ത് രത്‌നമാണ് ധരിക്കേണ്ടത് എന്നത് സാധാരണക്കാര്‍ക്കിടയില്‍ സ്വഭാവികമായ സംശയമാണ്. ചില ആളുകള്‍ ജനിച്ച നക്ഷത്രത്തിന്റെ രത്‌നം ധരിക്കാന്‍ ഉപദ്ദേശിക്കുന്നു. ചിലര്‍ ഏത് ദശയിലൂടെയാണ് വ്യക്തി കടന്നുപോകുന്നത് ആ ദശാനാഥന്റെ രത്‌നം ധരിക്കാന്‍ ഉദ്ദേശിക്കുന്നു. ചിലര്‍ എല്ലാ രത്‌നങ്ങളും ചേര്‍ത്ത് നവരത്‌നം ധരിക്കുന്നു. മറ്റു ചിലരാകട്ടെ ജാതകം പരിശോധിച്ച് രത്‌നം ഉപദേശിക്കുന്നു. ഇതിലേതാണ് നാം പിന്‍തുടരേണ്ടത് ?
 
ഒരു ജാതകത്തില്‍ ഏത് ഗ്രഹത്തിന് ശക്തിപ്പെടുത്തണമെന്ന് വിശകലനം വഴി ശക്തിപ്പെടുത്തേണ്ട ഗ്രഹം ഏതെന്നു മനസ്സിലാക്കാം. ആ ഗ്രഹം ഒരു കാരണവശാലും ലഗനാധിപന്റെ ശത്രുവാകരുത്. മറിച്ചു ചെയ്താല്‍ വീടിനകത്ത് ശത്രുവിനായുധം നല്‍കുന്ന ഫലമായിരിക്കും.
 
യത് പിണ്ഡേ തദ് ബ്രഹ്മാണ്ഡേ 
 
ബ്രഹ്മാണ്ഡത്തിന്റെ നേര്‍മാതൃകയാണ് പിണ്ഡാണ്ഡം. ഒരു വ്യക്തിയുടെ ജനന സമയത്ത് പ്രപഞ്ചത്തിലെ നിര്‍ണ്ണായക ഗ്രഹങ്ങളുടെ സ്ഥാനം ആ വ്യക്തിയുടെ ജാതകമായി മാറുന്നു. 
 
പൂര്‍വ്വ ജന്മാര്‍ജ്ജിതം കര്‍മ്മം
ശുഭം വാ യതിവാ ശുഭം 
തസ്യ പക്തിം ഗ്രഹാസര്‍വ്വേ 
സൂചേയന്തീഹ ജന്മനി 
 
പൂര്‍വ്വ കര്‍മ്മങ്ങളുടെ അടിസ്ഥാനത്തില്‍ പ്രത്യേക ഗ്രഹസ്ഥിതിയില്‍ ഓരോ വ്യക്തിയും ജനിക്കുന്നു. ഈ ഗ്രഹസ്ഥിതിയില്‍ ചില മാറ്റങ്ങള്‍ ഉണ്ടാക്കുവാന്‍ ആ വ്യക്തിയുടെ ജീവിതം കൊണ്ടു സാധിക്കും. 
 
ഓരോ ലഗ്‌നത്തിനും പറഞ്ഞിരിക്കുന്ന രത്‌നങ്ങള്‍ താഴെപ്പറയുന്നു. 
നമ്പര്‍ ലഗ്‌നം രത്‌നം
1 മേടം ചെമ്പവിഴം (Red Coral)
2 ഇടവം വജ്രം (Diamond)
3 മിഥുനം മരതകം(Emerald)
4 കര്‍ക്കിടകം മുത്ത് (Pearl)
5 ചിങ്ങം മാണിക്യം (Ruby)
6 കന്നി മരതകം (Emerald)
7 തുലാം വജ്രം(diamond)
8 വൃശ്ചികം ചെമ്പവിഴം(red coral)
9 ധനു പുഷ്യരാഗം (yellow Saphire)
10 മകരം ഇന്ദ്രനീലം (blue Saphire)
11 കുംഭം ഇന്ദ്രനീലം (blue Saphire)
12 മീനം പുഷ്യരാഗം (yellow Saphire)

വിദഗ്ധനായ ഒരു ജ്യോത്സ്യന്റെ (ജ്യോതിഷത്തെ കുറിച്ച് നല്ല അറിവുള്ള ആള്‍) ഉപദ്ദേശപ്രകാരം മാത്രമേ രത്‌നധാരണം നടത്താവൂ. കൂടുതല്‍ അറിയാന്‍ ക്ലിക്ക് ചെയ്യുക

Content Highlights: which birth Stone want to wear