ശബരിമല: മണ്ഡല-മകരവിളക്ക് ഉത്സവത്തിനു നടതുറന്നശേഷമുള്ള ശബരിമല നടവരവ് 203.03 കോടി രൂപ. കഴിഞ്ഞവര്‍ഷത്തെക്കാള്‍ 27.98 കോടി രൂപ കൂടുതലാണിത്.

മണ്ഡലകാലത്ത് 173.39 കോടി രൂപയും മകരവിളക്കിനു നടതുറന്നശേഷം 29.64 കോടി രൂപയും നടവരവായി ലഭിച്ചു. കഴിഞ്ഞവര്‍ഷം മകരവിളക്കുകാലത്ത് ആദ്യത്തെ ഏഴുദിവസം 22.66 കോടി രൂപ നടവരവു ലഭിച്ചപ്പോള്‍ ഇക്കുറി 29.64 കോടി കിട്ടി.