കര്‍ഷണീയമായ വ്യക്തിത്വത്തിന് ഉടമകളാണ് മകം നക്ഷത്രക്കാര്‍.  കര്‍മ്മോദ്യുക്തനും കഠിനാധ്വാനിയുമാണ്. ജോലി ചെയ്യുവാനായി ഇത്തരക്കാര്‍ക്ക് പ്രത്യേകമായ രീതിയുണ്ട്. അതിനാലാണ്, ചില സമയങ്ങളില്‍ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ആളുകളെ അതിശയിപ്പിക്കും. വളരെ ആത്മാഭിമാനമുള്ള വ്യക്തികളായിരിക്കും. ആത്മാഭിമാനം സംരക്ഷിക്കുവാനായി എന്തും ചെയ്യുവാന്‍ ശ്രമിക്കുകയും ചെയ്യും. 

നക്ഷത്ര ദേവത  പിതൃക്കളാണ്. നക്ഷത്രാധിപന്‍ കേതു, രാശ്യാധിപന്‍ സൂര്യന്‍. അതിനാല്‍ രവിയുടെയും കേതുവി ന്റെയും ചിങ്ങം രാശിയുടെയും സംയുക്ത സ്വഭാവം ഇവരില്‍ കാണാം. പരസഹായം കൂടാതെ സ്വപ്രയത്‌നത്താല്‍ ഇവര്‍ ഉന്നതിയി ലെത്തും.  ഭാര്യയോടോ (ഭര്‍ത്താവിനോടോ) ഇവര്‍ വലിയ സ്‌നേഹമൊന്നും കാണിക്കാറില്ല. പ്രയത്‌ന ശീലവും തന്റേടവും വേണ്ട ജോലികള്‍ ഇവരെ ഏല്‍പിച്ചാല്‍ ഭംഗിയായി നടക്കും. ലക്ഷ്യബോധത്തോടെയുളള ജീവിതമായിരിക്കും മകം നക്ഷത്രക്കാരുടേത്.

എടുത്തുചാടാതെ നല്ലതുപോലെ ആലോചിച്ചതിനു ശേഷമേ എല്ലാ കാര്യങ്ങളും ചെയ്യുകയുമുള്ളൂ. അടിയുറച്ച ദൈവവിശ്വാസികളായിരിക്കും. ഭരണനേതൃത്വങ്ങളുമായോ ഉന്നത ശ്രേണിയിലുള്ളവരുമായോ ബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കും. അതില്‍ വിജയിക്കുകയും ചെയ്യും. 

മൃദുഭാഷിയും ശാസ്ത്രസംബന്ധിയായ വിഷയങ്ങളില്‍ അറിവുമുള്ളവരായിത്തീരും. വ്യത്യസ്ത കലകളില്‍ താത്പര്യം ജനിക്കും. ശാന്ത സ്വഭാവം, സ്വച്ഛതയുള്ള ജീവിതം കൂടാതെ സാമര്‍ത്ഥ്യം എന്നീ ഗുണങ്ങള്‍ ഇവരുടെ പ്രത്യേകതകളാണ്. സത്യത്തിനു നിരക്കാത്തതൊന്നും ചെയ്യുവാന്‍ ആഗ്രഹിക്കുകയോ ശ്രമിക്കുകയോ ചെയ്യില്ല. 

സ്വന്തം പെരുമാറ്റത്താല്‍ ആരും അസ്വസ്ഥരാകാതിരിക്കുവാനും ഇവര്‍ പരമാവധി ശ്രമിക്കുന്നു. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ആളുകള്‍ക്കായി എപ്പോഴും നിങ്ങള്‍ എന്തെങ്കിലുമൊക്കെ ചെയ്യുവാന്‍ ശ്രമിച്ചുകൊണ്ടേ ഇരിക്കും.  ആദര്‍ശവാദിയും സത്യസന്ധനുമായി ഇരിക്കുക എന്നത് ഈ നക്ഷത്രക്കാരുടെ സവിശേഷതയാണ്. 

ജോലിയില്‍ പ്രതിബന്ധം സൃഷ്ടിക്കുന്നവരെ നിങ്ങള്‍ക്ക് ഇഷ്ടമല്ല. അതിനാല്‍, ഇത്തരക്കാര്‍ക്ക് ശത്രുക്കളും ഉണ്ടായേക്കും. മകം നക്ഷത്രക്കാര്‍ക്ക് ഒരുപാട് സുഹൃത്തുക്കള്‍ ഉണ്ടാവുകയില്ല. 

