രു മനുഷ്യന്റെ ജാതകത്തില്‍ പറഞ്ഞിരിക്കുന്ന ഫലങ്ങള്‍ കൂടാതെ സമയാസമയങ്ങളില്‍ ഗ്രഹങ്ങള്‍ സഞ്ചരിക്കുമ്പോള്‍ അവ മനുഷ്യന്റെ ജീവിതത്തെ സ്വാധീനിക്കുന്നുണ്ട്. അതിനെയാണ് ഗോചര ഫലം ( ഇംഗ്ലീഷില്‍ Transit forecast ) എന്നു പറയുന്നത്. പ്രധാനമായും വ്യാഴം, ശനി, രാഹു, കേതു ഇവയുടെ രാശിമാറ്റം ജീവിതത്തില്‍ പ്രകടമായ മാറ്റങ്ങള്‍ക്ക് കാരണമാകാറുണ്ട്. കഴിഞ്ഞ രണ്ടു മാസമായി അപൂര്‍വ്വമായി ഗുരു, ശനി, രാഹു കേതു ഇവ രാശി മാറിയിരിക്കുന്നു. ഗുരു ഏകദേശം ഒരു വര്‍ഷവും ശനി രണ്ടര വര്‍ഷവും രാഹു കേതുകള്‍ ഒന്നര വര്‍ഷവും ഒരു രാശിയില്‍ സഞ്ചരിക്കുന്നു. ഇവയുടെ മാറ്റം നിങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് നോക്കാം.

മേടം (അശ്വതി, ഭരണി, കാര്‍ത്തികയുടെ ആദ്യത്തെ 15 നാഴിക

രാഹു നാലിലും കേതു പത്തിലും സഞ്ചരിക്കുന്ന കാലമാണ് വരുന്നത്. ഗുരു ആറില്‍നിന്ന് ഏഴിലെയ്ക്കും കടക്കുന്നു. ശനി ഒമ്പതിലേയ്ക്കും വരുന്നു. ഗുരുവിന്റെ കേന്ദ്രസ്ഥിതി കഴിഞ്ഞകാലങ്ങളില്‍ നിന്ന് ആശ്വാസം തരുമെങ്കിലും. രാഹുവിന്റെയും ശനിയുടേയും ഗ്രഹസ്ഥിതികള്‍ അത്രയ്ക്കു അനുകൂലമല്ല. മാതാവിന്റെ ശാരീര ക്ലേശങ്ങളില്‍ ശ്രദ്ധ പുലര്‍ത്തേണ്ട സമയമാണിത്. വാഹനങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ സൂക്ഷ്മത വേണ്ടിവരും. അസമയത്തെ യാത്ര ഒഴിവാക്കേണ്ടതാണ്. താമസസ്ഥലം മാറുവാനും സാധ്യതയുണ്ട്. ബന്ധുജനങ്ങളില്‍ നിന്ന് ഏതിര്‍പ്പുകള്‍ നേരിട്ടേക്കാം. അനാവശ്യ വാഗ്വാദങ്ങള്‍ ഒഴിവാക്കേണ്ടതാണ്. കുജന്റെ അനിഷ്ട ഗ്രഹസ്ഥിതിയില്‍ പോലീസ് കേസുകള്‍ വ്യവഹാരങ്ങള്‍ ഉണ്ടായേക്കാം. ശനിയുടെ ഒമ്പതാം രാശിസ്ഥിതി മാനസിക സൗഖ്യത്തെ പ്രതികൂലമായ് ബാധിച്ചേക്കാം. തൊഴില്‍ രംഗത്തും തടസ്സങ്ങള്‍ നേരിടുന്ന സമയമാണ്. ഗുരുവിന്റെ ഗ്രഹസ്ഥിതി നല്‍കുന്ന ഈശ്വരാധീനം തടസ്സങ്ങളുടെ തീവ്രത കുറയ്ക്കും... നിങ്ങളുടെ ഈ വര്‍ഷത്തെ സമ്പൂര്‍ണ ഗോചര ഫലം അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക