രാളിന്റെ ജീവിതത്തില്‍ അദ്ദേഹം അറിഞ്ഞിരിക്കേണ്ടുന്ന ഒരു സത്യം ആണ് അദ്ദേഹത്തിന്റെ ഉപാസനാ മൂര്‍ത്തി ആരാണ് എന്നുള്ളത്. ജ്യോതിഷം പൂര്‍വ്വ ജന്മ വിശേഷങ്ങളില്‍ അധിഷ്ടിതവും ആണ്. 'പൂര്‍വ്വ ജന്മ കൃതം പാപം വ്യാധി രൂപേണ ജായതേ' എന്നും ജ്യോതിഷ ശാസ്ത്രം അനുശാസിക്കുന്നു.

ഹോരയിലെ ഒന്നാം ശ്ലോകം ആയ 'മൂര്‍ത്തി ത്വേ .......യില്‍ അപുനര്‍ ജന്മനാം വര്‍ത്മ എന്നതിന്റെ അര്‍ഥം തന്നെ പുനര്‍ജ്ജന്മം ഉണ്ടാകാത്ത വിധം മോക്ഷം തേടുക എന്നതാണ്. കഴിഞ്ഞുപോയ ജന്മങ്ങളിലെ പാപ പുണ്യങ്ങളെ തിരിച്ചറിയാന്‍ ഉള്ള ഏക വഴിയാണ് ജ്യോതിഷം.

പാപങ്ങള്‍ ഉണ്ടായാല്‍ വീണ്ടും ജന്മം ഉണ്ടാവും. അങ്ങനെ ജനന മരണ നാടകങ്ങളില്‍ പ്പെട്ടു അലയാതിരിക്കാന്‍, അവനവന്‍ അവന്റെ ഉപാസനാ മൂര്‍ത്തിയെ അറിയുകയും, പ്രീതി പ്പെടുത്തുകയും വേണം... കൂടുതല്‍ വായിക്കുക