പന്തളം: പന്തളത്ത് നിന്ന് തിരുവാഭരണങ്ങള്‍ ശബരിമലയിലേക്ക് കൊണ്ടുപോകുന്ന സംഘത്തെയും രാജപ്രതിനിധിയുടെ പല്ലക്ക് വഹിക്കുന്ന സംഘത്തെയും തീരുമാനിച്ചു. ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍പിള്ളയുടെ നേതൃത്വത്തില്‍ 22 പേരാണ് തിരുവാഭരണപ്പെട്ടികള്‍ ശിരസിലേറ്റുന്നത്.

കിഴക്കേതോട്ടത്തില്‍ പ്രതാപചന്ദ്രന്‍ നായര്‍, മരുതമന ശിവന്‍പിള്ള, ഉണ്ണികൃഷ്ണന്‍, ഗോപാലകൃഷ്ണപിള്ള, രാജന്‍, ഗോപിനാഥക്കുറുപ്പ്, ഭാസ്‌കരക്കുറുപ്പ്, ഉണ്ണികൃഷ്ണപിള്ള, വിനോദ്, അശോകന്‍, വിജയന്‍, ഉണ്ണി, ഓമനക്കുട്ടന്‍, തുളസി, വിനീത്, രാജന്‍, സുനില്‍, മധു, പ്രവീണ്‍കുമാര്‍, ദീപു, പ്രശാന്ത് എന്നിവരാണ് സംഘാംഗങ്ങള്‍. സഹായികളായി അഞ്ചുപേര്‍കൂടി സംഘത്തിലുണ്ടാകും.

പന്തളത്ത് നിന്ന് ഘോഷയാത്ര പുറപ്പെടുമ്പോഴും ശബരിമലസന്നിധാനത്തെത്തുമ്പോഴും പ്രധാനപ്പെട്ട സ്ഥലങ്ങളിലും തിരുമുഖമടങ്ങുന്ന പ്രധാന പെട്ടി ഗുരുസ്വാമിയും പൂജാപാത്രങ്ങളും സ്വര്‍ണക്കുടവും അടങ്ങുന്ന പെട്ടി മരുതമന ശിവന്‍പിള്ളയും കൊടികളും ജീവതയും നിറച്ച പെട്ടി കിഴക്കേതോട്ടത്തില്‍ പ്രതാപചന്ദ്രന്‍നായരുമാണ് ശിരസിലേറ്റുക. സംഘത്തിലുള്ളവര്‍ മാറിമാറി പെട്ടികള്‍ ശിരസിലേറ്റിയാണ് പരമ്പരാഗതപാതയിലൂടെ നടന്നുനീങ്ങുന്നത്.

രാജപ്രതിനിധിക്കു മുമ്പില്‍ ഉടവാളുമായി നീങ്ങുന്ന പടക്കുറുപ്പടക്കം 13 പേരാണ് പല്ലക്കുവാഹകസംഘം. അനില്‍കുമാറാണ് ഉടവാളെടുക്കുന്നത്. വേണുഗോപാല്‍, കുഞ്ഞുപിള്ള, നാരായണക്കുറുപ്പ്, അജയകുമാര്‍, മഹേഷ്, മനോജ്, സന്തോഷ് കുമാര്‍, കൃഷ്ണകുമാര്‍, കുഞ്ഞുമോന്‍, പ്രദീപ് കുമാര്‍, അരുണ്‍, കണ്ണന്‍, സുനീഷ് എന്നിവരാണ് അംഗങ്ങള്‍.