ദേവാനാം ച ഋഷീണാം ച ഗുരും കാഞ്ചന സന്നിഭം
ബുദ്ധിഭൂതം ത്രിലോകേശം തം നമാമി ബൃഹസ്പതിം

ദേവന്മാരുടെയും ഋഷിമാരുടേയും ഗുരുവും സ്വര്‍ണ്ണ നിറമാര്‍ന്ന ഒരു മഹാ ജ്ഞാനിയും ബുദ്ധിമാനുമായ മൂന്നു ലോകത്തിന്റെ നായകനുമായ ബൃഹസ്പതിയെ നമിക്കുന്നു.

ഗ്രഹങ്ങളില്‍ ഏറ്റവും വലുപ്പമുള്ള ഗുരു (വ്യാഴം) സ്വാതിക ഗുണങ്ങള്‍ ഏറ്റവും കൂടുതല്‍ പ്രദാനം ചെയ്യുന്ന ഗ്രഹം കൂടിയാണ്. ബുദ്ധിവികാസം, ചിന്താശക്തി,അന്തസ്സ്, ആഭിജാത്യം, സാമ്പത്തികസ്ഥിരത, കുടുംബഭദ്രത, സന്താനഭാഗ്യം തുടങ്ങിയ പല ഗുണങ്ങളും വ്യാഴം പ്രദാനം ചെയ്യുന്നു.

2019 നവംബര്‍ ആദ്യ ആഴ്ചയില്‍ ഗുരു വൃശ്ചികരാശിയില്‍ നിന്ന് സ്വക്ഷേത്രമായ ധനുവിലേക്ക് കടക്കുന്നു. ഈ മാറ്റം എപ്രകാരം ഓരോ രാശിക്കാരേയും സ്വാധീനിക്കുന്നുവെന്ന് പരിശോധിക്കാം. കൂടുതല്‍ വിശദമായ പ്രവചനങ്ങള്‍ക്ക് ഗുരുവിനെ ഗോചര പ്രവചന റിപ്പോര്‍ട്ട് നോക്കേണ്ടതാണ്. വ്യാഴം ഒരു രാശിയില്‍ ഏകദേശം ഒരു വര്‍ഷമാണ് സഞ്ചരിക്കുന്നത് അതുകൊണ്ട് ഒരു വര്‍ഷത്തെ സാമാന്യഫലമാണിത്.

വിശദമായ റിപ്പോര്‍ട്ട് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Content Highlights: Astrology Jupiter change in life