രാശി ചക്രത്തിലെ 27 നക്ഷത്ര മേഖലകളില്‍ 16 മത്തേതാണ് വിശാഖം നക്ഷത്രം. അതായത് വിശാഖം നക്ഷത്രം രാശി ചക്രത്തില്‍ 200 ഡിഗ്രിക്കും 213 ഡിഗ്രി 20 മിനിട്ടിനുമിടയില്‍ വ്യാപിച്ചു കിടക്കുന്നു. രാശിയുടെ കണക്കു പറഞ്ഞാല്‍ തുലാം രാശിയില്‍ 20 ഡിഗ്രി മുതല്‍ 30 ഡിഗ്രി വരെയും വൃശ്ചികരാശിയില്‍ 0 രാശി മുതല്‍ 3 ഡിഗ്രി 20 മിനിട്ടു വരെയും വിശാഖം നക്ഷത്ര മേഖല വ്യാപിച്ചു കിടക്കുന്നു. 

അതായത് ചന്ദ്രന്‍ രാശി ചക്രത്തില്‍ സഞ്ചരിക്കുമ്പോള്‍ 200 ഡിഗ്രിക്കും 213 ഡിഗ്രി 20 മിനിട്ടിനും ഇടയ്ക്ക് സഞ്ചരിക്കുന്ന സമയത്തെ വിശാഖം നക്ഷത്രമെന്നു പറയുന്നു. നിങ്ങളുടെ നക്ഷത്രം വിശാഖമാണോ? അതിന്റെ അര്‍ത്ഥം നിങ്ങള്‍ ജനിച്ച സമയത്ത് ചന്ദ്രന്‍ രാശി ചക്രത്തില്‍ 200 ഡിഗ്രിക്കും 213 ഡിഗ്രി 20 മിനിട്ടിനും ഇടയ്ക്ക് സഞ്ചരിക്കുന്നു എന്നാണ്. വിശാഖം നക്ഷത്രത്തിന്റെ അധിപന്‍ വ്യാഴവും, തുലാം രാശിയുടെ അധിപന്‍ ശുക്രനും, വൃശ്ചികരാശിയുടെ അധിപന്‍ ചൊവ്വയുമാണ്. അതുകൊണ്ട് വിശാഖം നക്ഷത്രക്കാരില്‍ വ്യാഴത്തിന്റെയും ശുക്രന്റെയും ചൊവ്വയുടെയും സ്വരൂപ സവിശേഷതകള്‍ കാണാന്‍ സാധിക്കും.

വിശാഖം നക്ഷത്രക്കാര്‍ ആളുകളെ സന്തോഷിപ്പിക്കുന്ന പെരുമാറ്റത്തോടു കൂടിയവരാണ്. ഇവരുടെ രൂപവും ആകൃതിയും ആകര്‍ഷകമായിരിക്കും. ഇവര്‍ക്ക് ഈശ്വര വിശ്വാസമുണ്ടായിരിക്കും. പരമ്പരാഗതകാര്യങ്ങളില്‍ ഇവര്‍ വളരെ അധികം വിശ്വസിക്കുന്നു. ഇവര്‍ മറ്റുള്ളവരെ സ്വന്തം സഹോദരന്‍മാരെപ്പോലെ സ്നേഹിക്കുന്നു. ഉദാരഹൃദയന്‍മാരായ ഇവര്‍ തുറന്ന മനസ്സോടെ എല്ലാവരോടും പെരുമാറുന്നു. ഇവരില്‍ കലാവാസനയും, സംസ്‌കാരവും കാണുന്നുണ്ട്. വളരെ ചാതുര്യത്തോടുകൂടി സംസാരിക്കും. പക്ഷെ കാര്യങ്ങള്‍ മറച്ചു വച്ച് സംസാരിച്ച് വഴക്കിടുന്ന പ്രകൃതമാണ് ഇവരുടേത്. 

പ്രായോഗിക ബുദ്ധിയും, മേധാശക്തിയും വിശാഖം നക്ഷത്രക്കാരുടെ സവിശേഷതകളാണ്. മാതാവില്‍ നിന്നുള്ള അനുഭവം വിശാഖം നക്ഷത്രക്കാര്‍ക്ക് കുറവായിരിക്കും. ജാതകത്തില്‍ മാതൃഭാവം പുഷ്ടമണെങ്കില്‍ മാതൃ വിരഹത്തിനും ഇടവരും. പിതാവുമായി സാധാരണ ഇവര്‍ അഭിപ്രായ ഭിന്നത വച്ചു പുലര്‍ത്താറുണ്ട്. കൂടാതെ സ്വതന്ത്ര പ്രകൃതക്കാരുമാണ്. അതുകൊണ്ട് അച്ഛനമ്മമാരുടെ നിയന്ത്രണത്തിലും മേല്‍ നോട്ടത്തിലും നില്‍ക്കാന്‍ ആഗ്രഹിക്കാതെ സ്വതന്ത്രമായി കഴിയുവാന്‍ ആഗ്രഹിക്കുന്നു. 

