വ്യത്യസ്തമായ രചനാശൈലിയുമായി ശ്രീക്ക് മ്യൂസിക്‌സിന്റെ അയ്യപ്പഭക്തിഗാനാര്‍ച്ചന യൂട്യൂബില്‍. ഹരിഹരസുതന്‍ എന്നു പേരിട്ടിരിക്കുന്ന ഈ പ്രത്യേക പതിപ്പിലെ രണ്ട് പാടേടുകളും ഭാവദീപ്തവും ഭക്തിസാന്ദ്രവുമായ സ്വരത്തില്‍ തനത് കാവാലം ശൈലിയില്‍ കാവാലാം ശ്രീകുമാര്‍ സംഗീതം നല്‍കി ആലപിച്ചിരിക്കുന്നു. ശ്രീക്ക് മ്യൂസിക്‌സിന്റെ ബാനറില്‍ ശ്രീകാന്ത് എം. ഗിരിനാഥ് ആണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. സോപകരണം സംഗീതം പകര്‍ന്നത് രാജീവ് ശിവ. ശബ്ദമിശ്രണം നിര്‍വഹിച്ചിരിക്കുന്നത് തൈക്കാട് നിസര, ദി മ്യൂസിക് സ്റ്റേഷനില്‍. പാട്ട് കേള്‍ക്കുന്നതിന് https://www.youtube.com/watch?v=Gf6Y2HLwH4Y, https://www.youtube.com/watch?v=tZ89AnbKFrQ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

നാട്ടക്കുറിഞ്ചി രാഗത്തില്‍ പതിനെട്ട് മലകള്‍ക്കും അധിപതിയാകും..., ഹംസാനന്ദി രാഗത്തില്‍ അഗസ്ത്യമുനിയുടെ അറിവിന്‍മഹത്വമേ.... എന്നിങ്ങനെ അയ്യപ്പന്റെ ചരിത്രവുമായി ബന്ധപ്പെട്ട രണ്ട് ഗാനങ്ങളാണ് ഇപ്പോള്‍ പുറത്തിറങ്ങിയത്. ഇതിനു പുറമേ തത്ത്വസോപാനം എന്ന പേരിലുള്ള ഭക്തിഗാനാര്‍ച്ചനയും യൂട്യൂബില്‍ ലഭ്യമാണ്. ഇതില്‍ ഏഴ് പാട്ടുകളുണ്ട്. 

കൃഷ്ണപക്ഷം, ദേവീഗീതം, തത്ത്വസോപാനം തുടങ്ങിയ സംഗീത ആല്‍ബങ്ങള്‍ ശ്രീക്ക് മ്യൂസിക്‌സ് പുറത്തിറക്കിയിട്ടുണ്ട്.