , നരകം എന്നിവ തരാതരമായി ലഭിക്കുന്നു. ഭാരതവര്‍ഷത്തില്‍ മനുഷ്യനായി ജന്മമെടുക്കാന്‍ കഴിഞ്ഞവര്‍ ഏറെ പുണ്യം ചെയ്തവരായി ദേവന്മാര്‍ പോലും പ്രകീര്‍ത്തിക്കുന്നു. കല്പായുസ്സോടു കൂടിയ ബ്രന്മ പദ പ്രാപ്തിസിദ്ധിച്ചവര്‍ പുനരാവൃത്തിയുള്ള മനുഷ്യ ജന്മം സ്വീകരിക്കാനിടവരുന്നു. എന്നാല്‍ കുറച്ചുകാലം ഭാരതവര്‍ഷത്തില് ജനിച്ചവര്‍ നാരായണ ഭജനത്തിലൂടെ പുനരാവൃത്തിയില്ലാത്തനാരായണ പദത്തിന് അര്‍ഹരാകുന്നു.

ജ്ഞാനം, കര്‍മ്മ സാമര്‍ഥ്യം അതിനുവേണ്ടതായ ദ്രവ്യങ്ങള്‍ ഇവയുടെ പൂര്‍ണ്ണതയോടു കൂടിയ മര്‍ത്യജ്ജന്മം ഈ ഭാരതഭൂമിയില്‍ സിദ്ധിച്ചിട്ടും മോക്ഷത്തിനായിപരിശ്രമിക്കാതിരിക്കുന്നവന്‍, വേടന്റെ കയ്യില്‍ നിന്ന് വഴുതിപ്പോയിട്ടും, വീണ്ടും വേടന്റെ കയ്യില്‍ ചെന്നുപ്പെട്ടുപോകുന്ന പക്ഷിയെപ്പോലെ മൂഢന്മാരാണ്....കൂടുതല്‍ വായിക്കാം