ശ്വതി നക്ഷത്രക്കാര്‍ പലവിഷയങ്ങളെക്കുറിച്ചും സാമാന്യ ജ്ഞാനമുള്ളവരാണ്. ഇവര്‍ക്ക് ഊര്‍ജസ്വലതയോടും ബുദ്ധിപൂര്‍വ്വമായും ഉത്സാഹത്തോടുകൂടിയും പ്രവര്‍ത്തിക്കാന്‍ സാധിക്കും. ഇവരില്‍ കലാരസികതയും വിനോദപ്രിയവും ഉണ്ടായിരിക്കും. വിവേകശക്തി, ചുറുചുറുക്ക്, പ്രസരിപ്പ് ചൈതന്യം, ശാന്ത ഗാംഭീര്യം എന്നിവ ഇവരുടെ വിശേഷ ഗുണങ്ങളാണ്. ഒരുകാര്യം വേണമെന്നു നിശ്ചയിച്ചാല്‍ അതിലേയ്ക്ക് നിരന്തരംപ്രയത്നിക്കുന്ന സ്വഭാവം ഇവരില്‍ കാണും. 

മറ്റുള്ളവര്‍ക്ക് ഇതു നിര്‍ബന്ധബുദ്ധിയാണെന്നു തോന്നി പോകും. താന്‍ ആഗ്രഹിക്കുന്നതു നടന്നില്ലെങ്കില്‍ ഇവര്‍ക്ക് മുന്‍കോപം വരിക സ്വാഭാവികമാണ്. ഓരോ വിഷയത്തെപ്പറ്റിയും ഇവര്‍ പെട്ടെന്നു തന്നെ തീരുമാനമെടുക്കും. കാര്യങ്ങളെപ്പറ്റിയും അവ നേടാനുള്ള പോംവഴികളെപ്പറ്റിയും ചിന്തിച്ചുനില്‍ക്കാറില്ല. ഇതുകൊണ്ട് മറ്റുള്ളവര്‍ ഇവരെ വീണ്ടുവിചാരമില്ലാത്തവരാണെന്നു പറയും. ഒരു തീരുമാനമെടുത്തുകഴിഞ്ഞാല്‍ അതില്‍ നിന്നും പുറകോട്ടുപോകുന്ന സ്വഭാവം ഇവര്‍ക്കില്ല. മാത്രമല്ല ആ ലക്ഷ്യം നേടാന്‍ കിണഞ്ഞു ശ്രമിക്കുന്ന നിശ്ചയദാര്‍ഢ്യവും ഇവര്‍ക്കുണ്ട്. ഈ സ്വഭാവം കാരണം അശ്വതിക്കാര്‍ ഒരു കാര്യം ശ്രദ്ധിക്കുന്നതു നന്നായിരിക്കും. 

പൊതുവെയുള്ള ധൃതി സ്വഭാവവും പെട്ടെന്നു തീരുമാനമെടുക്കുന്ന സ്വഭാവത്തെയും ഒന്നു നിയന്ത്രിച്ച് ഓരോ കാര്യവും വിവേക പൂര്‍വ്വം തീരുമാനിക്കുകയും യുക്തിപൂര്‍വ്വം വരും വരായ്കകള്‍ ചിന്തിക്കുകയും ചെയ്ത് സാവധാനം പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടാല്‍ ജീവിതത്തില്‍ ഉയര്‍ന്ന ലക്ഷ്യത്തില്‍ എത്തിച്ചേരാം. കമ്പനി മാനേജര്‍മാര്‍, ഭരണാധികള്‍, സൈന്യാധിപന്‍മാര്‍ തുടങ്ങയവര്‍ ആത്മനിയന്ത്രണവും യുക്തിബോധവും വിവേകശക്തിയുമുള്ള അശ്വതി നക്ഷത്രക്കാരായിരിക്കും. നിങ്ങളുടെ ജാതകത്തില്‍ വ്യാഴനു ബലം ഉണ്ടെങ്കില്‍ നിങ്ങളില്‍ മുകളില്‍ പറയുന്ന ഗുണങ്ങള്‍ സ്വാഭാവികമായിത്തന്നെ ഉണ്ടാകും. കൂടുതല്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക