അശ്വതി: ഈ നക്ഷത്രക്കാര്‍ക്ക് 2020 നല്ല സമയമാണ്. കുടുംബസൗഖ്യവും കര്‍മപരമായി അഭിവൃദ്ധിയും സാമ്പത്തിക ഗുണവും ആരോഗ്യഗുണവും ഉണ്ടാകുന്നതാണ്. ശനിയുടെ അനിഷ്ടസ്ഥിതിക്ക് പരിഹാരം. ശനിയാഴ്ച നവഗ്രഹ പ്രാര്‍ഥന നടത്തുക. നീരാജനം സമര്‍പ്പിക്കുക. ജനുവരിയില്‍ ജോലിയില്‍ പുരോഗതിയുണ്ടാകും. ഫെബ്രുവരിയില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ഉദ്യോഗം ലഭിക്കും. മാര്‍ച്ചില്‍ വിദ്യാപരമായി ഗുണമുണ്ടാകും. ഏപ്രിലില്‍ സന്താനങ്ങള്‍ക്ക് പുരോഗതിയുണ്ടാകും. മേയില്‍ മത്സരപരീക്ഷകളില്‍ വിജയിക്കും. ജൂണില്‍ പുതിയ കോഴ്സിന്ന് അഡ്മിഷന്‍ ലഭിക്കും. ജൂലായില്‍ ആരോഗ്യം ശ്രദ്ധിക്കണം. ഓഗസ്റ്റില്‍ പുതിയ സ്ഥലമോ വീടോ വാങ്ങാനിടവരും. സെപ്റ്റംബറില്‍ സന്താനത്തിന്റെ വിവാഹം ഉറപ്പിക്കും. ഒക്ടോബറില്‍ പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സ്ഥാനപ്രാപ്തിയുണ്ടാകും. നവംബറില്‍ പൂര്‍വികസ്വത്ത് ഭാഗംവെച്ച്കിട്ടും. ഡിസംബറില്‍ പുണ്യക്ഷേത്രദര്‍ശനം നടത്താനിടവരും.
ഭരണി: ഈ നക്ഷത്രത്തിന്ന് 2020 മധ്യംവരെ ഏറ്റവും നല്ല സമയവും പിന്നീട് ഗുണദോഷമിശ്ര ഫലവുമാണ്. ഹനുമാന് മാലചാര്‍ത്തുക. അര്‍ച്ചന നടത്തുക. ജനുവരിയില്‍ ജോലിയില്‍ പുരോഗതിയുണ്ടാകും. ഫെബ്രുവരിയില്‍ വരുമാനം വര്‍ധിക്കും. മാര്‍ച്ചില്‍ വിദ്യാഭ്യാസകാര്യങ്ങളില്‍ ശ്രദ്ധ ആവശ്യമാണ്. ഏപ്രിലില്‍ മംഗളകര്‍മങ്ങള്‍ നടക്കും. മേയില്‍ പുതിയ ഭൂമിയോ വീടോ വാങ്ങാനവസരം ലഭിക്കും. ജൂണില്‍ ഉപരിപഠനത്തിന് അവസരം ഉണ്ടാകും. ജൂലായില്‍ കര്‍മത്തില്‍ സ്വല്പം പ്രയാസങ്ങള്‍ നേരിട്ടേക്കാം. ഓഗസ്റ്റില്‍ ആരോഗ്യവിഷയം ശ്രദ്ധിക്കണം. സെപ്റ്റംബറില്‍ സാമ്പത്തികനില മെച്ചപ്പെടും. ഒക്ടോബറില്‍ ദൂരയാത്ര ചെയ്യേണ്ടിവരും. നവംബറില്‍ കുടുംബത്തില്‍ അനിഷ്ടസംഭവങ്ങളുണ്ടാകാം. ഡിസംബറില്‍ സുഹൃത്തുക്കളെക്കൊണ്ട് ഗുണമുണ്ടാകും.
കാര്‍ത്തിക: ഈ നക്ഷത്രക്കാര്‍ക്ക് 2020 ഗുണദോഷമിശ്ര ഫലത്തില്‍ ഗുണാധിക്യമാണ് കാണുന്നത്. കര്‍മപുരോഗതി, ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ക്ക് വിജയം, ആരോഗ്യഹാനിയും ഫലമാണ്. ഭഗവതിക്ക് ദേഹമുട്ട്, തൃമധുരം, പുഷ്പാഞ്ജലി നടത്തുക. ജനുവരിയില്‍ കൂട്ടുബിസിനസില്‍ പുരോഗതിയുണ്ടാകും. ഫെബ്രുവരിയില്‍ സാമ്പത്തികനില മെച്ചപ്പെടും. മാര്‍ച്ചില്‍ പരീക്ഷകളില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. ഏപ്രിലില്‍ വിവാഹകാര്യം തീരുമാനിക്കും. മേയില്‍ വസ്തുവില്പന നടക്കും. ജൂണില്‍ വിദ്യയില്‍ ഉന്നതവിജയമുണ്ടാകും. ജൂലായില്‍ കൃഷിസംബന്ധമായി നഷ്ടം സംഭവിക്കും. ഓഗസ്റ്റില്‍ കടം കൊടുത്ത പണം തിരികേ കിട്ടും. സെപ്റ്റംബറില്‍ ദൂരയാത്രകള്‍ നിര്‍ത്തിവെക്കേണ്ടിവരും. ഒക്ടോബറില്‍ ആരോഗ്യം കൂടുതല്‍ ശ്രദ്ധിക്കണം. നവംബറില്‍ ശത്രുക്കളെക്കൊണ്ട് പ്രയാസങ്ങള്‍ നേരിട്ടേക്കും. ഡിസംബറില്‍ കലാകായിക രംഗങ്ങളില്‍ ശോഭിക്കും.
രോഹിണി: ഈ നക്ഷത്രത്തിന് വ്യാഴം അഷ്ടമത്തിലായതുകൊണ്ട് 2020-ല്‍ കാര്യങ്ങള്‍ക്ക് തടസ്സങ്ങള്‍ വരാനിടയുള്ളതിനാല്‍ എല്ലാ കാര്യങ്ങളും ആലോചിച്ച് ചെയ്യുക. മഹാവിഷ്ണുവിന് നെയ്വിളക്കും സഹസ്രനാമാര്‍ച്ചനയും നക്ഷത്രപ്രതിചെയ്യുക. ജനുവരിയില്‍ കൂട്ട് ബിസിനസില്‍നിന്ന് ഒഴിവായേക്കും. ഫെബ്രുവരിയില്‍ പുതിയ സ്ഥാപനം തുടങ്ങാന്‍ സാധിക്കും. മാര്‍ച്ചില്‍ സാമ്പത്തികഞെരുക്കം അനുഭവപ്പെടും. ഏപ്രിലില്‍ കുടുംബസ്വത്ത് ഭാഗംവെക്കാന്‍ സാധിക്കും. മേയില്‍ ജോലിയില്‍ സ്ഥലംമാറ്റമുണ്ടായേക്കും. ജൂണില്‍ ഉപരിപഠനത്തിന് ചേരും. ജൂലായില്‍ വാഹനസംബന്ധമായി അപകടസാധ്യതയുണ്ടാകാം. ഓഗസ്റ്റില്‍ മേലുദ്യോഗസ്ഥന്മാരില്‍നിന്ന് അനുകൂലമുണ്ടാകും. സെപ്റ്റംബറില്‍ ദൂരദേശത്തുള്ളവരില്‍നിന്ന് സാമ്പത്തികസഹായം പ്രതീക്ഷിക്കാം. ഒക്ടോബറില്‍ സന്താനങ്ങള്‍ക്ക് അഭിവൃദ്ധിയുണ്ടാകും. നവംബറില്‍ വ്യവഹാരാദികളില്‍ പ്രതീക്ഷിച്ച ഗുണം കിട്ടിയെന്ന് വരില്ല. ഡിസംബറില്‍ ആരോഗ്യപരമായി കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്.
മകീര്യം: ഈ നക്ഷത്രത്തിന് ഈ വര്‍ഷം ഗുണാധിക്യമാണ് കാണുന്നത്. കര്‍മപുരോഗതി, കുടുംബസൗഖ്യം, ഗുരുജനാരിഷ്ടം എന്നിവ ഉണ്ടാകും. ശിവന് ജലധാരയും പിന്‍വിളക്കും നടത്തുക. പഞ്ചാക്ഷരം ജപിക്കുക. ജനുവരിയില്‍ പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഗുണമാണ്. ഫെബ്രുവരിയില്‍ കച്ചവടത്തില്‍ പുരോഗതിയുണ്ടാകും. മാര്‍ച്ചില്‍ യാത്രകള്‍ ചെയ്ത് ജോലിയെടുക്കുന്നവര്‍ക്ക് ഗുണമാണ്. ഏപ്രിലില്‍ സന്താനങ്ങള്‍ക്ക് ഗുണമാണ്. മേയില്‍ പുതിയ വാഹനം വാങ്ങാനിടവരും. ജൂണില്‍ പരീക്ഷകളില്‍ ഉന്നതവിജയമുണ്ടാകും. ജൂലായില്‍ കൃഷിയില്‍ നഷ്ടങ്ങള്‍ സംഭവിച്ചേക്കും. ഓഗസ്റ്റില്‍ സഹപ്രവര്‍ത്തകരില്‍നിന്ന് സഹകരണം കുറഞ്ഞേക്കും. സെപ്റ്റംബറില്‍ ഭൂമിവില്പനയില്‍നിന്ന് ലാഭമുണ്ടാകും. ഒക്ടോബറില്‍ രാഷ്ട്രീയക്കാര്‍ക്ക് സ്ഥാനമാനങ്ങള്‍ ലഭിക്കും. നവംബറില്‍ ഗുരുജനങ്ങള്‍ക്ക് ദേഹാരിഷ്ടമുണ്ടാകും. ഡിസംബറില്‍ സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടാകുംഭ
തിരുവാതിര: ഈ നക്ഷത്രത്തിന് 2020 നല്ല വര്‍ഷമാണ്. വ്യാപാരവ്യവസായാദികളില്‍ അഭിവൃദ്ധി, കുടുംബസൗഖ്യം, മനസ്സന്തോഷം എന്നിവയുണ്ടാകും. ഇടയ്ക്കിടെ ആരോഗ്യഹാനിയുണ്ടായേക്കാം. അയ്യപ്പന് നീരാജനം സമര്‍പ്പിക്കുക. ജനുവരിയില്‍ പുതിയ വീട് വാങ്ങുവാന്‍ സാധിക്കും. ഫെബ്രുവരിയില്‍ ജോലിയില്‍ പ്രൊമോഷന്‍ ലഭിക്കും. മാര്‍ച്ചില്‍ പരീക്ഷകളില്‍ ഉയര്‍ന്ന വിജയമുണ്ടാകും. ഏപ്രിലില്‍ കടബാധ്യതകള്‍ തീര്‍ന്നുകിട്ടും. മേയില്‍ മംഗളകര്‍മങ്ങളില്‍ പങ്കുകൊള്ളും. ജൂണില്‍ വിദേശത്തുള്ളവരില്‍നിന്ന് സഹായങ്ങള്‍ ലഭിക്കും. ജൂലായില്‍ ശാരീരിക അസുഖം ശ്രദ്ധിക്കണം. ഓഗസ്റ്റില്‍ മേലുദ്യോഗസ്ഥന്മാരില്‍നിന്ന് അനുകൂലമുണ്ടാകും. സെപ്റ്റംബറില്‍ കിട്ടാനുള്ള പണം കിട്ടും. ഒക്ടോബറില്‍ തിരഞ്ഞെടുപ്പുകളിലും മത്സരപ്പരീക്ഷകളിലും വിജയിക്കും. നവംബറില്‍ ഭാര്യയുടെ സ്വത്തുവകകള്‍ കിട്ടാനിടയുണ്ട്. ഡിസംബറില്‍ ശത്രുശല്യങ്ങള്‍ മനസ്സിനെ പ്രയാസപ്പെടുത്തും.
പുണര്‍തം: ഈ നക്ഷത്രക്കാര്‍ക്ക് വ്യാഴം അനുകൂലത്തിലും ശനി അഷ്ടമത്തിലും വരികയാല്‍ ഗുണദോഷ മിശ്രഫലമാണുണ്ടാവുക. അയ്യപ്പന് നീരാജനം, ശനിയാഴ്ചവ്രതം എന്നിവ ചെയ്യുക. ജനുവരിയില്‍ കൂട്ടുകച്ചവടം തുടങ്ങാനിടവരും. ഫെബ്രുവരിയില്‍ സാമ്പത്തികനില മെച്ചപ്പെടും. മാര്‍ച്ചില്‍ ദൂരയാത്ര നിര്‍ത്തിവെക്കേണ്ടിവരും. ഏപ്രിലില്‍ കുടുംബസ്വത്ത് ഭാഗംവെച്ച് കിട്ടും. മേയില്‍ ജോലിയില്‍ പ്രൊമോഷന്‍ ലഭിക്കും. ജൂണില്‍ വ്യവഹാരങ്ങളില്‍ വിജയിക്കും. ജൂലായില്‍ ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധവേണം. ഓഗസ്റ്റില്‍ അയല്‍ക്കാരുമായി ശത്രുത്വം വരാനിടയുണ്ട്. സെപ്റ്റംബറില്‍ കടംകൊടുത്ത പണം തിരിച്ചുകിട്ടും. ഒക്ടോബറില്‍ കലാസാഹിത്യരംഗത്തുള്ളവര്‍ക്ക് പ്രശസ്തിയുണ്ടാകും. നവംബറില്‍ പുതിയ സ്ഥാനമാനങ്ങള്‍ ലഭിക്കും. ഡിസംബറില്‍ പ്രതീക്ഷിക്കാതെ ചെലവുകള്‍ വന്നുചേരും.
