03.10.2021 മുതല്‍ 09.10.2021

മേടം

അശ്വതി, ഭരണി, കാര്‍ത്തികയുടെ ആദ്യത്തെ 15 നാഴിക - ധനപരമായ ഇടപാടുകള്‍ ശ്രദ്ധയോടെ വേണം. മനഃസന്തോഷത്തോടെ വര്‍ത്തിക്കും. വിവാദകാര്യങ്ങളില്‍ ജയസാധ്യത കാണുന്നു. ശുഭദിനം-7

എടവം

കാര്‍ത്തികയുടെ ഒടുവിലത്തെ 45 നാഴിക, രോഹിണി, മകീര്യം ആദ്യപകുതി - ഗൃഹനിര്‍മാണോദ്ദേശ്യം ശരിയാവാനുള്ള സാഹചര്യമുണ്ടാകും. സുഹൃദ്ബന്ധങ്ങള്‍ ഗുണകരമാകും. സന്താനകാര്യങ്ങളില്‍ ശ്രദ്ധവേണ്ടതുണ്ട്. ഗുണദിനം-7

മിഥുനം

മകീര്യത്തിന്റെ ഒടുവിലത്തെ പകുതി, തിരുവാതിര, പുണര്‍തത്തിന്റെ ആദ്യത്തെ 45 നാഴിക - കരുതലോടെ വര്‍ത്തിച്ചാല്‍ വിപരീതഫലമുണ്ടാവില്ലെന്നറിയുക. ബന്ധുജനാനുകൂല്യം കുറയും. സുഹൃത്തുക്കളുടെ സഹായം ഗുണകരമാവുകയും ചെയ്യും. അനുകൂലദിനം-8

കര്‍ക്കടകം

പുണര്‍തത്തിന്റെ ഒടുവിലത്തെ 15 നാഴിക, പൂയ്യം, ആയില്യം - കര്‍മവൃദ്ധി ഉണ്ടായിത്തീരും. എങ്കിലും ധനപരമായി അത്രഗുണസാധ്യതയില്ല. വിദ്യാകാര്യങ്ങളിലും കൂടുതല്‍ ശ്രദ്ധവേണ്ട കാലമാണ്. ഉത്കൃഷ്ടദിനം-8

ചിങ്ങം

മകം, പൂരം, ഉത്രത്തിന്റെ ആദ്യത്തെ 15 നാഴിക - ബിസിനസ് മേഖലയില്‍ പുരോഗതി ഉണ്ടാകും. ധനപരമായ എന്തും ശ്രദ്ധയോടെ കൈകാ ര്യംചെയ്യണം. പ്രതീക്ഷിക്കാതെ ചെലവുകളുണ്ടാവുകയും ആവാം. സുദിനം-7

കന്നി

ഉത്രത്തിന്റെ ഒടുവിലത്തെ 45 നാഴിക. അത്തം ചിത്രയുടെ പകുതി - മിക്കവാറും കാര്യങ്ങള്‍ അനുകൂലകരമാകും. ചില ഭാഗ്യാനുഭവങ്ങള്‍ക്കും ഇടയുണ്ട്. ആരോഗ്യം നല്ലപോലെ കരുതണം. സദ്ദിനം -7

തുലാം

ചിത്രയുടെ ഒടുവിലത്തെ പകുതി, ചോതി, വിശാഖത്തിന്റെ ആദ്യത്തെ 45 നാഴിക - പുതിയ കര്‍മപദ്ധതികള്‍ക്കു തുടക്കം കുറിക്കും. പാഴ്ച്ചെലവുകള്‍ വന്നുപെട്ടേക്കാം. ബിസിനസ് പുരോഗമിക്കും. മഹിതദിനം-8

വൃശ്ചികം

വിശാഖത്തിന്റെ ഒടുവിലത്തെ 15 നാഴിക, അനിഴം, തൃക്കേട്ട - പലതുകൊണ്ടും അനുകൂലകാലമല്ല. ആരോഗ്യകാര്യത്തില്‍ ശ്രദ്ധവേണം. പ്രവര്‍ത്തന മേഖല ഗുണകരമായെന്നും വരാം. ശ്രേഷ്ഠദിനം-8

ധനു

മൂലം, പൂരാടം, ഉത്രാടത്തിന്റെ ആദ്യത്തെ 15 നാഴിക - ഔദ്യോഗികരംഗത്ത് അഭിവൃദ്ധിയുണ്ടാകും. സര്‍ക്കാരുമായുള്ള ഇടപാടുകള്‍ ഗുണകരമായി ഭവിക്കും. പതനസാഹചര്യങ്ങളെ കണ്ടറിഞ്ഞൊഴിവാക്കണം. നല്ലദിനം-7

മകരം

ഉത്രാടത്തിന്റെ ഒടുവിലത്തെ 45 നാഴിക, തിരുവോണം, അവിട്ടത്തിന്റെ ആദ്യത്തെ പകുതി - ആരോഗ്യകാര്യത്തില്‍ ഗുണകാലമല്ല. ഗാര്‍ഹിക വിഷയങ്ങളില്‍ വളരെ ശ്രദ്ധവേണ്ടതുണ്ട്. പ്രാര്‍ഥനാദികളും വിട്ടുവീഴ്ചയില്ലാതെ ചെയ്യണം. മഹിതദിനം-7

കുംഭം

അവിട്ടത്തിന്റെ ഒടുവിലത്തെ പകുതി, ചതയം, പൂരുട്ടാതിയുടെ ആദ്യത്തെ 45 നാഴിക - കാലം അനുകൂലമല്ലെന്നറിഞ്ഞുവര്‍ത്തിക്കണം. പണമിടപാടുകളില്‍ നഷ്ടസാധ്യതയെ കരുതണം. വിദ്യാഭ്യാസകാര്യത്തിലും അനുകൂലമെന്നുപറയാന്‍ നിര്‍വാഹമില്ല. സദ്ഫലദിനം-3

മീനം

പൂരുട്ടാതിയുടെ ഒടുവിലത്തെ 15 നാഴിക, ഉത്രട്ടാതി, രേവതി - കര്‍മപുരോഗതി ഉണ്ടാകും. എങ്കിലും അപ്രതീക്ഷിതമായ ചില തടസ്സങ്ങളെ കരുതണം. കലഹസാഹചര്യങ്ങളെ കണ്ടറിഞ്ഞൊഴിവാക്കണം. ഗുണഫലദിനം-3