Minimiltiaകേരളത്തിലെ ക്യാമ്പസുകളില്‍ വൈഫൈ വഴി ഉഗ്രന്‍ വെടിവെയ്പ്പ് നടന്നുകൊണ്ടിരിക്കുകയാണ്. ക്യാമ്പസിലെ പയ്യന്‍മാരോട് ഒഴിവു സമയവിനോദം വല്ലതുമുണ്ടോ എന്ന് ചോദിച്ചു തീരേണ്ട താമസം ഉത്തരവും വന്നു. 'ചേച്ചീ ഇതൊന്നും അറിഞ്ഞില്ലേ? നമ്മളൊക്കെ ഇപ്പോള്‍ മിനിമിള്‍ട്ടിയ കളിച്ചുകൊണ്ടിരിക്കുകയാണ്. ഞങ്ങളിത് വൈറല്‍ ഗെയിമാക്കിക്കഴിഞ്ഞു'. 

തോക്കുപയോഗിച്ച് മനുഷ്യന്‍മാരെ വെടിവെച്ചുവീഴ്ത്തുന്നതാണ് ഇവന്‍മാരുടെ ഇഷ്ടവിനോദം. ഇതിനായി ഒരാള്‍ തന്റെ മൊബൈലിലെ 'ഹോട്ട് സ്‌പോട്ട്' ഓണാക്കും. ഉടന്‍ തന്നെ ബാക്കിയുള്ളവര്‍ വൈഫൈ കണക്ട് ചെയ്യും. പിന്നെ ചറപറാന്ന് ആക്രമണമാണ്. ഒരേ സമയ പത്ത് പേര്‍ ചേര്‍ന്നാണ് 'അറ്റാക്ക്' നടത്തുന്നത്. എന്താല്ലേ? കാലം പോയൊരു പോക്കേയ് !

തയ്യാറാക്കിയത് : നിത .എസ്. വി