നവരത്നങ്ങളില്‍ ശ്രേഷ്ടമായ മരതകം അഥവാ എമറാള്‍ഡ് ബുധന്റെ രത്നമായാണ് അറിയപ്പെടുന്നത്. നവരത്ന മോതിരത്തില്‍ മരതകം വടക്ക് കിഴക്ക് ഭാഗത്താണ് വരുന്നത്. ഇതിന് സംസ്‌കൃതത്തില്‍ മരതക്, സൗപര്‍ണാ, സൗമ്യാ തുടങ്ങിയ പേരുകളുണ്ട്. ഹിന്ദിയില്‍ പന്നാ എന്നും പറയപ്പെടുന്നു. വസന്തകാലത്തിന്റെയും, പുനര്‍ജന്‍മത്തിന്റെയും, യ്യൗവനത്തിന്റെയും രത്നമായിട്ടാണ് മരതകം അറിയപ്പെടുത്. 

വലാസുരന്‍ എന്ന അസുരന്റെ ശരീരഭാഗങ്ങളില്‍ നിന്നാണ് രത്നങ്ങള്‍ ഉണ്ടായതെന്നാണ് പുരാണങ്ങള്‍ പറയുത്. അസുര രാജാവിന്റെ പിത്തനീരും പിത്താശയവുമാണ് മരതകക്കല്ലുകളായി മാറിയത്. അതിനാല്‍മൂത്രത്തില്‍ കല്ല് , അര്‍ശ്ശസ്സ്, ജ്വരം, മൂത്രാശയരോഗങ്ങള്‍, തലവേദന, ചുമ, പിത്തജ്വരം, ഗ്രഹണീദോഷം, നാഡീരോഗം, അപസ്മാരം തുടങ്ങിയ രോഗങ്ങളെ ചെറുക്കാന്‍ മരതകകല്ല് ധരിക്കുത് ഉത്തമമായിരിക്കും.ബുദ്ധി, വിദ്യ, കച്ചവടം എന്നിവയുടെ കാരകനായ ബുധന്റെ കല്ലാണ് മരതകം. 

എല്ലാ ലഗ്‌നക്കാര്‍ക്കും മരതകം ഗുണംചെയ്യില്ല . ജാതകത്തില്‍ ബുധന്‍ അനുകൂല ഭാവാധിപന്‍ അല്ലെങ്കില്‍ ഈ കല്ല് ധരിക്കാന്‍ പാടില്ല . ധരിച്ചാല്‍ വിപരീതഫലങ്ങളാകും ഉണ്ടാവുക. എടവം, മിഥുനം, കന്നി, തുലാം, മകരം എന്നീ ലഗ്‌നങ്ങളിലും രാശികളിലും ജനിച്ചവര്‍ക്ക് ഈ കല്ല് വളരെ ഗുണം ചെയ്യും.ശുക്രന്റെ രത്നമായ വജ്രം/വെള്ള സിര്‍ക്കോണ്‍/വെള്ള പുഷ്യരാഗം, ശനിയുടെ രത്നമായ ഇന്ദ്രനീലം എന്നിവ മരതകത്തിന്റെ കൂടെ ധരിക്കാവുതാണ്.  മരതകത്തിന്റെ ലോഹം സ്വര്‍ണവും വെള്ളിയും ആണ്. ആദ്യമായി ധരിക്കുമ്പോള്‍ ബുധനാഴ്ച രാവിലെ ബുധന്റെ കാലഹോരയില്‍ ധരിക്കുതാണ് ഉത്തമം (ഉദിച്ച് ഒരുമണിക്കൂറീനകം). 

മരതകം പൊതുവേ വില കൂടിയ രത്നമാണ്. അത് വാങ്ങി ധരിക്കാന്‍ കഴിയാത്തവര്‍, കുട്ടികള്‍ തുടങ്ങിയവര്‍ അക്വാമറൈന്‍, ജേഡ് , പെരിഡോട്ട് ,സിട്രിന്‍ ക്വാര്‍ട്ട്‌സ് തുടങ്ങിയ ഉപരത്നങ്ങള്‍ധരിക്കാം. പല ഉപരത്നങ്ങളും പ്രധാന രത്നങ്ങളെപോലെ ഫലം തരുന്നവയാണ്. തൂക്കം കൂടിയവ ധരിക്കാന്‍ ശ്രദ്ധിക്കുക.

പ്രത്യേകതരം വില കുറഞ്ഞ പച്ചക്കല്ലുകള്‍ മരതകം എന്ന പേരില്‍ മാര്‍ക്കറ്റില്‍ വിറ്റഴിക്കപ്പെടുന്നുണ്ട് . ഉപരത്നമായ പച്ച ഒണിക്സ്, സിട്രിന്‍ ക്വാര്‍ട്ട്‌സ് തുടങ്ങിയ രത്നങ്ങളും ചിലവ്യാപാരികള്‍ അറിയാതെയോ അറിഞ്ഞുകൊണ്ടോ മരതകം എന്ന പേരില്‍ വില്‍ക്കുന്നുണ്ട്. അതിനാല്‍ വളരെ വിശ്വസനീയമായ സ്ഥലങ്ങളില്‍ അഥവാ സ്ഥാപനങ്ങളില്‍ നിന്നു മാത്രം രത്നം/കല്ല് വാങ്ങുക. രത്നത്തിന് നിര്‍ദ്ദേശിച്ചിരിക്കുന്ന തൂക്കം ഉണ്ടോ എന്നും ഉറപ്പുവരുത്തണം. കൂടാതെ ഗവ.സര്‍ട്ടിഫിക്കറ്റ് സഹിതം ലഭിക്കുന്ന രത്നം തന്നെ ധരിക്കാന്‍ ശ്രദ്ധിക്കണം. വ്യാജ രത്നം ധരിച്ചാല്‍ ഉദ്ദേശിച്ച ഫലം ലഭിക്കില്ലെന്ന് മാത്രമല്ല വിപരീത ഫലങ്ങള്‍ ഉണ്ടാകുകയും ചെയ്യും. 

യഥാര്‍ഥ മരതകം തിരിച്ചറിയാന്‍- കൂടുതല്‍ അറിയാന്‍ ക്ലിക്ക് ചെയ്യുക

Content Highlights: Emarald the Prestigious stone for Business Hike