വരുടെ ആകൃതിയെപ്പറ്റി ആചാര്യന്മാര്‍ പറയുന്നത് വലുതും ചന്നലവുമായ നേത്രങ്ങള്‍, വിരിഞ്ഞ മാറിടം, നീണ്ടു നിവര്‍ന്ന ശരീരം, കുറുകിയ കഴുത്ത്, ചതുരമുഖം, കട്ടിയുള്ള പുരുകവും, മുഖ മാംസപേശികളും തുടങ്ങിയവയാണ്. ഉള്ളില്‍ അഗ്നിപര്‍വതം പുകയുകയാണെങ്കിലും പുറമേ ശാന്തരായി കാണപ്പെടുന്നതാണ് ഇവരുടെ പ്രത്യേകത. 

എന്തു പ്രശ്നമുണ്ടെങ്കിലും ഏതൊരു സദസ്സിലും വളരെ മാന്യമായി അന്തസ്സോടെ പെരുമാറാന്‍ ഇവര്‍ക്ക് കഴിയും. വിരോധികളാണ് ഇവരുടെ മുന്നില്‍ അകപ്പെടുന്നതെങ്കിലോ, ഇവരുടെ തീഷ്ണദൃഷ്ടികള്‍ കൊണ്ടുള്ള നോട്ടം മാത്രം മതി അവരെ അകറ്റാന്‍. എനിക്ക് ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഞാന്‍ ഇടപെടുന്നില്ലായെന്ന മട്ടില്‍ പ്രശ്നങ്ങളില്‍ നിന്നും അകന്നു നില്‍ക്കുകയും അതെ സമയം പ്രശ്നങ്ങളെ ശരിക്കും മനസ്സിലാക്കി പ്രതികരിക്കാനുമുള്ള ഇവരുടെ കഴിവ് പ്രസിദ്ധമാണ്. സ്വന്തം കഴിവുകളും, ബലഹീനതകളും മനസ്സിലാക്കി പെരുമാറാനും ഇവര്‍ക്ക് നന്നായറിയാം. 

രാശിക്കും രാശിനാഥനും ബലവാനാണെങ്കില്‍ വൃശ്ചികം രാശിക്കാര്‍ ധൈര്യശാലികളും വ്യക്തമായ തീരുമാനങ്ങളും, ആശയങ്ങളും ഒള്ളവരുമായിരിക്കും. അവരുടെ ആശയങ്ങള്‍ ആരുടെ മുമ്പിലും തുറന്നു പറയാന്‍ മടിയില്ലാത്തവരുമായിരിക്കും. ഏതു പ്രതിസന്ധികളെയും നേരിടാനും തയ്യാറായിരിക്കും. 

ഇവരുടെ മനോധൈര്യവും, അന്തസ്സും ആഭിജാത്യത്തോടെയുള്ള പെരുമാറ്റവും, ആധുനികമായ വസ്ത്രധാരണവും ആരേയും ആകര്‍ഷിക്കുന്നതാണ്. എടുക്കുന്ന തീരുമാനങ്ങളില്‍നിന്നും മാറാന്‍ തയ്യാറാകാത്ത ഇവര്‍ സംസാരിക്കുന്നതിനെക്കാള്‍ പ്രവര്‍ത്തിക്കാന്‍ താല്പര്യപ്പെടുന്നവരാണ്. ശരിയാണെന്നു തോന്നിയാല്‍ അതിനു വേണ്ടി പാരമ്പര്യ വിശ്വാസങ്ങളെയും തള്ളിപ്പറയാനും ഇവര്‍ മടിക്കില്ല..... കൂടുതല്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക