രണാധികാരികള്‍ക്ക് നല്ല കാലമായിരിക്കും .ജനങ്ങളുമായി ഐക്യത്തില്‍ പോകുകയും,രാജ്യ നന്മക്കായി നല്ല പദ്ധതികള്‍ നടപ്പിലാക്കും.കയറ്റുമതി ഇറക്കുമതിയുടെ നല്ല ഗുണങ്ങള്‍ പ്രതീക്ഷിക്കാം .വിദേശ ഉടമ്പടികള്‍ വഴി രാജ്യത്തിന് ഉപകാര പ്രദമായ നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ് .ലോകരാഷ്ട്രങ്ങളുടെ മുന്നില്‍ രാജ്യത്തിന്റെ അന്തസ്സ് ഉയര്‍ത്തപ്പെടുകയും ,പുതിയ പദ്ധതികളിലൂടെ ജന ക്ഷേമം നടപ്പിലാക്കുന്നതാണ് . ജനങ്ങള്‍ക്ക് അവരുടെ ആഗ്രഹങ്ങള്‍ നിറവേറ്റുന്നതില്‍ സര്‍ക്കാര്‍ വിജയിക്കും .സമ്പത്തിന്റെ കാര്യത്തില്‍ ഭാരതം തിളങ്ങും .നയതന്ത്രജ്ഞര്‍ ലോകരാഷ്ടങ്ങളില്‍ ഭാരതത്തിന്റെ സല്‍പ്പേര് വര്‍ദ്ധിപ്പിക്കുകയും .രാജ്യ നന്മക്കായുള്ള ഉടമ്പടികളില്‍ ഒപ്പു വയ്ക്കുകയും ചെയ്യും.

നിയമകാര്യം,മതസ്ഥാപനങ്ങള്‍,തത്വജ്ഞാനം ,എന്നീ സ്ഥാപനങ്ങക്ക് ബഹുമാനവും ,ധനമേന്മയും,പേരും,പ്രശസ്തിയും ലഭിക്കുന്നതാണ് .ആരോഗ്യ മേഖലയിലും ,വിദ്യാഭ്യാസ മേഖലയിലും ആതുരസേവനരംഗത്തിലും പുതിയ പദ്ധതികള്‍ നടപ്പിലാക്കിം. ജനന നിരക്ക് കൂടും,ബാങ്കിംഗ് ,ഇന്‍ഷുറന്‍സ്,മേഖലയില്‍ പുതിയ പദ്ധതികള്‍ നടപ്പിലാക്കുന്നതിലൂടെ ജനനന്മ ഉറപ്പു വരുത്തും .സ്ത്രീകള്‍ക്ക് വേണ്ടി അധിക ധനം ചിലവാക്കിയുള്ള പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കും .തെറ്റായ ലൗകിക ബന്ധങ്ങള്‍ വര്‍ദ്ധിക്കുന്നതാണ് .ലൗകിക രോഗങ്ങള്‍ വര്‍ദ്ധിക്കുകയും വിവാഹ ബന്ധങ്ങള്‍ ശിഥിലമാകുകയും , അഴിമതിയിലൂടെ സ്ഥാനമാനങ്ങള്‍ കരസ്ഥമാക്കാനുള്ള പ്രവണത ജനങ്ങളില്‍ വര്‍ദ്ധിക്കുകയും ,അഴിമതികള്‍ കൂടുകയും. അനാവശ്യമായി പണം ധൂര്‍ത്തടിക്കുകയും ,ഖജനാവ് നശിപ്പിക്കുകയും ചെയ്യും .

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ ബലാല്‍സംഗം ,തട്ടിക്കൊണ്ടുപോകല്‍,ബ്ലാക്മെയിലിംഗ് എന്നിവ വര്‍ദ്ധിക്കുകയും ചെയ്യും .കൊലപാതകം വര്‍ദ്ധിക്കുകയും ,അടിപിടി ,ചതിക്കപ്പെടുക ,വ്യാജരേഖ ചമയ്ക്കുക ,ലഹരിവസ്തുക്കളുടെ ഉപയോഗം വര്‍ദ്ധിക്കുകയും ,വായ്പക്ക് അധിക നിരക്കുകള്‍ ഈടാക്കുകയും ചെയ്യും.ശത്രുക്കള്‍ സര്‍ക്കാരിനെതിരെ സ്ത്രീകള്‍ വഴി അപായപ്പെടുത്താന്‍ ശ്രമിക്കുന്നതാണ് . ചിലര്‍ക്കു ജയില്‍ ശിക്ഷ വരെ അനുഭവിക്കേണ്ടി വരുന്ന സമയം സംജാതമാകും.  കൂടുതല്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ContentnHighlights: Vishu News year Prediction Horoscope 2019