പൂയ്യം: ഈ നക്ഷത്രത്തിന് വ്യാഴം ആറില്‍ സഞ്ചരിക്കുന്ന സമയമായതുകൊണ്ട് കാര്യതടസ്സം, ദൈവാനുകൂല്യക്കുറവ്, കര്‍മത്തില്‍ മാന്ദ്യം, ശാരീരിക അസ്വസ്ഥത എന്നിവ ഉണ്ടാകും. മഹാവിഷ്ണുവിന് നെയ്വിളക്ക്, പാല്‍പ്പായസം, പുഷ്പാഞ്ജലി നടത്തുക. വിഷ്ണുസഹസ്രനാമം ജപിക്കുക. ജനുവരിയില്‍ കര്‍മത്തില്‍ തടസ്സങ്ങളുണ്ടാകും. ഫെബ്രുവരിയില്‍ ബന്ധുക്കളില്‍നിന്ന് സഹായം കുറയും. മാര്‍ച്ചില്‍ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷകളില്‍ കൂടുതല്‍ ശ്രദ്ധിക്കണം. ഏപ്രിലില്‍ മംഗളകര്‍മങ്ങള്‍ മാറ്റിവെക്കേണ്ടിവരും. മേയില്‍ ഗുരുജനവിയോഗത്തിന് യോഗമുണ്ട്. ജൂണില്‍ കര്‍മത്തില്‍ സ്വല്പം ഗുണമാണ്. ജൂലായില്‍ പുതിയ സ്ഥലത്തേക്ക് മാറ്റംവരും. ഓഗസ്റ്റില്‍ സാമ്പത്തികനില മെച്ചപ്പെടും. സെപ്റ്റംബറില്‍ കുടുംബത്തില്‍ സമാധാനമുണ്ടാകും. ഒക്ടോബറില്‍ സന്താനങ്ങളെക്കൊണ്ട് സന്തോഷമുണ്ടാകും. നവംബറില്‍ പുതിയ നേതൃസ്ഥാനം ലഭിച്ചേക്കും. ഡിസംബറില്‍ കര്‍മരംഗം പുഷ്ടിപ്പെടും.
ആയില്യം: ഈ നക്ഷത്രക്കാര്‍ക്ക് 2020 ഗുണദോഷ മിശ്രഫലമാണുണ്ടാവുക. കര്‍മരംഗം തടസ്സപ്പെടാനും സാമ്പത്തികപ്രയാസങ്ങള്‍ അനുഭവപ്പെടാനും സാധ്യതയുള്ളതിനാല്‍ മഹാവിഷ്ണുവിനെ പ്രാര്‍ഥിക്കുക. വ്യാഴാഴ്ചഒരിക്കല്‍ വ്രതമെടുത്ത് വിഷ്ണുസഹസ്രനാമം ജപിക്കുക. ജനുവരിയില്‍ നിശ്ചയിച്ച വിവാഹം മാറ്റിവെക്കേണ്ടിവന്നേക്കാം. ഫെബ്രുവരിയില്‍ ഇപ്പോള്‍ ചെയ്യുന്ന ജോലി നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. മാര്‍ച്ചില്‍ തത്കാലം ജോലി ലഭിക്കും. ഏപ്രിലില്‍ മനഃസുഖം കുറയും. മേയില്‍ കടബാധ്യതകള്‍ കൂടിയേക്കും. ജൂണില്‍ ദൂരയാത്ര മാറ്റിവെക്കും. ജൂലായില്‍ ആരോഗ്യം ശ്രദ്ധിക്കണം. ഓഗസ്റ്റില്‍ കര്‍മരംഗം പുഷ്ടിപ്പെടും. സെപ്റ്റംബറില്‍ സുഹൃത്തുക്കളില്‍നിന്ന് സഹായം ലഭിക്കും. ഒക്ടോബറില്‍ സാമ്പത്തികനില സ്വല്പം മെച്ചപ്പെടും. നവംബറില്‍ സഹപ്രവര്‍ത്തകരില്‍നിന്ന് സഹകരണമുണ്ടാകും. ഡിസംബറില്‍ പുണ്യസ്ഥലസന്ദര്‍ശനം നടത്തും.
മകം: മകംനക്ഷത്രക്കാര്‍ക്ക് ഈ വര്‍ഷം വളരെ നല്ല സമയമാണ്. പ്രതീക്ഷിക്കുന്ന കാര്യം നടക്കും. ജോലിയില്‍ പ്രൊമോഷന്‍ ലഭിക്കും. നല്ല വിദ്യാവിജയമുണ്ടാകും. സന്താനങ്ങള്‍ക്ക് അഭിവൃദ്ധിയുണ്ടാകും. നവഗ്രഹങ്ങളെ പ്രാര്‍ഥിക്കുക. ജനുവരിയില്‍ ജോലിയില്‍ പ്രൊമോഷന്‍ ലഭിക്കും. ഫെബ്രുവരിയില്‍ പുതിയ ഗൃഹനിര്‍മാണം ആരംഭിക്കും. മാര്‍ച്ചില്‍ കൂട്ടുകച്ചവടത്തില്‍ ഗുണമുണ്ടാകും. ഏപ്രിലില്‍ മംഗളകര്‍മങ്ങള്‍ നടക്കും. മേയില്‍ വിദ്യയില്‍ ഉന്നതവിജയമുണ്ടാകും. ജൂണില്‍ ഉപരിപഠനത്തിന് അഡ്മിഷന്‍ ലഭിക്കും. ജൂലായില്‍ ശത്രുക്കളില്‍നിന്ന് ശല്യമുണ്ടാകും. ഓഗസ്റ്റില്‍ പുതിയ വാഹനങ്ങള്‍ വാങ്ങാനിടവരും. സെപ്റ്റംബറില്‍ കൃഷിയില്‍നിന്ന് ലാഭമുണ്ടാകും. ഒക്ടോബറില്‍ രാഷ്ട്രീയരംഗത്തുള്ളവര്‍ക്ക് സ്ഥാനലബ്ധിയുണ്ടാകും. നവംബറില്‍ ശാരീരികമായി അത്ര നല്ല സമയമല്ല. ഡിസംബറില്‍ കര്‍മരംഗം മാറാനിടവരും.
