ണ്ട് ത്രിലോകങ്ങളെയും വിറപ്പിച്ച് സംഹാര താണ്ഡവമാടിയ ത്രിപുരാസുരന്‍മാരെ വധിച്ചുകളയുന്നതിന് ആയിരം വത്സരക്കാലം പരമശിവന്‍ കണ്ണിമചിമ്മാതെ കാത്തുനിന്നു. ത്രിപുരവധത്തിനുശേഷം കണ്ണുചിമ്മിയ പരമശിവന്റെ നേത്രത്തില്‍ നിന്നു തെറിച്ചുവീണ കണ്ണുനീര്‍ത്തുള്ളികള്‍ രുദ്രാക്ഷവൃക്ഷങ്ങളായി എന്ന് പുരാണം.

അവയില്‍ നിന്ന് 38 പ്രകാരത്തിലുള്ള രുദ്രാക്ഷങ്ങള്‍ ഉണ്ടായില്‍ സൂര്യനേത്രത്തില്‍ നിന്ന് 12 തരവും സോമനേത്രത്തില്‍ നിന്നു 16 തരവും തൃക്കണ്ണില്‍ നിന്നു 10 തരവുമായി രുദ്രാക്ഷങ്ങള്‍ പ്രത്യേകം അറിയപ്പെട്ടു. രുദ്രാക്ഷകായയ്ക്കുള്ളില്‍ ഒരു വിത്ത് കാണപ്പെടുന്നത് ഒരു മുഖരുദ്രാക്ഷം. രണ്ടു വിത്ത് കാണപ്പെടുന്നത് രണ്ടുമുഖം എന്നിങ്ങനെ വിത്തിന്റെ എണ്ണം അനുസരിച്ച് വിവിധ മുഖങ്ങളിലായില്ലാണ് രുദ്രാക്ഷം ലഭ്യമാവുക. വിത്തിന്റെ എണ്ണം കൂടിയിരുന്നാല്‍ അതിന്റെ ശക്തിയും ഫലവും കൂടിയിരിക്കും.

രുദിനെ ദ്രവിപ്പിക്കുവന്‍ രുദ്രന്‍. രുദ് എന്നാല്‍ ദുഃഖം എന്നും, ദ്രവിപ്പിക്കുക എന്നാല്‍ ഇല്ലാതാക്കുക എന്നുമാണ് അര്‍ത്ഥം. രുദ്രന്‍ പഞ്ച കൃത്യങ്ങളുടെയും (സൃഷ്ടി, സ്ഥിതി, സംഹാരം, തിരോധാനം, ലയം) നാഥനും പ്രപഞ്ചവിധാതാവുമാകുന്നു. രുദ്രന്റെ ഉത്തമേന്ദ്രിയങ്ങളായ അക്ഷങ്ങള്‍ എന്ന് രുദ്രാക്ഷത്തിന് ശാസ്ത്രീയമായി അര്‍ത്ഥം കൈവരുന്നു.

രുദ്രാക്ഷധാരണത്തിന്റെ പ്രയോജനം

രുദ്രാക്ഷം ദര്‍ശിച്ചാല്‍ തന്നെ പുണ്യമാണ്. സ്പര്‍ശിച്ചാല്‍ കോടി ഗുണമാകും. ധരിച്ചാല്‍ നൂറുകോടിയിലധികം പുണ്യം. നിത്യവും രുദ്രാക്ഷം ധരിച്ചു ജപിക്കുന്നതുകൊണ്ട് അനന്തമായ പുണ്യം ലഭിക്കും. രുദ്രാക്ഷത്തേക്കാള്‍ ഉത്തമമായ സ്തോത്രവും വ്രതവുമില്ല.

അക്ഷയമായ ദാനങ്ങളില്‍ ഉത്തമമാണ് രുദ്രാക്ഷദാനം. ഒരു രുദ്രാക്ഷമെങ്കിലും ധരിച്ചിട്ടുള്ളവര്‍ മാംസഭോജനവും മദ്യപാനവും ചണ്ഡാലസഹവാസവും മൂലമുണ്ടാവുന്ന പാപത്തില്‍ നിന്ന് മുക്തരാകും. സര്‍വ്വയജ്ഞങ്ങളും തപസും ദാനവും വേദാഭ്യാസവുംകൊണ്ട് എന്തു ഫലമുണ്ടാവുമോ അത് രുദ്രാക്ഷധാരണത്താല്‍ പെട്ടെന്ന് ലഭ്യമാകും.

