കോഴഞ്ചേരി: തങ്കഅങ്കി ഘോഷയാത്രയ്ക്ക് നാടെങ്ങും ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ സ്വീകരണം നല്‍കി. ആറന്‍മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍നിന്ന് വ്യാഴാഴ്ച പുലര്‍ച്ചെ പുറപ്പെട്ട ഘോഷയാത്രയ്ക്ക് നാടെങ്ങും വമ്പിച്ച സ്വീകരണം നല്‍കി. ആറന്‍മുള മൂര്‍ത്തിട്ട ഗണപതി ക്ഷേത്രത്തില്‍ നല്‍കിയ സ്വീകരണത്തിന് ഗോപിക്കുട്ടന്‍നായര്‍, രവീന്ദ്രന്‍നായര്‍, ഉണ്ണികൃഷ്ണപ്പണിക്കര്‍, വാസുദേവന്‍നായര്‍, വി. സുരേഷ്‌കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ആറന്‍മുള പുന്നംതോട്ടം ദേവീക്ഷേത്രത്തില്‍ ഉപദേശകസമിതി ഭാരവാഹികളായ എം. എന്‍. ബാലകൃഷ്ണന്‍നായര്‍, വി. ബി. ഉണ്ണികൃഷ്ണന്‍, ശരത് പുന്നംതോട്ടം എന്നിവര്‍ നേതൃത്വം നല്‍കി. ചാക്കമര്‍ മഹാസഭയുടെ നേതൃത്വത്തില്‍ മാരാമണ്‍ വൈ.എം.സി.എ. ജങ്ഷനില്‍ ആചാരപരമായ സ്വീകരണം നല്‍കി. എം.കെ.ബാലന്‍, എന്‍.കെ.രഘുനാഥന്‍,കെ. കെ.സുകുമാരന്‍, സുമതി ആനന്ദന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ചെട്ടിമുക്ക് തിരുവഞ്ചാംകാവ് ദേവീക്ഷേത്രത്തില്‍ നല്‍കിയ സ്വീകരണത്തിന് ഉണ്ണി പഴൂര്‍, പ്രിയകുമാര്‍ പുന്നൂര്‍, ശശി അമ്പലത്തിങ്കല്‍,വിജയന്‍ അങ്കത്തില്‍, പ്രദീപ് ചെറുവള്ളില്‍ എന്നിവര്‍ നേതൃത്വം നല്‍കി. നെടുമ്പ്രയാര്‍ തേവലശ്ശേരില്‍ ക്ഷേത്രത്തില്‍ നല്‍കിയ സ്വീകരണത്തിന് ഉപദേശകസമിതി ഭാരവാഹികളായ സി.വി.ഗോപാലകൃഷ്ണന്‍, സജി കെ.നായര്‍,വി.എന്‍. ഉദയകുമാര്‍, സജി എസ്. കുറുപ്പ്, ഉണ്ണികൃഷ്ണപ്പണിക്കര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
 
കോഴഞ്ചേരി ടൗണില്‍ ബി.എം.എസ്. ഓട്ടോ, ചുമട്ട് തൊഴിലാളി യൂണിയന്‍ അംഗങ്ങള്‍ സ്വീകരണവും പായസ വിതരണവും നടത്തി. രാധാകൃഷ്ണന്‍, ബാലുക്കുട്ടന്‍, ശ്രീജിത്ത്, അജീഷ്, ഓമനക്കുട്ടന്‍, സുരേന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.കോഴഞ്ചേരി പാമ്പാടിമണ്‍ അയ്യപ്പ ക്ഷേത്രത്തില്‍ നല്‍കിയ സ്വീകരണത്തിന് പ്രൊഫ.കെ. ജി. ദേവരാജന്‍നായര്‍, മഹേഷ് നെടിയത്ത്, ഗോപിനാഥന്‍നായര്‍, ജയകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.