പൂരം: ഈ നക്ഷത്രക്കാര്‍ക്ക് 2020 നല്ലകാലമാണ്. വിദ്യാഭ്യാസപുരോഗതി, കര്‍മപുരോഗതി. ഗൃഹ, വാഹന ഗുണങ്ങള്‍, കുടുംബസൗഖ്യം എന്നിവ അനുഭവപ്പെടുന്നതാണ്. മഹാലക്ഷ്മിയെ പ്രാര്‍ഥിക്കുക. ജനുവരിയില്‍ വ്യവസായികള്‍ക്ക് പുതിയ മേഖലകള്‍ വന്നുചേരും. ഫെബ്രുവരിയില്‍ കൂട്ടുകര്‍മം വിജയിക്കും. മാര്‍ച്ചില്‍ വിദ്യയില്‍ ഉയര്‍ന്ന വിജയം കരസ്ഥമാക്കും. ഏപ്രിലില്‍ നിശ്ചയിച്ച വിവാഹം നടക്കും. മേയില്‍ കുടുംബസ്വത്ത് ഭാഗംവെച്ച് കിട്ടും. ജൂണില്‍ വ്യവഹാരങ്ങളില്‍ പ്രതീക്ഷിക്കുന്ന വിജയം ലഭിക്കും. ജൂലായില്‍ പ്രകൃതിക്ഷോഭത്താല്‍ കൃഷിനാശം സംഭവിച്ചേക്കും. ഓഗസ്റ്റില്‍ കിട്ടാനുള്ള പണം പലിശസഹിതം കിട്ടും. സെപ്റ്റംബറില്‍ ഇഷ്ടപ്പെട്ട ആളെ വിവാഹംകഴിക്കാന്‍ സാധിക്കും. ഒക്ടോബറില്‍ അയല്‍ക്കാരുമായി വാക്കുതര്‍ക്കങ്ങളുണ്ടാകാം. നവംബറില്‍ സന്താനങ്ങള്‍ക്ക് പുരോഗതിയുണ്ടാകും. ഡിസംബറില്‍ കലാരംഗത്തുള്ളവര്‍ക്ക് പണവും പ്രശസ്തിയും ലഭിക്കും.
ഉത്രം: ഈ നക്ഷത്രക്കാര്‍ക്ക് ഈ വര്‍ഷം ഗുണദോഷമിശ്രഫലമാണ് കാണുന്നത്. ഏത് കാര്യവും ശ്രദ്ധയോടെ ചെയ്യണം. എല്ലാ കാര്യവും സാധിക്കുമെങ്കിലും തടസ്സങ്ങളുണ്ടാകും. മഹാവിഷ്ണുവിന് നെയ്വിളക്കും അഷ്ടോത്തരശത പുഷ്പാഞ്ജലിയും നടത്തുക. ജനുവരിയില്‍ ലോണുകളും മറ്റും കിട്ടാന്‍ താമസം നേരിടും. ഫെബ്രുവരിയില്‍ ചെലവുകള്‍ വര്‍ധിക്കും. മാര്‍ച്ചില്‍ ശത്രുക്കളെക്കൊണ്ട് തടസ്സങ്ങളുണ്ടാകും. ഏപ്രിലില്‍ അന്യദേശത്തുള്ളവരെക്കൊണ്ട് ഗുണമുണ്ടാകും. മേയില്‍ നിശ്ചയിച്ചുവെച്ച യാത്ര മാറ്റേണ്ടിവരും. ജൂണില്‍ ഭൂമിവില്പന നഷ്ടത്തില്‍ കലാശിക്കും. ജൂലായില്‍ രോഗാവസ്ഥയിലുള്ളവര്‍ക്ക് സ്വല്പം മാറ്റമുണ്ടാകും. ഓഗസ്റ്റില്‍ പുതിയ വാഹനം വാങ്ങാന്‍ അവസരമുണ്ടാകും. സെപ്റ്റംബറില്‍ ജോലിയില്‍ സ്ഥാനക്കയറ്റമുണ്ടാകും. ഒക്ടോബറില്‍ വളര്‍ത്തുമൃഗങ്ങളില്‍നിന്ന് ഉപദ്രവങ്ങളുണ്ടായേക്കും. നവംബറില്‍ നേത്രസംബന്ധമായ ശസ്ത്രക്രിയ വേണ്ടിവരാം. ഡിസംബറില്‍ സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും.
അത്തം: 2020 അത്തം നക്ഷത്രത്തിന് നല്ല കാലമാണ്. ഈ വര്‍ഷം ഗുണദോഷസമ്മിശ്രമാണെങ്കിലും ഗുണത്തിന് ആധിക്യമുള്ള കാലമാണ്. ആരോഗ്യഗുണം, കാര്യഗുണം, സമാധാനം ഇവയുണ്ടാകും. മഹാവിഷ്ണുവിന് പാല്‍പ്പായസം, നെയ്വിളക്ക്, പുഷ്പാഞ്ജലി നടത്തുക. ജനുവരിയില്‍ കുടുംബത്തില്‍ സ്വസ്ഥതയുണ്ടാകും. ഫെബ്രുവരിയില്‍ സന്താനങ്ങളെക്കൊണ്ട് മനഃസുഖം കുറയും. മാര്‍ച്ചില്‍ സാമ്പത്തികനില മെച്ചപ്പെടും. ഏപ്രിലില്‍ സഹോദരനില്‍നിന്ന് വേണ്ടത്ര സഹായം ലഭിച്ചെന്ന് വരില്ല. മേയില്‍ പിതാവിന്റെ ആരോഗ്യം ശ്രദ്ധിക്കണം. ജൂണില്‍ ശിരോസംബന്ധമായ രോഗങ്ങള്‍ വര്‍ധിക്കാനിടയുണ്ട്. ജൂലായില്‍ ധര്‍മദേവതാസ്ഥാനത്ത് പോകാനിടവരും. ഓഗസ്റ്റില്‍ കൃഷിയില്‍നിന്ന് ഗുണം കുറയും. സെപ്റ്റംബറില്‍ വിശിഷ്ട ആഭരണങ്ങളും വസ്ത്രങ്ങളും ലഭിക്കും. ഓക്ടോബറില്‍ മനസ്സിന് സുഖം അനുഭവപ്പെടും. നവംബറില്‍ യാത്ര പോകാനവസരം ലഭിക്കും. ഡിസംബറില്‍ ജോലിയില്‍ മാറ്റം വരാനിടയുണ്ട്.
ചിത്ര: ഈ വര്‍ഷം ഗുണദോഷമിശ്രഫലത്തില്‍ ഗുണാധിക്യമാണ്. ആരോഗ്യഗുണമുണ്ടാകും. വിദ്യാര്‍ഥികള്‍ക്ക് പഠിപ്പില്‍ വിജയമുണ്ടാകും. കര്‍മരംഗം പുഷ്ടിപ്പെടും. സാമ്പത്തികമായി സ്വല്പം പ്രയാസങ്ങളുണ്ടാകും. പരിഹാരമായി ശിവന് പിന്‍വിളക്കും ജലധാരയും ഭാഗ്യസൂക്തപുഷ്പാഞ്ജലിയും നടത്തുക. ജനുവരിയില്‍ സാമ്പത്തികമായി കിട്ടേണ്ടത് കൈയില്‍ വരില്ല. ഫെബ്രുവരിയില്‍ കടംവാങ്ങി കാര്യങ്ങള്‍ നിര്‍വഹിക്കും. മാര്‍ച്ചില്‍ വിദ്യയില്‍ ഉന്നതവിജയമുണ്ടാകും. ഏപ്രിലില്‍ ചെറുയാത്രകളെക്കൊണ്ട് ഗുണമുണ്ടാകും. മേയില്‍ കിട്ടേണ്ട പണം കൈയില്‍ വന്നുചേരും. ജൂണില്‍ കേസില്‍ അനുകൂലമായ വിധിയുണ്ടാകും. ജൂലായില്‍ ആരോഗ്യനില മെച്ചപ്പെടും. ഓഗസ്റ്റില്‍ സ്നേഹിതന്‍മാരില്‍നിന്ന് സഹായങ്ങളുണ്ടാകും. സെപ്റ്റംബറില്‍ നഷ്ടപ്പെടുമെന്ന് കരുതിയ ജോലി തിരിച്ചുകിട്ടും. ഒക്ടോബറില്‍ അയല്‍ക്കാരുമായി ശത്രുത വര്‍ധിക്കും. നവംബറില്‍ പുണ്യക്ഷേത്രദര്‍ശനം നടത്തും. ഡിസംബറില്‍ എല്ലാം കൊണ്ടും മനസ്സിന് സമാധാനമുണ്ടാകും.
