Weddingപെണ്ണുകാണല്‍ കാലഹരണപ്പെട്ട ഒരു പരിപാടിയാണെന്ന അഭിപ്രായമാണ് പുതിയ തലമുറയ്ക്കുള്ളത്. പെണ്ണുകാണല്‍ ചടങ്ങില്‍ പെണ്ണ് വെറും കാഴ്ച വസ്തുവായി മാറുന്നു എന്നാണ് അവരുടെ അഭിപ്രായം.

പേരെന്താ, എന്താ പഠിക്കുന്നേ, എന്താ ചെയ്യുന്നേ എന്നീ ക്ലീഷേ ചോദ്യങ്ങള്‍ കൈമാറുന്നതിനപ്പുറമൊന്നും പെണ്ണ് കാണലില്‍ നടക്കുന്നില്ലെന്ന് കാലിക്കറ്റ് സര്‍വ്വകലാശാലയിലെ പി.ജി വിദ്യാര്‍ത്ഥിനിയായ ഭവ്യ പറയുന്നു. തീര്‍ത്തും അപരിചിതരായവര്‍ക്ക് മുമ്പില്‍ കാഴ്ചവസ്തുവായി നില്‍ക്കേണ്ട ജാള്യതയും അവരെ അലോസരപ്പെടുത്തുന്നു.

പെണ്ണുകാണലിനിടെ  എന്തെങ്കിലും കാര്യങ്ങള്‍ ചെക്കനോട് കൂടുതലായി  തുറന്ന് ചോദിച്ചാല്‍ ബഹുമാനമില്ലാതെ സംസാരിച്ചുവെന്ന ചീത്തപ്പേരും കിട്ടും.വിവാഹശേഷവും ജോലി ചെയ്യാനും പഠിക്കാനും അനുവദിക്കുന്നവരെ മാത്രമേ വിവാഹം കഴിക്കാന്‍ പെണ്‍കുട്ടികള്‍ താല്‍പര്യമെടുക്കുന്നുള്ളൂ.

ഭാവിവരന്‍ മദ്യപിക്കുന്നതിനോട് ഭൂരിപക്ഷത്തിനും തീരെ താല്‍പര്യമില്ല. പക്ഷേ കുറച്ച് പേര്‍ സോഷ്യല്‍ ഡ്രിങ്കിങ്ങിനെ അനുകൂലിക്കുന്നു. വേണമെങ്കില്‍ ഭാര്യയ്‌ക്കൊപ്പം വല്ലപ്പോഴും ഒരു ബീര്‍ ആവാം എന്ന നിലപാടാണ് ചില പെണ്‍കുട്ടികള്‍ക്ക്.

പെണ്‍പിള്ളേരുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്തി. ഇക്കാര്യത്തിലും സമത്വം വേണമെന്ന് ചിലര്‍ നിര്‍ദേശിക്കുമ്പോള്‍, അല്ലെങ്കില്‍ ആണ്‍കുട്ടികളുടെ വിവാഹപ്രായം 24 ആക്കി ഉയര്‍ത്തിയാലും മതിയെന്ന് പറഞ്ഞ് അഡ്ജറ്റ് ചെയ്യാനും പെണ്‍കൂട്ടത്തില്‍ ആളുണ്ടായി. പെണ്‍കുട്ടികളില്‍ ഭൂരിപക്ഷവും  23-26 വയസ്സില്‍ വിവാഹം ചെയ്യാന്‍ താത്പര്യപ്പെടുന്നു.

 

ആണ്‍കൂട്ടത്തില്‍ പക്ഷേ വിവാഹം അത്ര വലിയ വിഷയമല്ല. 27 വയസ്സിന് ശേഷം മതി വിവാഹത്തെക്കുറിച്ചുള്ള ചിന്ത പോലും എന്നാണ് ഭൂരിപക്ഷവും പറയുന്നത്. നാല് കാശ് സമ്പാദിക്കണം ടൂര്‍ പോകണം എന്നതാണ് പലരുടേയും ജീവിതലക്ഷ്യം. ഗോവയും, കുളുമണാലിയും, ഹിമാലയവുമൊക്കെയാണ് വാഗ്ദത്ത ഭൂമിയെങ്കിലും ഫണ്ടിന്റെ അഭാവം കാരണം എല്ലാ കൊല്ലവും ഊട്ടിക്കും കൊടൈക്കനാലിനും ടൂറിന് പോകേണ്ട ഗതികേടിലാണ് ന്യൂജന്‍ പിള്ളേര്‍.

ഇഷ്ടപ്പെട്ട പെണ്‍കുട്ടിയോട് എങ്ങനെ പ്രണയം അറിയിക്കും എന്ന് ചോദിച്ചപ്പോള്‍ സ്വന്തം ഫ്രണ്ടിനെയോ അവളുടെ ഫ്രണ്ടിനെയോ ഹംസമാക്കി കൊണ്ടുള്ള യുദ്ധതന്ത്രമാണ് ഭൂരിഭാഗം ആണ്‍സിംഹങ്ങളും മുന്‍പോട്ട് വച്ചത്.. പക്ഷേ നേരിട്ട് വന്ന് പ്രണയം പ്രകടിപ്പിക്കുവനോടാണ് താല്‍പര്യമെന്ന്  ഇതു സംബന്ധിച്ച ചോദ്യത്തിന്  പെണ്‍കുട്ടികള്‍ ഉത്തരം തരുന്നു.

നാണംകുണുങ്ങികള്‍ പ്ലീസ് നോട് ദ പോയിന്റെ