മുത്തുകള്‍ രണ്ടു ജാതിയുണ്ട്. ജലജം എന്നും സ്ഥലജം എന്നും പേരില്‍. ചിപ്പിയില്‍ നിന്നും ശംഖില്‍ നിന്നും കിട്ടുന്ന മുത്തകളാണ് ഉത്തമമായതും പക്ഷെ ഇത് വളരെ ദുര്‍ലഭവും വളരെ വില കൂടിയതുമാണ്. ഇവ ഏറെ ഗുണ പ്രദവുമാണ്. മുക്താ, ചന്ദ്ര രത്‌നം, ശശി രത്‌നം, ശശി പ്രിയ, മോത്തി എന്നീ പേരുകളില്‍ അറിയപ്പെടുന്നു. മഹാവിഷ്ണുവിന്റെ കൗസ്തുഭ മണി മുത്താണ്. 

ആര്‍ക്കൊക്കെ ധരിക്കാം

മേടം ലഗ്‌നക്കാര്‍ക്ക് മുത്തു ധരിക്കാം. കുജന്റെ സുഹൃത്താണ് ചന്ദ്രന്‍. മനശ്ശാന്തി, പ്രവൃത്തികളില്‍ ഉത്സാഹം, വാഹന ലാഭം, ഭൂമി, നല്ല സ്വഭാവം, ക്ഷമ, നല്ല വിദ്യാ, മാതൃ സുഖം, സൗന്ദര്യം ഇവയെല്ലാം ലഭിക്കും. കര്‍ക്കിടകം ലഗ്‌നക്കാരുടെ ബെര്‍ത്ത് സ്റ്റോണ്‍ ആണ്. ചന്ദ്രന്റെ സ്വന്തം ഗൃഹമാണ് കര്‍ക്കിടകം. അതിനാല്‍ മുത്തു ധരിച്ചാല്‍ ദീര്‍ഘായുസ്സ്, ആരോഗ്യം, നല്ല ഓര്‍മ്മശക്തി, ഭൗതികസമ്പത്ത്, മനസ്സമാധാനം, സത് വിചാരങ്ങള്‍, സൗന്ദര്യം എന്നിവ ഫലം. 

തുലാ ലഗ്‌നക്കാരുടെ കര്‍മ്മാധിപനാണ് ചന്ദ്രന്‍. അതിനാല്‍ ചന്ദ്രന്‍ ബലഹീനനായാല്‍ മുത്ത് ധരിക്കാം. കര്‍മ്മ ഗുണമുണ്ടാകും. വൃശ്ചിക ലഗ്‌നക്കാര്‍ക്ക് ഭാഗ്യാധിപനാണ് ചന്ദ്രന്‍. അതിനാല്‍ ചന്ദ്രന്റെ രത്‌നം ധരിച്ചാല്‍ ഭാഗ്യം വര്‍ദ്ധിക്കും. ധന ലാഭം ക്ഷമ, ഉയര്‍ന്ന വിദ്യ, വിദേശയാത്ര, കിര്‍ത്തി, പ്രശസ്തി, തൊഴിലില്‍ ഉയര്‍ച്ച എന്നിവയുണ്ടാകും. മീന ലഗ്‌നക്കാര്‍ക്കും മുത്ത് ധരിക്കാവുന്നതാണ് വ്യാഴത്തിന്റെ സുഹൃത്താണ് ചന്ദ്രന്‍. 

സന്താന ഗുണം, ധനം, ബഹുമാനം, ബുദ്ധിശക്തി, ഓര്‍മ്മ ശക്തി, ഊഹക്കച്ചവടത്തില്‍ ലാഭം, അപ്രതീക്ഷിത നേട്ടങ്ങള്‍, മനസമാധാനം എന്നിവ ഫലം. ചന്ദ്രന്റെ ലോഹം വെളളിയായതിനാല്‍ മുത്ത് വെള്ളിയില്‍ ധരിക്കാം. 2 കാരറ്റ് മുതല്‍ 4 ക്യാരറ്റ് വരെ ധരിക്കാം. മോതിരമായും ലോക്കറ്റ് ആയും മാലയായും ധരിക്കാവുന്നതാണ്. ചെറുവിരലിലോ മോതിരവിരലിലോ ചന്ദ്രന്റെ കാല ഹോരയില്‍ ധരിക്കുക. ചന്ദ്ര സ്‌തോത്രം ജപിക്കുക- വിശദമായി വായിക്കാന്‍ ക്ലിക്ക് ചെയ്യുക