പത്രം വായിക്കില്ലെന്ന് കരുതി പിള്ളേരെ മൊത്തത്തില്‍ അങ്ങ് കൊച്ചാക്കുകയൊന്നും വേണ്ട. ഇന്റെര്‍നാഷണല്‍ ചളുയൂണിയനും, ട്രോള്‍ മലയാളവും പോലുള്ള ഫേസ്ബുക്ക് പേജുകളും ചാനലുകളിലെ ആക്ഷേപഹാസ്യ പരിപാടികളും ചേര്‍ന്ന് രാഷ്ട്രീയനേതാക്കളെ മുഴുവന്‍ സമയവും ഇട്ട് ഉരുട്ടുന്നതിനാല്‍, വാര്‍ത്ത മാധ്യമങ്ങളോട് വലിയ താത്പര്യം കാണിക്കാത്തവര്‍ പോലും പുതിയ രാഷ്ട്രീയ വിവാദങ്ങള്‍ കൃത്യമായി അറിയുന്നുണ്ട്. 

രാഷ്ട്രീയനേതാക്കള്‍ നേര്‍ക്കുനേര്‍ പ്രസ്താവന യുദ്ധം നടത്തുന്ന പരിപാടിയൊക്കെ പണ്ടേ കഴിഞ്ഞു. ആരെങ്കിലും എന്തെങ്കിലുമൊക്കെ പറയാന്‍ കാത്തു നില്‍ക്കുകയാണ് സോഷ്യല്‍മീഡിയയില്‍ ആളുകള്‍. വിവാദപ്രസ്താവനകളോ, വിവരക്കേടുകളോ ആരുടെയെങ്കിലും വായില്‍ നിന്ന് വീണാല്‍ പിന്നെ അടുത്ത നിമിഷം തുടങ്ങും ഫേസ്ബുക്കില്‍ ട്രോള്‍ ആക്രമണം.  നിത്യജീവിതത്തിലെ കുഞ്ഞുകുഞ്ഞു കാര്യങ്ങളില്‍ പോലും ന്യൂജന്‍ വിദൂഷകര്‍ കോമഡി കണ്ടെത്തും.

പ്രധാനമന്ത്രി സന്ദര്‍ശിച്ചപ്പോള്‍ മാത്രമാണ് ചില രാജ്യങ്ങളുടെ പേര് ആദ്യമായി കേട്ടതെന്ന ആത്മഗതത്തില്‍ തുടങ്ങി ചെന്നൈ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് സന്ദര്‍നത്തിന് എത്തിയ മോദിയുടെ പുറത്ത് സ്റ്റിക്കറൊട്ടിച്ച ജയളിതയും, ആലിലയില്‍ കിടന്ന് ഓടക്കൂഴല്‍ ഊതുന്ന കൊടിയേരിയും, പുതു''വത്സല'' ആശംസകളുമായി എത്തിയ തിരുവഞ്ചൂരുമെല്ലാം ചിരിപ്പിച്ചു വശം കെടുത്തി. നിവിന്‍പോളി  അജു വര്‍ഗ്ഗീസ് കോമഡി കഴിഞ്ഞാല്‍ പിന്നെ ഉമ്മന്‍ചാണ്ടി തിരുവഞ്ചൂര്‍ ട്രോളുകള്‍ക്കാണ് നിലവില്‍ കൂടുതല്‍ ഡിമാന്‍ഡ്.modi chandy troll

troll

dal