മൂക്കുകുത്തുക എന്നത് പരമ്പരാഗതമായി ഇന്ത്യയിലെ ചില വിഭാഗം സ്ത്രീകള്‍ അനുവര്‍ത്തിക്കുന്ന ആചാരമാണ്. ഇതൊന്നുമല്ലാതെ ഫാഷന്റെ ഭാഗമായും മുക്കൂത്തി അണിയാറുണ്ട് ചിലര്‍. എന്നാല്‍ ഏത് ഭാഗത്ത് മൂക്ക് കുത്തണമെന്നതാണ് ചോദ്യം. അയ്യായിരം വര്‍ഷങ്ങള്‍ പഴക്കമുള്ള വേദലിഖിതങ്ങളില്‍ വരെ മുക്കൂത്തിയെപ്പറ്റ് പരാമര്‍ശമുണ്ട്. 

സ്ത്രീകള്‍ ഇടതുഭാഗത്തു മൂക്കുത്തിയണിയുന്നതാണ് കൂടുതല്‍ നല്ലതെന്നു വേദത്തില്‍ പറയുന്നു. പ്രസവവേദനയും ആര്‍ത്തവ പ്രശ്‌നങ്ങളും കുറയ്ക്കാന്‍ ഇടുതുമൂക്കില്‍ മുക്കൂത്തി അണിയുന്നത് നല്ലതെന്ന് ആയുര്‍വേദത്തില്‍ പരാമര്‍ശമുണ്ട്. 

പണ്ട് മാതാപിതാക്കള്‍, അമ്മാവന്‍, ഭര്‍ത്താവ് എന്നിവരില്‍ നിന്ന് മാത്രമേ മുക്കൂത്തി സ്വീകരിക്കാവൂ എന്ന് നിര്‍ബന്ധമായിരുന്നു. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയുള്ള പരമ്പരാഗത വിവാഹ ആഭരണങ്ങളില്‍ മുക്കൂത്തിക്ക് സുപ്രധാനമായ സ്ഥാനമുണ്ട്. 

മുക്കൂത്തി തയ്യാറാക്കാനായി സ്വര്‍ണ്ണം, വെള്ളി തുടങ്ങിയ ലോഹങ്ങളാണ് ഉപയോഗിക്കുക. സ്വര്‍ണ മൂക്കുകുത്തി ധരിക്കുന്നതാണ് ഏറ്റവും ഉത്തമം. സ്വര്‍ണത്തില്‍ ശുഭഗ്രഹമായ വ്യാഴത്തിന്റെയും (നാഡിപ്രകാരം ജീവകാരകന്‍) രവിയുടെയും (നാഡിപ്രകാരം ആത്മകാരകന്‍) ചൊവ്വയുടെയും (നാഡിപ്രകാരം ഭര്‍തൃകാരകനും സഹോദരകാരകനുമാണ്) സ്വാധീനമുണ്ട്.

മുക്കൂത്തിയില്‍ വജ്രക്കല്ലുകള്‍ പതിക്കുന്നവരുണ്ട്. വജ്രമൂക്കുത്തി ധരിക്കുന്നത് നല്ലതെങ്കിലും എല്ലാവര്‍ക്കും ഒരുപോലെ ധരിക്കാവുന്ന ഒരു രത്‌നമല്ലിത്. ജാതകപ്രകാരം ശുക്രന്‍ അനിഷ്ടസ്ഥാനങ്ങളില്‍ നില്‍ക്കുന്നവര്‍ക്ക് ഇത് ധരിച്ചാല്‍ ദോഷമുണ്ടാകും. എന്നാല്‍ ശുക്രന്‍ അനുകൂലസ്ഥാനങ്ങളില്‍ നില്‍ക്കുന്നവര്‍ക്കും ശുക്രന്റെ  രാശിയില്‍ ജനിച്ചവര്‍ക്കും ഇത് സത്ഫലങ്ങള്‍ നല്‍കും.