പാട്ടില്ലാതെ എന്ത് പ്രണയം. യേശുദാസിന്റെയും ജയചന്ദ്രന്റെയും ജാനകിയുടെയും ചിത്രയുടെയും സ്വരത്തില്‍ നമ്മളോട് കൂട്ടുകൂടിയവയില്‍ ഏറെയും പ്രണയത്തില്‍ ചാലിച്ചെഴുതിയ പാട്ടുകള്‍ തന്നെ. ഓരോ പാട്ടിനുമുണ്ടാവും ഓരോ കഥ പറയാന്‍. ഓരോ ഈണത്തിലുമുണ്ടാവും തെളിയുന്നൊരു പ്രിയമുഖം. ഇൗ പ്രണയദിനത്തില്‍ നിങ്ങളുടെ മനസ്സിലേയ്ക്ക് ആദ്യം ഓടിയെത്തുന്ന പാട്ട് ഏതായിരിക്കും. നിങ്ങളുടെ ഇഷ്ടപ്പെട്ട പ്രണയഗാനം തിരഞ്ഞെടുക്കൂ.