നെയിമോളജി എന്ന ശാസ്ത്രശാഖകൊണ്ട് ഉദ്ദേശിക്കുന്നത് ഒരു വ്യക്തിയുടെ, ഒരു സ്ഥാപനത്തിന്റെ പേര് എങ്ങനെ എഴുതുന്നു. എങ്ങനെ ഉച്ചരിക്കുന്നു എന്നതില്‍കൂടി അതിന്റെ ആന്തരിക അര്‍ഥങ്ങള്‍ കണ്ടെത്തി സംയോജിപ്പിച്ച് ഒരു ശ്രേയസ്‌കരമായ ഭാവി ഉണ്ടാക്കുവാന്‍ സഹായിക്കുക എന്നതാണ്.

ജനനസംഖ്യ, നാമസംഖ്യ, വിധിസംഖ്യ ഇവ കണക്കാക്കി പേര് നല്‍കിയാല്‍ ഉത്തമമാണ്. നാമദോഷങ്ങള്‍ തീരും.

ആംഗലേയ ഭാഷാമാദ്ധ്യമത്തിലെ (ഇംഗ്ലീഷ് ഭാഷ) 26അക്ഷരങ്ങളും വളരെ ശക്തിയേറിയതാണ്. പോസിറ്റീവ്, നെഗറ്റീവ് എനര്‍ജികള്‍, അക്ഷരങ്ങളുടെ ശക്തി, തരംഗദൈര്‍ഘ്യം ഇവയാണ് പ്രസ്തുത ഊര്‍ജ്ജം അനുഭവഭേദ്യമാക്കുന്നത്. വികാസം, ശബ്ദം, വൈകാരിക നിയന്ത്രണം ഇവയില്‍ അന്തര്‍ലീനമായ ശക്തിയാണ് അക്ഷരോര്‍ജ്ജം. ഇതാണ് നാമശാസ്ത്രത്തിന്റെ ശക്തി. 

നാമശാസ്ത്ര പ്രകാരം നമ്മുടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ പരിശോധിക്കാം. 

രമേശ് ചെന്നിത്തല - REMESH CHENNITHALA 


ഇതിന്റെ നാമസംഖ്യ ശനീശ്വരന്റെ അപഹാരത്തിലുള്ള എട്ട് ആണ്. ശനീശ്വരന്‍ ഉച്ചത്തില്‍ നില്‍ക്കുന്നതുകൊണ്ട് ഏറ്റവും ഉയര്‍ന്ന നിലതന്നെ സംജാതമായിരിക്കുന്നു. 

എത്തേണ്ട സ്ഥലത്തു കൃത്യമായി എത്തിച്ചേര്‍ന്നില്ല എന്ന തോന്നല്‍ മനസിലെപ്പോഴുമുണ്ട്.

R എന്ന അക്ഷരത്തിന്റെ സൂര്യന്‍ ഉച്ചരാശിയിലാണ്. 

EM എന്ന അക്ഷരങ്ങള്‍ ഏതു പ്രശ്‌നത്തേയും പഠിച്ച് അവതരിപ്പിക്കാനുള്ള കഴിവുകള്‍ നല്‍കുന്നു.

ME എന്ന അക്ഷരങ്ങള്‍ തന്നെക്കുറിച്ചും തന്നെക്കൊണ്ട് മറ്റുള്ളവര്‍ക്കുള്ള പ്രയോജനത്തെപ്പറ്റിയും ചിന്തിച്ച് പ്രയാസങ്ങളൊഴിവാക്കി മുന്നോട്ടു പോകാനുള്ള അവഗാഹം നല്‍കും.

ES എന്ന അക്ഷരങ്ങള്‍ ഏതു കാര്യത്തേയും പോസിററീവ് എനര്‍ജിയോടുകൂടി സമീപിക്കുവാനുള്ള ധൈര്യം നല്‍കുന്നു.

SH എന്ന അക്ഷരങ്ങള്‍ നല്ല സംയോജനമല്ല സൃഷ്ടിക്കുന്നത്.

CHEN എന്ന അക്ഷരങ്ങള്‍ ഏതു കാര്യത്തിനിറങ്ങുമ്പോഴും ചില ധൈര്യക്കുറവുകള്‍ ഉണ്ടാക്കുന്നു. C എന്ന അക്ഷരത്തിന്റെ സംയോജനം ദോഷമാണ്. 

HEN എന്ന അക്ഷരങ്ങള്‍ ചില അപര്യാപ്തതകള്‍ ഉണ്ടാക്കുമെങ്കിലും HENN എന്ന അക്ഷരങ്ങള്‍ സാമ്പത്തികം, സാമൂഹികം, സാംസ്‌കാരികം, പ്രശസ്തി ഇവ ഉണ്ടാക്കുന്നു. NI എന്ന അക്ഷരങ്ങള്‍ സത്സംയോജന ഫലങ്ങളല്ല.

TH എന്ന അക്ഷരങ്ങള്‍ ചിന്തകള്‍ കെട്ടുപിണഞ്ഞ് പവര്‍ ഗ്ലാസിന്റെ സംയോജനം വരുത്തിത്തീര്‍ത്തു.

ALA എന്നത് ഉയര്‍ച്ച താഴ്ചകളുടെ സംയോജന ഫലങ്ങളാണ് സൃഷ്ടിക്കുന്നത്. കൂടുതല്‍ അറിയാന്‍ ക്ലിക്ക് ചെയ്യുക.