Campus

മികച്ച നടനാരെന്ന ചോദ്യത്തിന് പൃഥിരാജും നിവിന്‍ പോളിയും ദുല്‍ഖര്‍ സല്‍മാനും ഉത്തരങ്ങളായി ഉയര്‍ന്നു വന്നു.  ജോര്‍ജും-മലരും, മൊയ്തീനും-കാഞ്ചനമാലയും, നൊമ്പരപ്പെടുത്തിയ പ്രണയജോഡികളെ ഇനിയും ഹൃദയത്തില്‍ നിന്ന് ഉപേക്ഷിച്ചിട്ടില്ല യുവത്വം.

പ്രണയത്തിന്റെ പ്രണയപര്‍വ്വങ്ങളെ കാണിച്ച പാര്‍വ്വതിയ്ക്ക് വേണ്ടിയാണ് മലയാളി യുവത്വത്തിന്റെ പുതിയ ഹൃദയമിടിപ്പുകള്‍. നാല്‍പത് ശതമാനത്തോളം പേര്‍ അവരുടെ ഇഷ്ടനടിയായി പാര്‍വ്വതിയെ തിരഞ്ഞെടുത്തു. പാര്‍വ്വതി കഴിഞ്ഞാല്‍ പിന്നെ കൂടുതല്‍ ആരാധകര്‍ മലയാളസിനിമയിലേക്ക് പൂമലരായി പെയ്തു വീണ സായ്പല്ലവിക്കാണ്‌. പ്രേമം ഫ്രേം മഡോണ സെബാസ്റ്റിയനും യുവഹൃദയത്തില്‍ ഇടമുണ്ട്.

 

പ്രേമത്തിനും എന്ന് നിന്റെ മൊയ്തീനുമൊപ്പം ബാഹുബലിയും യുവാക്കളില്‍ വലിയ ആവേശം സൃഷ്ടിച്ചു.