മേടം രാശി

ജീവിതപങ്കാളി സൗന്ദര്യവതികളും ,ഉന്നതകുലജാതരും ,കുടുംബം നന്നായി നോക്കുന്നവരും ആയിരിക്കും .കര്‍മ്മരംഗത്തു നിന്നും വരുമാന വര്‍ദ്ധനവും മാനസികനില നല്ലതാകുകയും,നിക്ഷേപങ്ങളിലൂടെ ആദായവും,ആദ്യ സന്താനത്തിനു വിവാഹയോഗവും ,വിദേശസഞ്ചാര യോഗവും ,പിതാവിന് ഭാഗ്യാനുഭവവും ഫലം.

ഇടവം രാശി

സന്താനത്തിലൂടെ ഉയര്‍ച്ച ലഭിക്കുന്നവരും നല്ല ശബ്ദ ഗാംഭീര്യം ഉള്ളവരും .ഗുരുപിതൃ തുല്യരുമായി സന്തോഷമായി ജീവിക്കുന്നവരും ആയിരിക്കും .പുതിയ ഭവന ഭാഗ്യവും ,വാഹന ഭാഗ്യവും ,ആദ്യ സന്താനത്തിന് തൊഴില്‍ ലഭ്യതയും .നഷ്ടപെട്ട പൊരുള്‍ തിരികെ ലഭിക്കും ..ഇണയ്ക്ക് തൊഴില്‍ മേഖലയില്‍ ഉയര്‍ച്ചയും വിജയസാദ്ധ്യതയും ഫലം .ലോട്ടറിയിലൂടെ ചിലര്‍ക്ക് ധനലാഭവും ,വിവാഹജീവിത വിജയവും ഫലം

മിഥുനം രാശി

സ്വതന്ത്ര ചിന്താഗതിക്കാരാണിവര്‍ ,ഇണയും അത്തരത്തിലുള്ളവരായിരിക്കും ,കാര്യങ്ങളില്‍ വ്യക്തത ഉണ്ടെങ്കില്‍ മാത്രമേ ഇടപെടുകയുള്ളു ,പരിഷ്‌കാരികളും ,സമ്പന്നരും ,സമാധാന പ്രിയരും നിര്‍ബന്ധ ബുദ്ധിക്കാരും ആയിരിക്കും സന്താനങ്ങള്‍ക്ക് ലാഭാനുഭവവും ,ധന ലഭ്യതയും ,രോഗമുക്തിയും ,കര്‍മ്മരംഗത്തു പുരോഗതിയും ,തൊഴില്‍ രംഗത്തെ നഷ്ടങ്ങളില്‍ നിന്നും മോചനം നേടി ലാഭത്തിലാകുകയും ,പ്രാര്‍ത്ഥന ബലത്തിന് പുരോഗതിയും .പതനങ്ങളില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കും .സംഭാഷണത്തിലൂടെ കാര്യ സിദ്ധിയും കുടുംബസ്ഥിതിയില്‍ പുരോഗതിയും ഫലം

കര്‍ക്കിടകം രാശി

വാഹനഭാഗ്യമുള്ളവരും ആദ്യ സന്താനത്തിന്റെവിവാഹജീവിതം മോശമായിരിക്കും ,ഇണ കലാപരമായ തൊഴില്‍ നേട്ടം ഉള്ളവരും ,സാമ്പത്തിക നേട്ടം ഉള്ളവരും ആയിരിക്കും .ധനം,വാക്ക് എന്നിവ നന്നായിരിക്കും ദീര്‍ഘ കാലമായി കൊണ്ടുനടക്കുന്ന മോഹങ്ങള്‍ പൂവണിയും .ജംഗമ സ്വത്തുക്കള്‍ അനുഭവയോഗ്യമാകും .ആരോഗ്യനില തൃപ്തികരമാകും ,വീട് 'അമ്മ ഇവയിലൂടെ ധനലാഭവും ,ആദ്യ സന്താനത്തിന്റെ തൊഴില്‍ ഉയര്‍ച്ചയും ബഹുമതികളും ലഭിക്കും. കേസുവഴക്കുകളില്‍ വിജയവും ഫലം .

ചിങ്ങം രാശി

ഇണ സംശയസ്വഭാവമുള്ളവരും ,മതവിശ്വാസിയും ,മനുഷ്യത്വത്തിനടിമയും ,ഇളയ സഹോദരങ്ങള്‍ ഉയര്‍ച്ച ഉള്ളവരും .സന്ദനാണ് ആത്മീയതയിലും മതകാര്യത്തിലും താല്പര്യമുള്ളവരും ,ആരോഗ്യം നന്നായിരിക്കും ,വിദേശ യാത്ര തരപ്പെടും .വസ്തുവകകളിലൂടെ ലാഭവും ,ബഹുമാനവും ,ഭവനത്തില്‍ മേന്മകളും നിക്ഷേപത്തിലൂടെ ധന ലാഭവും ഫലം ,ജീവിതപങ്കാളിക്ക് കാലം അനുകൂലം .

