Sabarimalaശബരിമല: സന്നിധാനത്ത് ശനിയാഴ്ചയും വന്‍തിരക്ക്. പതിനായിരങ്ങളാണ് ശനിയാഴ്ച ദര്‍ശനം നടത്തിയത്. വെള്ളിയാഴ്ച രാത്രി നിലയ്ക്കല്‍, ചാലക്കയം, പമ്പ എന്നിവിടങ്ങളില്‍ തീര്‍ഥാടകരെ തടഞ്ഞു. പമ്പയില്‍നിന്നു വെള്ളിയാഴ്ച രാത്രി മലകയറിയവര്‍ എട്ടുമണിക്കൂര്‍വരെ വരിനിന്നാണ് ദര്‍ശനം നടത്തിയത്. കരിമല, പുല്‍മേട് എന്നിവിടങ്ങളിലൂടെയും ഒട്ടേറെ തീര്‍ഥാടകര്‍ എത്തുന്നുണ്ട്. വെള്ളിയാഴ്ച പുലര്‍ച്ചെ വലിയനടപ്പന്തല്‍ തീര്‍ഥാടകത്തിരക്കില്‍ വീര്‍പ്പുമുട്ടി. എന്നാല്‍, രാവിലെ 11 മണിയോടെ തിരക്കിന് അല്പം കുറവുവന്നു. ഒരുമിനിറ്റില്‍ 90 സ്വാമിമാരെവരെ പതിനെട്ടാംപടി കയറ്റിയാണ് തിരക്കിനു കുറവുണ്ടാക്കിയത്.