തിരുവനന്തപുരം: മകരവിളക്ക് കാലത്തെ തിരക്ക് പ്രമാണിച്ച് റെയില്‍വേ വിവിധ റൂട്ടുകളില്‍ പ്രത്യേക തീവണ്ടികള്‍ ഓടിക്കും. മധുരവഴിയുള്ള ചെന്നൈ എഗ്മോര്‍- കൊച്ചുവേളി റിസര്‍വേഷനില്ലാത്ത പ്രത്യേക തീവണ്ടി 12-ന് രാവിലെ 7-ന് ചെന്നൈയില്‍ നിന്ന് പുറപ്പെടും. കൊച്ചുവേളിയില്‍ നിന്നു പാലക്കാട് വഴി ചെന്നൈ സെന്‍ട്രലിലെത്തുന്ന റിസര്‍വേഷനില്ലാത്ത പ്രത്യേക തീവണ്ടി 14-ന് രാത്രി 11-ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടും. കൊല്ലത്തു നിന്ന് വിശാഖപട്ടണത്തേക്ക് പ്രത്യേക നിരക്കില്‍ പ്രത്യേക ദ്വൈവാര തീവണ്ടികളും സര്‍വീസ് നടത്തും. കൊല്ലത്തു നിന്നു തീവണ്ടി 12, 15, 19, 22 തീയതികളില്‍ രാവിലെ 5.45-ന് പുറപ്പെടും.

ചെന്നൈ സെന്‍ട്രലില്‍ നിന്നു എറണാകുളം ജങ്ഷനിലേക്കും എറണാകുളത്തു നിന്ന് ചെന്നൈ സെന്‍ട്രലിലേക്കും രണ്ട് സുവിധാ ട്രെയിനുകള്‍ സര്‍വീസ് നടത്തും. ചെന്നൈയില്‍ നിന്ന് 12-ന് രാത്രി 10നും, 25-ന് രാത്രി 10.30- നും, എറണാകുളം ജങ്ഷനില്‍ നിന്ന് 11-ന് രാത്രി 7.30-നും, 28-ന് രാത്രി 7-നും തീവണ്ടികള്‍ പുറപ്പെടും.

ചെന്നൈ സെന്‍ട്രലില്‍ നിന്ന് എറണാകുളം ജങ്ഷനിലേക്ക് ഫെബ്രുവരിയിലും മാര്‍ച്ചിലും 2,9,16,23,30 തീയതികളില്‍ രാത്രി 8-ന് പ്രത്യേക നിരക്കിലുള്ള പ്രത്യേക തീവണ്ടികള്‍ സര്‍വീസ് നടത്തും. എറണാകുളം ജങ്ഷനില്‍ നിന്നു ചെന്നൈ സെന്‍ട്രലിലേക്ക് ഫെബ്രുവരിയിലും മാര്‍ച്ചിലും 4,11,18,25 തീയതികളില്‍ രാത്രി ഏഴിന് പ്രത്യേക തീവണ്ടികള്‍ സര്‍വീസ് നടത്തും.