കന്നി രാശി

സാമ്പത്തിക നേട്ടം ഉള്ളവരും ,മതപരമായ കാര്യങ്ങളിലൂടെ ധന ലാഭം ഉള്ളവരും ,നന്നായി സംസാരിക്കുന്നവരും ,സമാധാനത്തിലും സ്വസ്ഥത യിലും ജീവിതം നയിക്കാന്‍ മാതൃകകളും കാര്യങ്ങള്‍ കൃത്യമായി ചെയ്തു തീര്‍ക്കുന്നവരും ആയിരിക്കും .കുടുംബത്തിന് ഭാഗ്യാനുഭവവും ,തൊഴിലുമായി യാത്രകളും പൈതൃക സ്വത്തു ലഭിക്കുകയും,കീഴ് ജീവനക്കാരുമായി ഐക്യത്തില്‍ പ്രവര്‍ത്തിക്കുകയും.ഇണക്കു രോഗമുക്തിയും തൊഴില്‍ നേട്ടവും .ജാതകന് ധനലാഭവും,സന്തതികള്‍ക്കായി നിക്ഷേപങ്ങള്‍ നടത്തുകയും വിദേശ വിദ്യാഭ്യാസവും താമസവും തരപ്പെടും

തുലാം രാശി

ഇണ കഴിവുള്ളവരും ചുറുചുറുക്കുള്ളവരും ,ദാമ്പത്യ ജീവിതം ദുരിതപൂര്‍ണമായിരിക്കും വിദേശവാസികളും ആയിരിക്കും .എല്ലാ വിധത്തിലും ഗുണാനുഭവങ്ങള്‍ ഉള്ള കാലമാണ് .പുരസ്‌ക്കാരലബ്ധിയും പ്രധാനപ്പെട്ട രേഖകളില്‍ ഒപ്പു വെയ്ക്കും .കര്മരംഗത്തുള്ള തടസ്സങ്ങള്‍ മാറി വരുമാന വര്‍ദ്ധനവും ,മനസ്സന്തോഷവും വിദ്യാപഠനവും ,ഇണയുടെ പൊതു പ്രവര്‍ത്തനത്തിലും ,ബുസിനെസ്സിലും ഉയര്‍ച്ച യും വരുമാന വര്‍ദ്ധനവും ,ആദായ കരമായ നിക്ഷേപങ്ങള്‍ നടത്തുകയും ,ലോട്ടറി കിട്ടാന്‍ ചിലര്‍ക്ക് യോഗവും കാണുന്നു.പൂര്‍വ്വ കുടുംബത്തിന്റെ പുഷ്ടിയും ഫലം

വൃശ്ചികം രാശി

ബിസിനെസ്സ് പറ്റിയവരല്ല .വിവാഹ ജീവിതംപരാജയമാണ് .തൊഴില്‍ മേഖല മാറി കൊണ്ടിരിക്കുന്നവരും .സന്താനത്തിനു നല്ല സമ്പത്തുണ്ടായിരിക്കുന്നവരും ,ധാരാളം യാത്രകള്‍ ചെയ്യുന്നവരും .ജാതകനും,അച്ഛനും പേരും പ്രശസ്തിയും ലഭിക്കുന്നവരും ആയിരിക്കും 3 വര്‍ഷമായുള്ള തടസ്സങ്ങള്‍ മാറിനല്ല കാലം വരികയാണ് .തൊഴിലില്‍ ഉയര്‍ച്ചയും ബഹുമതികളും ,പ്രൊമോഷനും നല്ല സ്വഭാവവും അധികാരങ്ങളും ആജ്ഞാശക്തിയും വരുന്ന കാലമാണ് .ധനാഗമ മാര്‍ഗ്ഗങ്ങള്‍ വര്‍ദ്ധിക്കും .ഇണയുടെ പൂര്‍വ്വ കുടുംബത്തില്‍ ഐശ്വര്യവും സുഖസൗകര്യങ്ങളും ,മക്കളുടെ അരിഷ്ടതകള്‍ മാറി നല്ല കാലം വരുന്നതുമാണ്

ധനു രാശി

കുപ്പയിലെ മാണിക്യവും ,ബുദ്ധിയും,കഴിവുമുള്ളവരും സമ്പന്നരും ,പിതാവ് അധികാര സ്വഭാവം കൂടിയവരും,അമ്മയുടെ കുടുംബസ്വത്തു ലഭിക്കുന്നവരും .പുതിയ ഭവന ഭാഗ്യവും ,വാഹനഭാഗ്യവും ,വീട്ടിലെ സുഖക്കുറവില്‍ നിന്നും മോചനവും ,ആദ്യ സന്താനത്തിനു ലാഭനഷ്ടവും ,പുത്രഭാഗ്യവും ,പൊതുജനസമ്മതിയും ബഹുമതികളും ,തീര്‍ത്ഥ യാത്രകളും ,കര്‍മ്മരംഗത്തെ ശത്രൂതകള്‍ക്കു നാശവും ,തൊഴിലിനു വേണ്ടി വരുത്തിവെച്ച കടങ്ങളില്‍ നിന്നും മോചനവും ഫലം.

മകരം രാശി

ജനസ്‌നേഹമുള്ളവരും നല്ല കെയര്‍ ചെയ്യുന്നവരും ആയിരിക്കും .ലോലമനസ്സിനുടമകളും ,തന്മയത്വമായി സംസാരിക്കുന്നവരും ,സന്താനങ്ങള്‍ സമൂഹത്തില്‍ പേരെടുക്കുന്നവരും ,സമ്പത് കൂടിയിരിക്കുന്നവരും ആയിരിക്കും ,,ആരോഗ്യ സ്ഥിതി നന്നായിരിക്കും ,കുടുംബ പരമായ നഷ്ടങ്ങളില്‍ നിന്നും മോചനവും,വാഹനം വസ്തു ഇവയിലൂടെ ധനലാഭവും ,കുടുംബമഹിമയും സന്തതികള്‍ക്കു ഭാഗ്യവും ,കടം വാങ്ങിയവര്‍ക്ക് അരിഷ്ടതകളും ,ഇണയുടെ ആരോഗ്യ സ്ഥിതി നന്നാവുകയും തൊഴിലില്‍ ഗുണാനുഭവങ്ങള്‍ ഉണ്ടാകും

കുംഭം രാശി

അപ്പൂപ്പന്റെയും അച്ഛന്റെയും സഹായ സഹകരണത്തില്‍ ഉയര്‍ച്ചകള്‍ ലഭിക്കുന്നവരും ,അച്ഛന്‍ ഇണയുമായി സൗഹൃദത്തില്‍ കഴിയുന്നവരും,ശാസ്ത്രത്തിലൂടെ ധനലഭ്യതയും ആത്മാര്‍ഥതയുള്ളവരും ആയിരിക്കും.പ്രേമ ബന്ധത്തില്‍ വിജയവും ,വിദേശയാത്രയും,പ്രശസ്തിയും വിവാദങ്ങള്‍ കെട്ടടങ്ങുകയും,തടഞ്ഞു നില്‍ക്കുന്ന കാര്യത്തിന്റെ നിവര്‍ത്തിയും ,നഷ്ടധന ലഭ്യതയും,രോഗമോചനവും,മംഗല്യഭാഗ്യവും ,ശത്രൂക്കളില്‍ നിന്ന് മോചനവും ,തൊഴിലില്‍ ഉയര്‍ച്ചയും പ്രതീക്ഷിക്കാം

മീനം രാശി

ഇണ സമാധാനകാംക്ഷികളും നന്നായി ആശയവിനിമയം നടത്തുന്നവരും ,എന്റടുത്താലും പൊന്നാക്കുന്നവരും ,തെറ്റുകുറ്റങ്ങള്‍ കാണുന്നവരും ആയിരിക്കും .സന്താനങ്ങള്‍ തെറ്റിദ്ധരിക്കുന്നവരും ആയിരിക്കും .ക്ഷുദ്ര പ്രയോഗങ്ങളില്‍ നിന്നും മോചനവും ഭക്ഷണ സുഖവും,ആദ്യ സന്താനത്തിന്റെ കുടുംബഐശ്വര്യവും ,കുടുംബത്തിന്റെ ഭാഗ്യവും ,വാക്കിന്റെ കുലീനതയില്‍ കാര്യസാധ്യവും ,ധനലബ്ദിയും ,നല്ലതു കാണാനുള്ള കഴിവും,സന്താനത്തിലൂടെപ്രശസ്തിയും ,കര്‍മ്മരംഗത്തു നിന്നും ഭാഗ്യാനുഭവവും തൊഴില്‍ മാറ്റവും ഫലം

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Content Highlights: Vishu Phalam Astrology 2019