നാലുവേദങ്ങള്‍ അഭ്യസിക്കുകയും പുരാണങ്ങള്‍ വായിക്കുകയും, തീര്‍ത്ഥാടനം നടത്തുകയും, സര്‍വിദ്യകളും നേടുകയും ചെയ്താല്‍ എന്തു പുണ്യം ലഭിക്കുമോ ആ പുണ്യം രുദ്രാക്ഷധാരണം കൊണ്ട് മാത്രം ലഭിക്കും. രുദ്രാക്ഷം കഴുത്തിലോ കൈയിലോ കെട്ടിക്കൊണ്ട് ഒരാള്‍ മരിച്ചാല്‍ അവന്‍ രുദ്രപദം പ്രാപിക്കും. പുനര്‍ജന്മമുണ്ടാവില്ല. തന്റെ കുലത്തിലെ 21 തലമുറയെ ഉദ്ധരിക്കുവനായി രുദ്രലോകത്ത് വസിക്കും. ഭക്തിയില്ലാതെ രുദ്രാക്ഷം ധരിച്ചുകൊണ്ട് നിത്യവും പാപകര്‍മ്മം ചെയ്യുവനായാല്‍ പോലും അവന്‍ മുക്തനായിത്തീരും. രുദ്രാക്ഷം ധരിച്ചുകൊണ്ട് മരിക്കാനിടയായാല്‍ മൃഗത്തിനുപോലും മോക്ഷമുണ്ടാവും

അനേക ജന്മങ്ങളില്‍ മഹാദേവപ്രസാദം സിദ്ധിച്ചവര്‍ക്കുമാത്രമെ രുദ്രാക്ഷത്തില്‍ ശ്രദ്ധയുണ്ടാകൂ. രുദ്രാക്ഷം അലസമായി ധരിച്ചാല്‍ പോലും കൂരിരുട്ട് ആദിത്യനെയെപോലെ അവനെ പാപാങ്ങള്‍ സ്പര്‍ശിക്കുകയില്ല. ഭക്തിപൂര്‍വ്വം രുദ്രാക്ഷത്തെ പൂജിക്കു പക്ഷം ദരിദ്രനെപ്പോലും ഭൂമിയില്‍ രാജാവാക്കും.

മത്സ്യം കഴിക്കുന്നവനോ മാംസം കഴിക്കുവനോ മദ്യപാനിയോ, അസംഗങ്ങളില്‍ ഏര്‍പ്പെടുന്നവനോ ചെയ്യരുതാത്തത് ചെയ്യുന്നവനോ, കാണരുതാത്തത് കാണുവനോ, പറയരുതാത്തത് പറയുന്നവനോ, കേള്‍ക്കരുതാത്തത് കേള്‍ക്കുവനോ, പോകരുതാത്തിടത്ത് പോകുന്നവനോ, മണക്കരുതാത്തത് മണക്കുന്നവനോ, ഭക്ഷിക്കരുതാത്തത് ഭക്ഷിക്കുന്നവനോ ആയ മനുഷ്യന്‍ രുദ്രാക്ഷം ധരിച്ചിട്ടുണ്ടെങ്കില്‍ അതില്‍നിന്നുള്ള പാപമൊന്നും തന്നെ അവനെ സ്പര്‍ശിക്കുകയില്ല.

രുദ്രാക്ഷം ആര്‍ക്കൊക്കെ ധരിക്കാം?

ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സന്ന്യാസം തുടങ്ങി എല്ലാ ആശ്രമത്തില്‍പ്പെട്ടവര്‍ക്കും ബ്രാഹ്മണന്‍, ക്ഷദ്രിയന്‍, വൈശ്യന്‍, ശൂദ്രന്‍ തുടങ്ങി എല്ലാ വര്‍ണ്ണങ്ങളില്‍പ്പെട്ടവര്‍ക്കും രുദ്രാക്ഷം ധരിക്കാം. രുദ്രാക്ഷം ധരിക്കുന്നതില്‍ ലജ്ജയുള്ളവന് കോടിജന്മം കഴിഞ്ഞാലും മുക്തി ലഭിക്കില്ല.

വിദ്യാര്‍ത്ഥി നാലുമുഖരുദ്രാക്ഷം ധരിക്കണം. സുമംഗലിയായ സ്ത്രീ താലിയോടൊപ്പം 3 മുഖരുദ്രാക്ഷം ധരിക്കണം. ''സ്നാനം, ദാനം, ജപം, ഹോമം, വൈശ്യദേവം, സുരാര്‍ച്ചനം, പ്രായശ്ചിത്തം, വ്രതദീക്ഷാകാലം, ശ്രാദ്ധം എന്നിവ രുദ്രാക്ഷം ധരിക്കാതെ ചെയ്യുന്നയാളിന് ഫലം ലഭിക്കില്ലെന്ന് മാത്രമല്ല നരകത്തില്‍ പതിക്കുകയും ചെയ്യും. '' 