ചോതി: ഈ നക്ഷത്രത്തിന് ഗുണദോഷമിശ്രഫലമാണുണ്ടാവുക. കാര്യവിഘ്നം, മന്ദഗതി, കര്‍മമുടക്കം, വര്‍ഷാവസാനം വളരെ അനുകൂലമായും കാണുന്നുണ്ട്. ഗണപതിയെ പ്രാര്‍ഥിക്കുക. ഗണപതിഹോമം നടത്തുക, ഗുരുവായൂരില്‍ ദര്‍ശനം നടത്തുക. ജനുവരിയില്‍ കൈയിലുള്ള ഭൂമിവില്പനയ്ക്ക് തടസ്സം നേരിടും. ഫെബ്രുവരിയില്‍ എല്ലാകാര്യങ്ങള്‍ക്കും തടസ്സം അനുഭവപ്പെടും. മാര്‍ച്ചില്‍ ഭൂമി പണയംവെച്ച് ധനം ഉണ്ടാക്കേണ്ടിവരും. ഏപ്രിലില്‍ കടക്കാര്‍ക്ക് പണം കൊടുത്ത് തീര്‍ക്കും. മേയില്‍ ദൂരദേശത്തേക്ക് പോകാനുള്ള വിസ ശരിപ്പെടും. ജൂണില്‍ ആരോഗ്യം മെച്ചപ്പെടും. ജൂലായില്‍ വിദേശത്ത് ജോലി ശരിപ്പെടും. ഓഗസ്റ്റില്‍ മനസ്സിന് സന്തോഷമുണ്ടാകും. സെപ്റ്റംബറില്‍ ഭൂമിവില്പന നടക്കും. ഓക്ടോബറില്‍ കുടുംബത്തില്‍ സന്തോഷമുണ്ടാകും. നവംബറില്‍ സന്താനങ്ങളുടെ വിദ്യാഭ്യാസം നന്നായി നടക്കും. ഡിസംബറില്‍ സഹോദരന്മാരില്‍നിന്ന് സഹായം ലഭിക്കും.
വിശാഖം: ഈ നക്ഷത്രക്കാര്‍ക്ക് 2020 പൊതുവേ ഗുണമാണ്. വ്യാഴത്തിന്റെ അനിഷ്ടസ്ഥിതിയുള്ളതുകൊണ്ട് കാര്യങ്ങള്‍ക്ക് കാലതാമസമുണ്ടായേക്കാം. സന്താനങ്ങള്‍ക്ക് ഈ വര്‍ഷം ഗുണമാണ്. വിഷ്ണുസഹസ്രനാമം ജപിക്കുക. വിഷ്ണുക്ഷേത്രത്തില്‍ ദര്‍ശനം നടത്തുക. ജനുവരിയില്‍ പഴയ വാഹനം മാറ്റി പുതിയത് വാങ്ങാനിടവരും. ഫെബ്രുവരിയില്‍ പൂര്‍വികസ്വത്ത് ഭാഗിച്ച് കിട്ടും. മാര്‍ച്ചില്‍ മുടങ്ങിക്കിടക്കുന്ന വീട് പണിതുതുടങ്ങും. ഏപ്രിലില്‍ ഗൃഹത്തില്‍ സ്വസ്ഥതകുറയും. മേയില്‍ കടബാധ്യതകള്‍ ഒരുപരിധിവരെ തീരുന്നതാണ്. വ്യവഹാരാദികളില്‍ വിജയിക്കും. ജൂലായില്‍ കൃഷിയില്‍ നഷ്ടം സംഭവിച്ചേക്കാം. ഓഗസ്റ്റില്‍ പേരക്കുട്ടിയുടെ ചോറൂണാവശ്യത്തിന്ന് ക്ഷേത്രദര്‍ശനം നടത്തും. സെപ്റ്റംബറില്‍ മേലധികാരിയില്‍നിന്ന് പ്രതികൂല നിലപാടുണ്ടായേക്കും. ഒക്ടോബറില്‍ സഹപ്രവര്‍ത്തകര്‍കൂടെ നില്ക്കും. നവംബറില്‍ ശത്രുശല്യം വര്‍ധിക്കും. ഡിസംബറില്‍ ദൂരയാത്ര മാറ്റിവെക്കേണ്ടിവന്നേക്കാം.
അനിഴം: ഈ നക്ഷത്രക്കാര്‍ക്ക് ഈ വര്‍ഷം സാമ്പത്തികമായ ഗുണവും കര്‍മപരമായി അഭിവൃദ്ധിയും സന്താനങ്ങള്‍ക്ക് ഗുണവും ഉണ്ടാകും. ആരോഗ്യപരമായി ഇടയ്ക്കിടെ അസ്വസ്ഥതകള്‍ ഉണ്ടാകാം. ദേവീക്ഷേത്രത്തില്‍ ദേഹമുട്ട്, വിളക്ക്, മാല, പുഷ്പാഞ്ജലി നടത്തുക. ജനുവരിയില്‍ വിദേശത്ത് പോകാനുദ്ദേശിക്കുന്നവര്‍ക്ക് അത് സാധിക്കും. ഫെബ്രുവരിയില്‍ പുതിയ വ്യാപാരങ്ങള്‍ തുടങ്ങാനൊരുങ്ങും. മാര്‍ച്ചില്‍ വിദ്യാഭ്യാസത്തില്‍ വളരെ ശ്രദ്ധിക്കേണ്ട സമയമാണ്. ഏപ്രിലില്‍ മാറ്റിവെച്ച കല്യാണം നടക്കും. മേയില്‍ പിതാവിന്റെ ആരോഗ്യനില മോശമായേക്കും. ജൂണില്‍ വസ്തുക്കള്‍ വില്പന നടക്കുന്നതാണ്. ജൂലായില്‍ ജോലിയില്‍ പ്രൊമോഷന്‍ വരാനിടയുണ്ട്. ഓഗസ്റ്റില്‍ കള്ളന്മാരുടെ ശല്യം വര്‍ധിക്കും. സെപ്റ്റംബറില്‍ പുതിയ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിവരും. ഒക്ടോബറില്‍ പുണ്യസ്ഥലദര്‍ശനത്തിന് പുറപ്പെടും. നവംബറില്‍ കലാരംഗത്തുള്ളവര്‍ക്ക് പ്രശസ്തി കിട്ടും. ഡിസംബറില്‍ കുടുംബത്തില്‍ സമാധാനമുണ്ടാകും.