സത്യപ്രിയത, നീതിനിഷ്ഠ, വിശാലഹൃദയത, വിശ്വസാഹോദര്യം, ഈ വിശേഷഗുണങ്ങള്‍ വിശാഖം നക്ഷത്രക്കാരില്‍ കാണുന്നു. ഇതുകൂടാതെ കലാപരമായ കഴിവുകളും സാംസ്‌കാരിക വിശേഷതകളും ഇവരില്‍ കാണാന്‍ സാധിക്കും. വിശാഖം നാളുകാരുടെ ശരീരത്തിന് ഉറപ്പും, ആരോഗ്യവും ഉണ്ടായിരിക്കും. ജാതകത്തില്‍ രോഗകാരകഗ്രഹങ്ങള്‍ അനിഷ്ടസ്ഥാനത്തു നില്‍ക്കുന്നില്ലെങ്കില്‍ ഇവരെ വിശേഷിച്ചും രോഗങ്ങള്‍ ബാധിക്കാറില്ല. 

പ്രവൃത്തി കുശലതയും, വാക്സാമര്‍ത്ഥ്യവുമുണ്ടെങ്കിലും മറ്റുള്ളവരോട് ഇവര്‍ക്ക് വലിയ അസൂയ തോന്നികൊണ്ടിരിക്കും. ഭാര്യയോട് വളരെ അധികം ആസക്തി കാണിക്കുന്നവരാണ് വിശാഖം നക്ഷത്രക്കാര്‍. ഇത് ഇവരുടെ ആരോഗ്യത്തെ ബാധിക്കാനിടയാകും. ചിലര്‍ പരസ്ത്രീസേവയും, മദ്യപാനവും രഹസ്യമായി സൂക്ഷിക്കും. സ്വതന്ത്ര സ്വഭാവികളായ ഇവര്‍ മറ്റുള്ളവര്‍ക്ക് വഴങ്ങികൊടുക്കുകയില്ല.

വിശാഖം നക്ഷത്രക്കാരികളായ സ്ത്രീകള്‍ സുന്ദരികളും, സുശീലകളും, അടക്കവും, ഒതുക്കവും ഉള്ളവരുമായിരിക്കും. ആഡംഭരഭ്രമവും, ആഭരണഭ്രമവും കുറവായിരിക്കും, കുലീനയതയും, ഈശ്വര വിശ്വാസവും, ധര്‍മ്മവിശ്വാസവും ഇവരുടെ കൂടെപിറപ്പായിരിക്കും.

ഹോരസാരംമെന്ന ജ്യോതിഷ ഗ്രന്ഥത്തില്‍ വിശാഖം നക്ഷത്രക്കാര്‍ കോപപ്രകൃതിയും, ധാരാളം സംസാരിക്കുന്നവരും, ഭാര്യസന്താനാദികള്‍ ഉള്ളവരും, ധനവാനും, ബുദ്ധിമാനും, പണ്ഡിതന്‍മാരെയും, വിദ്വാന്‍മാരെയും ബഹുമാനിക്കുന്നവനും, ദാനശീലനുമായിരിക്കും. ഇയാളെ നേത്ര രോഗങ്ങള്‍ ശല്യപെടുത്തും. വിശാഖം നക്ഷത്രത്തില്‍ ജനിച്ചവരുടെ പ്രാരംഭദശ വ്യാഴദശ 16 വര്‍ഷം, തുടര്‍ന്ന്! ശനിദശ 19 വരെ, ബുധദശ 17 വരെ, കേതുദശ 7 വരെ, ശുക്രദശ 20 വരെ, രവിദശ 6വരെ, ചന്ദ്രദശ 10 വരെ, കുജദശ 7 വരെ, രാഹുദശ 18 വരെ. വിശാഖം നക്ഷത്രക്കാരുടെ കൂടുതല്‍ വിശേഷങ്ങള്‍ അറിയാന്‍ കൂടുതല്‍ വായിക്കുക...