രാത്രി ചെയ്ത പാപം പോകേണ്ടവര്‍ പകല്‍ രുദ്രാക്ഷം ധരിക്കണം. പകല്‍ ചെയ്ത പാപം പോകാന്‍ രാത്രി രുദ്രാക്ഷം ധരിക്കണം. ഉണ്ണുമ്പോഴും, ഉറങ്ങുമ്പോഴും, ശൗചം ചെയ്യുമ്പോഴും മൈഥുനം ചെയ്യുമ്പോഴും എന്ന് വേണ്ട ജീവിതത്തിന്റെ എല്ലാ പദ്ധതികളോടൊപ്പവും രുദ്രാക്ഷം ധരിക്കാം. മരണസമയത്ത് രുദ്രാക്ഷം ധരിച്ചിരുന്നാല്‍ അവന് മോക്ഷം ഉറപ്പാണ്. എന്നതിലൂടെ എല്ലായ്പ്പോഴും രുദ്രാക്ഷം ധരിക്കണമെന്നു പുരാണം പ്രേരിപ്പിക്കുന്നു. ഉത്കര്‍ഷം ആഗ്രഹിക്കുന്നവര്‍ ശ്രമപ്പെട്ടും ഒരു രുദ്രാക്ഷമെങ്കിലും ധരിക്കണം.

രുദ്രാക്ഷം ധരിക്കുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണം?

രുദ്രാക്ഷം മാലയായോ അഥവാ ഒരു രുദ്രാക്ഷം മാത്രമായോ ധരിക്കാറുണ്ട്. ഏതായാലും, ധരിക്കുന്ന എല്ലാ രുദ്രാക്ഷവും മാസത്തില്‍ ഒരു തവണ വേദപ്രോക്തമായ രീതിയില്‍ ശുദ്ധീകരിക്കണം. അല്ലാത്തപക്ഷം അവയില്‍ ഊര്‍ജ്ജസ്തംഭനം (energy hang) ഉണ്ടാവുകയും പ്രവര്‍ത്തിക്കാതാവുകയും ചെയ്യും. 

ശാസ്ത്രീയമായ രീതിയില്‍ രുദ്രാക്ഷത്തിന്റെ polartiy നോക്കി കോര്‍ത്തുവേണം മാലയുണ്ടാക്കാന്‍. നെല്ലിക്കാ മുഴുപ്പുള്ളത് ഉത്തമം. നെല്ലിക്കാക്കുരുവിന്റെ മുഴുപ്പ് മധ്യമം. അതിനു താഴെ വലുപ്പം കുറഞ്ഞത് അധമം എന്നു കണക്കാക്കുന്നു. മാലയാണെങ്കില്‍ വൈദ്യുതചാലകലോഹങ്ങളായ സ്വര്‍ണ്ണം, വെള്ളി, ചെമ്പ് എന്നിവയില്‍ ഏതെങ്കിലും ഉപയോഗിച്ചുവേണം കോര്‍ക്കാന്‍. ഒരു രുദ്രാക്ഷം ധരിക്കുമ്പോള്‍ ലോഹം നിര്‍ബന്ധമല്ല. നിശ്ചിത ഇടവേളകളില്‍ തൈലാധിവാസവും ചെയ്യേണ്ടതുണ്ട്. 

രുദ്രാക്ഷം ധരിക്കുമ്പോള്‍ ആവശ്യമായ ദേവതയെ അഥവാ ഇഷ്ടദേവനെ മന്ത്രന്യാസത്തോടെ രുദ്രാക്ഷത്തില്‍ പ്രാണപ്രതിഷ്ഠ ചെയ്ത് പൂജിച്ച് മന്ത്രസഹിതം വേണം ധരിക്കാന്‍. തുടര്‍ന്ന്! നിത്യവും ബന്ധപ്പെട്ട മന്ത്രം ജപം ചെയ്യണം. ഈ രുദ്രാക്ഷം ധരിക്കണമെന്നു തന്നെ നിര്‍ബന്ധമില്ല; വീട്ടില്‍ വച്ചു പൂജിച്ചാലും മതിയാകും. 

എന്നാല്‍, എല്ലാവരും നിര്‍ബന്ധമായി മന്ത്രം ജപിക്കണമെന്നില്ല. മന്ത്രപൂര്‍വ്വമോ അല്ലാതെയോ ഭക്തിപൂര്‍വ്വമോ ഭക്തിയില്ലാതെയോ ധരിച്ചാലും ഉദ്ദേശിച്ച പ്രയോജനം ലഭ്യമാകുമെന്നു പുരാണങ്ങള്‍ ഉദ്ഘോഷിക്കുന്നു. 

ഒന്നുമുതല്‍ 21 മുഖങ്ങളുള്ള രുദ്രാക്ഷങ്ങള്‍ ഉണ്ട്. മാത്രമല്ല ആകൃതിയുടെ അടിസ്ഥാനത്തില്‍ മറ്റ് നാല് തരത്തിലുള്ള രുദ്രാക്ഷവുമുണ്ട്. ഇവ ധരിക്കുന്നതുകൊണ്ട് ഓരോ ഫലങ്ങളാണ് ലഭിക്കുന്നത്. ഇവകൂടാതെ രുദ്രാക്ഷ കവചങ്ങളും ഉണ്ട്. ഇവയെന്തൊക്കെയെന്ന് നോക്കാം---കൂടുതല്‍ വായിക്കുക