തൃക്കേട്ട: ഈ നക്ഷത്രക്കാര്‍ക്ക് അനുകൂലകാലമാണ്. കര്‍മപുരോഗതി, സാമ്പത്തികഗുണം, വ്യക്തിപ്രഭാവം, കലാരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തി എന്നിവയുണ്ടാകും. ശിവഭജനം ആവശ്യമാണ്. ഭാഗ്യസൂക്തപുഷ്പാഞ്ജലി, നെയ്വിളക്ക് നടത്തുക. ജനുവരിയില്‍ കാര്യങ്ങള്‍ക്ക് താമസം നേരിടും. ഫെബ്രുവരിയില്‍ കര്‍മരംഗം പുഷ്ടിപ്പെടും. മാര്‍ച്ചില്‍ മത്സരപരീക്ഷകളില്‍ വിജയിക്കും. ഏപ്രിലില്‍ കലാകായിക രംഗത്തുള്ളവര്‍ക്ക് വിദേശയാത്രയ്ക്ക് യോഗമുണ്ടാകും. മേയില്‍ ജോലിയില്‍ പ്രൊമോഷനോടുകൂടി സ്ഥലംമാറ്റമുണ്ടാകും. ജൂണില്‍ ഉപരിപഠനത്തിന് അഡ്മിഷന്‍ കിട്ടും. ജൂലായില്‍ മനസ്സുഖം കുറയും. ഓഗസ്റ്റില്‍ വിദ്യാഭ്യാസപരമായി പുരോഗതിയുണ്ടാകും. സെപ്റ്റംബറില്‍ വാണിജ്യവ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഗുണം കുറയും. ഒക്ടോബറില്‍ രാഷ്ട്രീയക്കാര്‍ക്ക് ഗുണമാണ്. നവംബറില്‍ നിയമജ്ഞന്മാര്‍ക്ക് പ്രശസ്തിയുണ്ടാകും. ഡിസംബറില്‍ വീട് മോടിപിടിപ്പിക്കുവാന്‍ ഒരുങ്ങും.
മൂലം: ഈ നക്ഷത്രക്കാര്‍ക്ക് 2020 മധ്യംവരെ ഗുണം കുറഞ്ഞും പിന്നീട് ഗുണവും ഫലമാണ്. ഉദ്ദിഷ്ടകാര്യങ്ങള്‍ക്ക് താമസം നേരിടുകയും കിട്ടേണ്ട പണം മുടങ്ങിക്കിടക്കുകയും ചെയ്യും, മധ്യത്തിനുശേഷം എല്ലാ കാര്യങ്ങള്‍ക്കും അനുകൂലമുണ്ടാകും. അയ്യപ്പന് നീരാജനം നടത്തുക. ശനിയാഴ്ച ഒരിക്കല്‍ വ്രതമെടുക്കുക. ജനുവരിയില്‍ കര്‍മതടസ്സം അനുഭവപ്പെട്ടേക്കാം. ഫെബ്രുവരിയില്‍ കിട്ടേണ്ട പണം കിട്ടാന്‍ താമസം വരും. മാര്‍ച്ചില്‍ സഹപ്രവര്‍ത്തകരില്‍നിന്ന് കടംവാങ്ങി കാര്യങ്ങള്‍ നിറവേറ്റേണ്ടിവരും. ഏപ്രിലില്‍ മംഗളകര്‍മങ്ങള്‍ നടത്താന്‍ പണം ചെലവാക്കേണ്ടിവരും. മേയില്‍ ബാങ്ക് ലോണ്‍ കിട്ടാന്‍ താമസം നേരിടും. ജൂണില്‍ മക്കളുടെ പഠനകാര്യങ്ങള്‍ക്കുവേണ്ടി ശ്രമം തുടരും. ജൂലായില്‍ സാമ്പത്തികമായി സ്വല്പം മെച്ചപ്പെടും. ഓഗസ്റ്റില്‍ കിട്ടാനുള്ള പണത്തില്‍ ഒരു ഭാഗം കിട്ടും. സെപ്റ്റംബറില്‍ കര്‍മതടസ്സം നീങ്ങിക്കിട്ടും. ഒക്ടോബറില്‍ സന്താനങ്ങള്‍ക്ക് അഭിവൃദ്ധിയുണ്ടാകും. നവംബറില്‍ പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തി ലഭിക്കും. ഡിസംബറില്‍ കുടുംബത്തില്‍ സ്വസ്ഥതയും മനസ്സമാധാനവും ഉണ്ടാകും.
പൂരാടം: ഈ നക്ഷത്രക്കാര്‍ക്ക് പൊതുവേ നല്ല സമയമാണെങ്കിലും ശനിദോഷമുണ്ട്. കാര്യങ്ങള്‍ക്ക് വേഗം കുറയും. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാവിജയമുണ്ടാകും. പുതിയ ചില വ്യാപാരാദികളില്‍ ഏര്‍പ്പെടാന്‍ സാധ്യതയുണ്ട്. അയ്യപ്പനെ പ്രാര്‍ഥിക്കുക. ശനിമന്ത്രം ജപിക്കുക. ജനുവരിയില്‍ മനസ്സുഖം കുറയും. ഫെബ്രുവരിയില്‍ ശാരീരികമായി ശ്രദ്ധിക്കണം. മാര്‍ച്ചില്‍ പരീക്ഷാദികളില്‍ ഗുണമുണ്ടാകും. ഏപ്രിലില്‍ കൂട്ടുബിസിനസില്‍ നഷ്ടം സംഭവിക്കും. മേയില്‍ സ്വന്തം നിലയില്‍ കച്ചവടം ആരംഭിക്കും. ജൂണില്‍ പുതിയ ഭൂമിയോ, വീടോ വാങ്ങാനവസരമുണ്ടാകും. ജൂലായില്‍ ബാങ്കില്‍നിന്ന് ലോണുകളും മറ്റും പാസായികിട്ടും. ഓഗസ്റ്റില്‍ സ്വജനങ്ങളില്‍നിന്ന് ശത്രുദോഷം വന്നേക്കാം. സെപ്റ്റംബറില്‍ കുടുംബത്തില്‍ സമാധാനം ഉണ്ടാകും. ഒക്ടോബറില്‍ നഷ്ടപ്പെട്ടുവെന്ന് കരുതിയ ധനം തിരിച്ചുകിട്ടും. നവംബറില്‍ ചെറുയാത്രകള്‍ ഗുണം ചെയ്യും. ഡിസംബറില്‍ ഏജന്‍സി, ഏര്‍പ്പാടുകളില്‍ വിജയിക്കും. ലാഭമുണ്ടാകും.
ഉത്രാടം: ഈ നക്ഷത്രക്കാര്‍ക്ക് 2020 പൊതുവേ ഗുണദോഷമിശ്രഫലമാണ്. കാര്യതടസ്സം, സാമ്പത്തികപ്രയാസം, ആരോഗ്യദോഷം എന്നിവയുണ്ടായേക്കും. മഹാവിഷ്ണുവിനെ പ്രാര്‍ഥിക്കുക, പാല്‍പ്പായസം, നെയ്വിളക്ക്, അഷ്ടോത്തര ശതപുഷ്പാഞ്ജലി നടത്തുക. ജനുവരിയില്‍ കുടുംബത്തില്‍ സ്വസ്ഥത കുറയും. ഫെബ്രുവരിയില്‍ നിസ്സാരകാര്യങ്ങളില്‍പോലും ദേഷ്യം കൂടും. മാര്‍ച്ചില്‍ വാഹനാപകടത്തില്‍നിന്ന് അദ്ഭുതകരമായി രക്ഷപ്പെടും. ഏപ്രിലില്‍ സാമ്പത്തികസ്ഥിതി സ്വല്പം മെച്ചപ്പെടും. മേയില്‍ കലാസാഹിത്യവുമായി ബന്ധപ്പെട്ടവര്‍ക്ക് അംഗീകാരം ലഭിക്കും. ജൂണില്‍ നിയമജ്ഞര്‍ക്ക് നല്ല സമയമാണ്. ജൂലായില്‍ ജോലിയില്‍ സ്വസ്ഥത കുറയും. ഓഗസ്റ്റില്‍ ഭൂമിയോ വീടോ വില്ക്കാന്‍ യോഗമുണ്ട്. സെപ്റ്റംബറില്‍ ആരോഗ്യസ്ഥിതി മെച്ചപ്പെടും. ഒക്ടോബറില്‍ കുടുംബത്തില്‍നിന്ന് വിട്ട്നില്‍ക്കേണ്ടിവരും. നവംബറില്‍ ഔദ്യോഗിക ജീവിതത്തില്‍ ശത്രുക്കള്‍ വര്‍ധിക്കും. ഡിസംബറില്‍ സ്വന്തം ബിസിനസ് ചെയ്യുന്നവര്‍ക്ക് ഗുണമാണ്.
തിരുവോണം: തിരുവോണത്തിന് ഈ വര്‍ഷം കാര്യതടസ്സങ്ങളും സാമ്പത്തികപ്രയാസങ്ങളും സ്വന്തംകര്‍മത്തില്‍ പുരോഗതിക്കുറവുകളും ഉണ്ടായേക്കും. ഗുരുവായൂരപ്പനെ പ്രാര്‍ഥിക്കുക. വ്യാഴാഴ്ച ഒരിക്കലെടുത്ത് വിഷ്ണുസഹസ്രനാമം ജപിക്കുക. ജനുവരിയില്‍ അപ്രതീക്ഷിതമായി ചെലവുകള്‍ വര്‍ധിക്കും. ഫെബ്രുവരിയില്‍ നല്ല രീതിയില്‍ നടന്നുവന്ന വ്യാപാരസ്ഥാപനങ്ങള്‍ മന്ദഗതിയിലാകും. മാര്‍ച്ചില്‍ കര്‍ഷകര്‍ക്ക് കൃഷിനഷ്ടം സംഭവിക്കും. ഏപ്രിലില്‍ ജോലിയില്‍ ദൂരസ്ഥലത്തേക്ക് മാറ്റംവന്നേക്കാം. മേയില്‍ കുടുംബത്തില്‍ സമാധാനം കുറയും. ജൂണില്‍ തന്റെതല്ലാത്ത കാരണംകൊണ്ട് ജോലി നഷ്ടപ്പെട്ടേക്കാം. ജൂലായില്‍ സാമ്പത്തികമായി സ്വല്പം ഗുണമുണ്ടാകും. ഓഗസ്റ്റില്‍ വിദ്യയില്‍ ഗുണമുണ്ടാകും. സെപ്റ്റംബറില്‍ മാനസികമായി ഉന്മേഷമുണ്ടാകും. ഒക്ടോബറില്‍ ശത്രുശല്യം വര്‍ധിക്കും. നവംബറില്‍ വ്യവഹാരാദികളില്‍ വിജയിക്കും. ഡിസംബറില്‍ ദൂരയാത്ര മാറ്റിവെക്കേണ്ടിവരും.
അവിട്ടം: അവിട്ടം നക്ഷത്രക്കാര്‍ക്ക് ഗുണദോഷമിശ്രമാണ് ഈ വര്‍ഷം ഉണ്ടാവുക. ജോലിഭാരംകൂടും. വരുമാനം കുറയും. ഗൃഹസൗഖ്യം കുറയും. അയ്യപ്പന് നീരാജനം നടത്തുക, ശനിയാഴ്ചവ്രതമെടുക്കുക. ജനുവരിയില്‍ ഓഫീസില്‍ സ്ഥാനമാറ്റമുണ്ടായേക്കും. ഫെബ്രുവരിയില്‍ ജോലിയില്‍ സ്വസ്ഥത കുറയും. മാര്‍ച്ചില്‍ കച്ചവടക്കാര്‍ക്ക് ബിസിനസില്‍ നഷ്ടം സംഭവിക്കും. ഏപ്രിലില്‍ ആരോഗ്യനില മോശമായേക്കും. മേയില്‍ മത്സരപ്പരീക്ഷകളില്‍ വിജയിക്കും. ജൂണില്‍ പുതിയ കോഴ്സില്‍ ചേരാന്‍ സാധിക്കും. ജൂലായില്‍ കുടുംബത്തില്‍ അസ്വസ്ഥതയുണ്ടാകും. ഓഗസ്റ്റില്‍ കടബാധ്യത വര്‍ധിക്കും. സെപ്റ്റംബറില്‍ കര്‍ഷകര്‍ക്ക് ഗുണമാണ്. ഒക്ടോബറില്‍ പുതിയ സ്ഥാനമാനങ്ങള്‍ ലഭിക്കും. നവംബറില്‍ വീട് മോടിപിടിപ്പിക്കും. ഡിസംബറില്‍ മേലുദ്യോഗസ്ഥരില്‍നിന്ന് പരിഗണന ലഭിക്കും.
ചതയം: ഈ നക്ഷത്രത്തിന് വര്‍ഷം മധ്യംവരെ നല്ല ഗുണവും പിന്നീട് സാമാന്യഗുണവും ഉണ്ടാകുന്നതാണ്. വ്യാപാരവ്യവസായങ്ങളില്‍ നല്ല ലാഭമുണ്ടാകും. ശരീരത്തിനും മനസ്സിനും സുഖം അനുഭവപ്പെടും. വേട്ടക്കൊരുമകന് നെയ്യ്വിളക്ക്, പായസം, പുഷ്പാഞ്ജലി നടത്തി പ്രാര്‍ഥിക്കുക. ജനുവരിയില്‍ പൂജാദികള്‍ ചെയ്യാനവസരമുണ്ടാകും. ഫെബ്രുവരിയില്‍ സാമ്പത്തികനില മെച്ചപ്പെടും. മാര്‍ച്ചില്‍ ശിരോസംബന്ധമായ അസുഖങ്ങളുണ്ടായേക്കും. ഏപ്രിലില്‍ ഭാര്യയുമൊത്ത് യാത്രകള്‍ നടത്തും. മേയില്‍ സന്താനയോഗമുണ്ട്. ജൂണില്‍ പരീക്ഷാദികളില്‍ ഉന്നതവിജയം കരസ്ഥമാക്കും. ജൂലായില്‍ കുടുംബജനങ്ങളുമായി ഒത്തുകൂടും. ഓഗസ്റ്റില്‍ നഷ്ടപ്പെട്ട രേഖകള്‍ കിട്ടും. സെപ്റ്റംബറില്‍ ലോണും മറ്റും പെട്ടെന്ന് ശരിപ്പെട്ട് കിട്ടും. ഒക്ടോബറില്‍ ക്ഷേത്രകാര്യങ്ങളില്‍ ശ്രദ്ധ കൂടും. നവംബറില്‍ വാഹനാപകടസാധ്യത കാണുന്നുണ്ട്. ഡിസംബറില്‍ എല്ലാ കാര്യങ്ങളിലും പുരോഗതികാണും.
പൂരോരുട്ടാതി: ഈ നക്ഷത്രത്തിന് 2020 നല്ലകാലമാണ്. ഉദ്ദിഷ്ടകാര്യസിദ്ധി, ഉദ്യോഗക്കയറ്റം, സാമ്പത്തിക പുരോഗതി, ഗൃഹഗുണം, വാഹനഗുണം എന്നിവ ഉണ്ടാകുന്നതാണ്. നവഗ്രഹപൂജ നടത്തി പ്രാര്‍ഥിക്കുക. ജനുവരിയില്‍ പുതിയ വീട് വെക്കുവാന്‍ ആരംഭിക്കും. ഫെബ്രുവരിയില്‍ സാമ്പത്തിക ഗുണമുണ്ടാകും. മാര്‍ച്ചില്‍ പരീക്ഷാദികളില്‍ ഉയര്‍ന്ന വിജയമുണ്ടാകും. ഏപ്രിലില്‍ നിശ്ചയിച്ച വിവാഹം നടക്കും. മേയില്‍ കലാകാരന്മാര്‍ക്ക് വിദേശയാത്ര വേണ്ടിവരും. ജൂണില്‍ ജോലിയില്‍ പ്രൊമോഷനോടുകൂടി സ്ഥലംമാറ്റമുണ്ടാകും. ജൂലായില്‍ ആരോഗ്യവിഷയം ശ്രദ്ധിക്കണം. ഓഗസ്റ്റില്‍ അപകടസാധ്യതയുണ്ട്. സെപ്റ്റംബറില്‍ പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തിയുണ്ടാകും. ഒക്ടോബറില്‍ കുടുംബത്തില്‍ സന്തോഷമുണ്ടാകും. നവംബറില്‍ നിയമജ്ഞന്മാര്‍ക്ക് പുരോഗതിയുണ്ടാകും. ഡിസംബറില്‍ ജോലിയില്‍ ഉത്തരവാദിത്വം കൂടും.
ഉത്രട്ടാതി: ഈ വര്‍ഷം ഗുണമാണ്. കൂട്ടുബിസിനസ് വേണ്ടെന്നുവെച്ച് സ്വന്തമായി തുടങ്ങും. അഭീഷ്ടസിദ്ധിയും സുഹൃത്തുക്കളില്‍നിന്ന് ഉപദേശങ്ങളും സ്വീകരിക്കും. സാമ്പത്തികനില മെച്ചപ്പെടും. വിഷ്ണുവിന് നെയ്വിളക്ക്, പാല്‍പ്പായസം, പുഷ്പാഞ്ജലി നടത്തി പ്രാര്‍ഥിക്കുക. ജനുവരിയില്‍ കര്‍മത്തില്‍ പുരോഗതി കുറയും. ഫെബ്രുവരിയില്‍ ദൂരയാത്ര മാറ്റിവെക്കേണ്ടിവന്നേക്കും. മാര്‍ച്ചില്‍ പുതിയ ബിസിനസിനെപ്പറ്റി ചിന്തിക്കും. ഏപ്രിലില്‍ കൂട്ടുബിസിനസ് വേണ്ടെന്ന് വെക്കും. മേയില്‍ പുതിയ സ്ഥാപനം തുടങ്ങും. ജൂണില്‍ വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് ചേരും. ജൂലായില്‍ ദൈവികകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കും. ഓഗസ്റ്റില്‍ സന്താനങ്ങളെക്കൊണ്ട് മനഃസുഖം കുറയും. സെപ്റ്റംബറില്‍ ഉദ്യോഗത്തില്‍ മാറ്റം സംഭവിക്കും. ഒക്ടോബറില്‍ കുടുംബവുമൊത്ത് ഉല്ലാസയാത്രകള്‍ നടത്തും. നവംബറില്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സ്ഥാനമാനങ്ങള്‍ ലഭിക്കും. ഡിസംബറില്‍ അപ്രതീക്ഷിതമായി ധനലാഭമുണ്ടാകും.
രേവതി: ഈ വര്‍ഷം മധ്യംവരെ ഗുണദോഷമിശ്രഫലവും പിന്നീട് ഏറ്റവും ഗുണപ്രദവുമായ സമയമാണ്. കാര്യതടസ്സം, മനക്ലേശം, ദേഹാരിഷ്ടം, എന്നിവയും കര്‍മപുരോഗതി ആരോഗ്യഗുണവും ഫലമാണ്. ശിവന് ജലധാര, പിന്‍വിളക്ക്, ഗണപതിക്ക് ഒറ്റയപ്പം നടത്തുക. ജനുവരിയില്‍ വ്യവഹാരാദികളില്‍ പരാജയം സംഭവിക്കും. ഫെബ്രുവരിയില്‍ ആരോഗ്യപരമായി ഗുണം പോരാ. മാര്‍ച്ചില്‍ സാമ്പത്തികനഷ്ടം സംഭവിക്കും. ഏപ്രിലില്‍ കുടുംബത്തില്‍ കലഹമുണ്ടാകും. മേയില്‍ വിദേശത്ത് ജോലിയുള്ളവര്‍ക്ക് ജോലി നഷ്ടമായേക്കും. ജൂണില്‍ പരീക്ഷകളില്‍ വിജയശതമാനം കുറയും. ജൂലായില്‍ ആരോഗ്യ ഗുണമുണ്ടാകും. ഓഗസ്റ്റില്‍ ഉദ്ദേശിച്ച കാര്യം വിജയിക്കും. സെപ്റ്റംബറില്‍ സാമ്പത്തികമായി ഗുണമുണ്ടാകും. ഒക്ടോബറില്‍ മനഃസുഖമുണ്ടാകും. നവംബറില്‍ ദമ്പതികള്‍ക്ക് സന്താനഭാഗ്യമുണ്ടാകും. ഡിസംബറില്‍ എല്ലാ തടസ്സങ്ങളും നീങ്ങിക്കിട്ടും.
Content Highlights: 2020 New Year Horoscope astrology