ശബരിമല: അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്ക അങ്കി ശബരിമലയിലെത്തിച്ചു. വൈകുന്നേരം 6.30 നായിരുന്നു തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്തെത്തിയത്.

അഞ്ചുമണിയോടുകൂടി ശരം കുത്തിയിലെത്തിയ തങ്ക അങ്കിയെമേല്‍ശാന്തിയുടെ നേതൃത്തില്‍ സ്വീകരിച്ചു. 

പ്രത്യേകം പൂജിച്ച മാല ചാര്‍ത്തിയാണ് തങ്ക അങ്കി കൊണ്ടുവന്നവരെ സ്വീകരിച്ചത്. ഇരുമുടിക്കെട്ടില്ലാതെ 18-ാം പടി ചവിട്ടേണ്ടി വരുന്നതിനാലാണ് ഇങ്ങനെ ചെയ്യുന്നത്. 

സന്നിധാനത്ത് തങ്കഅങ്കി എത്തിച്ചതിന് ശേഷം ദീപാരാധന നടന്നു. ഈ സമയം പമ്പയില്‍ നിന്ന് അയ്യപ്പന്‍മാരെ സന്നിധാനത്തേക്ക് കടത്തിവിട്ടിരുന്നില്ല. ഹൈക്കോടതിയുടെ പ്രത്യേക ഉത്തരവാണ് ഈ നടപടിക്ക് കാരണം.