രാശിചക്രത്തില്‍ 120 ഡിഗ്രിയ്ക്കും 133 ഡിഗ്രി 20 മിനിറ്റിനും ഇടയ്ക്കു സ്ഥിതി ചെയ്യുന്ന നക്ഷത്രമേഖലയാണ് മകം. 
യോനി-പുരുഷയോനി, ഗണം- അസുരന്‍, വൃക്ഷം- പേരാല്‍, മൃഗം- എലി, പക്ഷി- ചകോരം, ഭൂതം-ജലം .ഇതൊരു ഉഗ്ര നക്ഷത്രമാണ്. അധോമുഖം, മദ്ധാക്ഷം, സമ നക്ഷത്രം, ചതുഷ്പാദ് നക്ഷത്രം അംഗിരസ് ഗോത്രം. ആദ്യ ത്തെ 15 നാഴിക ഗണ്ഡാന്തമാണ്. ഊണ്‍ നാളല്ല. അതിനാല്‍ ശുഭ കാര്യങ്ങള്‍ക്ക് വര്‍ജ്യം.

പിതൃകാര്യങ്ങള്‍, ജലാശകര്‍മ്മങ്ങള്‍ യുദ്ധാദി സാഹസിക പ്രവൃത്തികള്‍, വിവാഹം ഇവയ്ക്കു കൊളളാം. മകം സ്ത്രീ കള്‍ക്കു പൊതുവേ നല്ല നാളാണെന്നു കരുതുന്നു. ''മകം പിറന്ന മങ്ക'' എന്നു പറയാറുണ്ട്. രേവതി വേധ നക്ഷത്രമാണ്. ഉത്രം, ചിത്തിര, വിശാഖം, മീന ക്കൂറില്‍പ്പെട്ട പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി ഈ നക്ഷ ത്രങ്ങള്‍ പ്രതികൂല നക്ഷത്രങ്ങളാണ്. 

ആദിത്യ ദശ, ചൊവ്വ, വ്യാഴം എന്നീ ദശാകാലങ്ങള്‍ പ്രതികൂലങ്ങളാകയാല്‍ ഈ ദശാകാലത്ത് ദോഷപരിഹാരങ്ങള്‍ അനുഷ്ഠിക്കേണ്ടതുണ്ട്. ഈ നക്ഷത്രജാതര്‍ക്ക് നാല് വയസുവരെ രോഗപീഡകളുണ്ടാകും. അതിനുശേഷം ആരോഗ്യം പൊതുവേ മെച്ചമാകും. ഏകദേശം 24 വയസുവരെ വിദ്യാഗുണം ഉണ്ടാകും. 30 വയസു വരെ യാത്രാ ക്ലേശം അദ്ധ്വാനകൂടുതല്‍ ഇവയുണ്ടാകും. മെച്ചപ്പെട്ട തൊഴിലവസരം ലഭിക്കും. 30നും 40 നും മധ്യേകുടുംബ സുഖം, ബന്ധുഗുണം തുടങ്ങിയവയുണ്ടാകും. 40 മുതല്‍ 47 വരെ രോഗദുരിതങ്ങള്‍ക്കിടയുണ്ടെങ്കിലും പൊതുവേ അഭിവൃദ്ധിയുണ്ടാകും. 65 വരെ ജീവിതത്തില്‍ പല വ്യതിയാനങ്ങളും ഉണ്ടാവും. കുടുംബജീവിതത്തില്‍ അസ്വസ്ഥതകളും ബുദ്ധിമുട്ടുകളും ഉണ്ടാവും. അതോടൊപ്പം അഭിവൃദ്ധിയുമുണ്ടാകും. 65 നു ശേഷം പൊതുവേ കാലം അനുകൂലമായി രിക്കും.

നക്ഷത്രാധിപനായ കേതുവിനെ പ്രീതിപ്പെടുത്തുകയും ഗണ പതി ഭജനം നടത്തുക. പക്കപ്പിറന്നാളിന് ഗണപതി ഹോമം നടത്തുക. രാശ്യാധിപനായ സൂര്യനെ പ്രീതിപ്പെടുത്തുകയും ഞായറാഴ്ച വ്രതം അനുഷ്ഠിക്കുക. ഞായറും മകവും ചേര്‍ന്നു വരുന്ന ദിവസം പ്രത്യേകം സൂര്യപ്രീതികരമായ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നത് ഉത്തമം. 

ഓം പിതൃദ്യോനമഃ എന്നു ജപിക്കുന്നത് ഗുണകരമാണ്