ജ്യോതിശാസ്ത്രപരമായി പറയുകയാണെങ്കില്‍ സൂര്യപഥവും ചന്ദ്രപഥവും തമ്മില്‍ 5 ഡിഗ്രി 9 മിനിറ്റ് ചെരിവുണ്ട്. ഭൂമിയുടെ ഇരുവശങ്ങളില്‍ ഇവ അന്യോന്യം സംഗമിക്കും. ഈ ബിന്ദുക്കളില്‍ വടക്കുവശത്തെ ബിന്ദുവിനെ രാഹു എന്നും ഇടതുവശത്തെ ബിന്ദുവിനെ കേതുവെന്നും വിളിക്കുന്നു. യഥാര്‍ത്ഥ ത്തില്‍ രാഹു കേതുക്കള്‍ ഗ്രഹങ്ങളല്ല. മറിച്ച് സാങ്കല്‍പ്പിക ബിന്ദുക്കള്‍ മാത്രമാണ്. ചന്ദ്രന്‍ ഭൂമിയില്‍ നിന്നും ഉദ്ദേശം 4 ലക്ഷം കി.മീ. അകലത്തില്‍ ആണ് കിടക്കുന്നത്. സൂര്യന്‍ 15 കോടി കി.മീ. അകലത്തിലും. രാഹുവും കേതുവും പരസ്പരം 180 ഡിഗ്രി അകലത്തിലാണ് ഉള്ളത്. 18.6 വര്‍ഷം സമയം എടുത്താണ് നോഡുകള്‍ (nodes) രാശിചക്രം പൂര്‍ത്തി യാക്കുന്നത്.

എങ്ങനെയാണ് രാഹുകേതുക്കള്‍ ഫലം നല്‍കുന്നത്? 

യദ്യത് ഭാവ ഗതെന വാപി
യദ്യദ് ഭാവേശ സംയുതോ
തത്തദ് ഫലാനി പ്രബലൌ
പ്രദിശേതാം തമോഗ്രഹൌ

ബലവാന്മാരായി ഏതു ഭാവത്തില്‍ നില്‍ക്കുന്നുവോ, ഏതു ഭാവാധിപതിയുമായി യോഗം ചെയ്യുന്നോ, അതു നല്‍കുന്ന ഫലവും തരും എന്ന് പരാശര ഹോര പറയുന്നു. ചുരുക്കത്തില്‍ ജാതകത്തില്‍ രാഹു നില്‍ക്കുന്ന ഭാവം, രാശി, ഭാവാധിപന്‍, യോഗം ചെയുന്ന ഗ്രഹം, ദൃഷ്ടി ചെയുന്ന ഗ്രഹം, എന്നിവയുടെ ബലാബലം ചിന്നിച്ചു പ്രബലമായത് പറയേണ്ടിവരും. ഏതായാലും 6,8,12 ഭാവങ്ങളില്‍ രാഹു നില്ക്കുന്നത് ദോഷമാണ്. 6, 8, 12 ഭാവാധിപന്മാരുമായും യോഗം ചെയുന്നതും ദൃഷ്ടി ചെയുന്നതും ദോഷമാകും.

യഥാര്‍ത്ഥത്തില്‍ രാഹു ആരാണ് ?

ഒരു വ്യക്തി ജന്മാന്തരങ്ങളിലുടെ ആര്‍ജിച്ച മനസ്ഥിതിയാണ് രാഹു പ്രകടമാക്കുന്നതെന്ന് പറയപ്പെടുന്നു. രാഹു കേതുക്കള്‍ ചന്ദ്രന്റെ സൃഷ്ടികളായതിനാല്‍ മനസുമായി ബന്ധമുണ്ട്. രാഹു അത്യാഗ്രഹങ്ങളുടെ പ്രതീകമാണ്: ഇംഗ്ലീഷി (materialits) എന്നു പറയാം. 10 ഭാവത്തില്‍ രാഹു നിന്നാല്‍ കര്‍മ്മരംഗത്ത് ഉയര്‍ച്ചക്കുള്ള അത്യാഗ്രഹമാണ് അത് കാണിക്കുന്നത്. 

രാഹുവിന് നിയമ ലംഘകത്വം എന്ന സ്വഭാവവും ഉണ്ട്. രാഹു സുതാര്യതയില്‍ താല്‍പര്യം ഉള്ള ആളല്ല. ഏതു രീതിയിലും ആഗ്രഹ പൂര്‍ത്തി വരുത്തുക എന്നാണ് രീതി. 7 ല്‍ രാഹു നിന്നാല്‍ സമുദായ ആചാരങ്ങള്‍ മാനിക്കാത്ത സമ്പ്രദായ വിരുദ്ധമായ വിവാഹ സാധ്യത പറയാം. 11 ല്‍ രാഹു നിന്നാല്‍ ഏതു രീതിയിലും ധന സമ്പാദനം നടത്താന്‍ സാദ്ധ്യതയുള്ള വ്യക്തിയായി കുട്ടാം. രാഹു ആത്മീയതയുടെ എതിര്‍ ദിശയാണ്. 9 ലെ രാഹു ദൈവ വിശ്വാസമില്ലാത്ത വ്യക്തിയാക്കാന്‍ സാധ്യതയുണ്ട് .

രാഹുര്‍ ദശ കാലത്ത് തന്നെ നേടുന്നവ ദശയുടെ അവസാനം നഷ്ടപ്പെട്ടു പോകുന്ന അവസ്ഥകാണുന്നുണ്ട്. ചുരുക്കത്തില്‍ പുര്‍വ ജന്മത്തില്‍ നേടാനാകാത്ത ആഗ്രഹങ്ങളുടെ തുടര്‍ച്ചയാണ് രാഹു എന്ന പ്രതീകം....കൂടുതല്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക