ഷെറിന്‍ വെറ്റിലപ്പാറ രചനയും സംഗീതവും ആലാപനവും നിര്‍വഹിച്ച അയ്യപ്പ ഭക്തിഗാനം ശ്രദ്ധേയമാവുന്നു. സ്വാമി ശരണം മന്ത്രം മുഴങ്ങും എന്നു തുടങ്ങുന്ന ഗാനം അയ്യപ്പ ചരിത്രത്തിലൂടെയും ഐതിഹ്യത്തിലൂടെയുമുള്ള ഒരു സംഗീത തീര്‍ഥാടനമാണ്. പാട്ട് യൂട്യൂബില്‍ ലഭ്യമാണ്. സലാം വീരോളിയാണ് ഓക്കസ്‌ട്രേഷന്‍ നിര്‍വഹിച്ചത്.