ചോതി നക്ഷത്രക്കാര്‍ പൊതുവെ മറ്റുള്ളവരോട് ദയ ഉള്ളവരും, മറ്റുള്ളവരെ സഹായിക്കണമെന്ന അഭിപ്രായമുള്ളവരുമാണ്. ഇങ്ങനെയാണെങ്കിലും പരസഹായം ഇല്ലാതെ സ്വന്തം ഇഷ്ടത്തിനനുസരിച്ച് കാര്യങ്ങള്‍ നടത്തുന്നതിനാണ് ഇവര്‍ക്ക് ആഗ്രഹം. പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ കാപട്യം കാണിക്കാതെ തുറന്ന ആര്‍ജ്ജവവും, വിശ്വാസ്യതയും കാണിക്കുന്നു. ഒരു ചുമതല ഏറ്റെടുത്താല്‍ വലിയ നീതി ബോധത്തോടെ അതിനെ പൂര്‍ത്തിയാക്കുന്നു. ഇവര്‍ സത്യസന്ധരും, ഏതൊരുചുറ്റുപാടിലും സത്യത്തെ കൈവിടാത്തവരുമാകുന്നു. 

കാര്യങ്ങള്‍ മറച്ചുവയ്ക്കാതെ നേരും നെറിയുമായി നടക്കണമെന്ന് ഇവര്‍ക്ക് നിര്‍ബന്ധമുണ്ടായിരിക്കും. ഇവര്‍ക്ക് അത്ഭുതകരമായ വിവേകശക്തിയും, നിരീക്ഷണപാടവവും, ബുദ്ധി ശക്തിയുമുന്നായിരിക്കും. നെല്ലും പതിരും വേര്‍തിരിച്ചറിയാന്‍ ഇവര്‍ക്ക് പ്രത്യക കഴിവുന്നായിരിക്കും. ചോതിനക്ഷത്രക്കാര്‍ തുലാം രാശിക്കാരയതു കൊണ്ട് തുലാം രാശിയുടെ ചിഹ്നമായ ത്രാസിനെപോലെ ന്യായന്യായങ്ങളെ സൂക്ഷമമായി തൂക്കി നോക്കി വിധികല്‍പ്പിക്കുന്നവരായിരിക്കും. 

ഇവരുടെ ശരീരാകൃതിക്ക് ഒരു വശ്യത ഉണ്ടായിരിക്കും. മുഖാകൃതി പ്രൗഢവും അധികാരശക്തി സൂചിപ്പിക്കുന്നതുമായിരിക്കും. വാക്കിലും, നോക്കിലും, നടപ്പിലും ആജ്ഞാശക്തിയും, അധികാരശക്തിയും തെളിഞ്ഞു കാണും. സ്ത്രീകള്‍ക്ക് അടിമപ്പെടുകയും, സ്ത്രീകളുടെ വാക്കുകേള്‍ക്കുകയും അവരുടെ സന്തതസാഹചര്യം ഇഷ്ടപ്പെടുകയും ചെയ്യുന്ന പ്രകൃതമാണ് ഇവരുടേത്. സന്താനങ്ങള്‍ കുറവായിരിക്കും. ഇവരുടെ പെരുമാറ്റം ബന്ധുക്കള്‍ ഇഷ്ടപ്പെട്ടെന്നുവരുകയില്ല.

സ്ത്രീകളോട് ഇവര്‍ക്ക് വലിയ പ്രതിപത്തി ഉണ്ടാകുമെങ്കിലും ഇവരുടെ ദാമ്പത്യജീവിതം സാധാണയായി തൃപ്തികരമായി കാണാറില്ല. ഒരുപക്ഷെ അന്യസ്ത്രീകളോടുള്ള ഇവരുടെ പെരുമാറ്റം കൊണ്ട് ഭാര്യമാര്‍ ഈര്‍ഷ്യാലുക്കള്‍ ആകുന്നതായിരിക്കാം. ഇതിന്റെകാരണം. ഇവര്‍ സ്വന്തം കാര്യങ്ങളില്‍ മറ്റുള്ളവര്‍ ഇടപെടുന്നതോ മറ്റുള്ളവര്‍ നിയന്ത്രിക്കുന്നതോ തീരെ ഇഷ്ടപ്പെടുന്നില്ല. ഈ പെരുമാറ്റം അവരെ ക്ഷോഭിപ്പിക്കുന്നു.

സ്വഭാവസവിശേഷതകള്‍ ഭൂതദയ, സഹജീവികളോട് സ്നേഹപൂര്‍ണ്ണമായ പെരുമാറ്റം. ന്യായദീക്ഷ, കാര്യഗ്രഹണ സാമര്‍ത്ഥ്യം, ബുദ്ധിശക്തി, കാര്യശേഷി, താരതമ്യപഠനത്തിനുള്ള കഴിവ്, ദു:ഖിക്കുന്നവരോട് സഹതാപം, സന്ദര്‍ഭമനുസരിച്ച് പെരുമാറാനുള്ള കഴിവ്, ജനസമ്പര്‍ക്കത്തില്‍ താത്പര്യം, കലകളിലും, സാഹിത്യരചനയിലും ആസ്വാദനത്തിലും സാമര്‍ത്ഥ്യം മുതലായവയാണ് ചോതിനക്ഷത്രക്കാരുടെ സ്വഭാവ സവിശേഷതകള്‍. 

ചോതി നക്ഷത്രത്തിനു പ്രാരംഭ ദശ രാഹുദശ 18 വര്‍ഷം, തുടര്‍ന്ന് വ്യാഴദശ 16 വരെ, ശനിദശ 19വരെ, ബുധദശ 17വരെ, കേതുദശ 7വരെ, ശുക്രദശ 20വരെ, രവിദശ 6വരെ, ചന്ദ്രദശ 10വരെ, കുജദശ 7വരെ.... കൂടുതല്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക