സൗഹൃദം ഹൃദയത്തിന്റെ സമ്മാനം

സൗഹൃദം എന്ന വികാരം ഹൃദയത്തില്‍ നിന്നും വരുന്നതാണ് അതിന് ഭാഷയുടെയോ മതത്തിന്റെയോ സംസ്‌കാരത്തിന്റെയോ വേര്‍തിരിവില്ല...

friendship day special

ങ്ങളുടെ കോളേജില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള കുട്ടികള്‍ പഠിക്കുന്നുണ്ട്. വ്യത്യസ്ത ഭാഷയും സംസ്‌കാരവുമുള്ള ആയിരക്കണക്കിന് പേരാണ് ഇവിടുത്തെ വിദ്യര്‍ഥികള്‍. ഞങ്ങള്‍ക്കിടയിലെ സുഹൃദ്ബന്ധം വളര്‍ത്തിയെടുക്കാനും എല്ലാ വ്യത്യസ്തതകള്‍ക്കും അതീതമായി പരസ്പരം സ്നേഹിക്കാന്‍ കോളേജില്‍ ഒരുപാട് പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. 

ഒത്തൊരുമയും കൂട്ടായ്മയും വേണ്ട ആഘോഷങ്ങളും പഠന പ്രവര്‍ത്തനങ്ങളും ഇവിടെ നടപ്പിലാക്കാറുണ്ട്. ഇതെല്ലാം ഞങ്ങള്‍ക്കിടയിലെ ബന്ധത്തിന്റെ ആഴം വര്‍ധിപ്പിക്കുന്നു. സൗഹൃദം എന്ന വികാരം ഹൃദയത്തില്‍ നിന്നും വരുന്നതാണ് അതിന് ഭാഷയുടെയോ, മതത്തിന്റെയോ, സംസ്‌കാരത്തിന്റെയോ വേര്‍തിരിവില്ല. 

മീന പി.എന്‍.
സെന്റ് ജോസ്ഫ് കോളേജ്, ബാംഗ്ലൂര്‍

മധുരിക്കുന്ന ഓര്‍മകള്‍ 

ഓര്‍മകളില്‍ ഏറ്റവും മധുരിക്കുന്ന നിമിഷങ്ങള്‍ കൂട്ടുകാര്‍ക്കൊപ്പം ചിലവഴിച്ചതാണ്. 

friendship day special

നുഷ്യന്റെ എന്ത് ഗുണമാണ് അതിനെ മറ്റുള്ള ജീവികളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. ഓര്‍മിക്കാനുള്ള കഴിവ് തന്നെ. ഓര്‍മകളില്‍ ഏറ്റവും മധുരിക്കുന്ന നിമിഷങ്ങള്‍ കൂട്ടുകാര്‍ക്കൊപ്പം ചിലവഴിച്ചതാണ്.

അവര്‍ക്കൊപ്പം കളിച്ചത്, ഒരേ പാത്രത്തില്‍ നിന്ന് ഭക്ഷണം പങ്കിട്ട് കഴിക്കുന്നത്, സെല്‍ഫിയെടുക്കാന്‍ അടി കൂടുന്നത്, പ്രശ്നങ്ങളില്‍ താങ്ങും തണലുമായി നില്‍ക്കുന്നത് എന്നിങ്ങനെ പോകുന്നു സൗഹൃദത്തിന്റെ അമൂല്യനിമിഷങ്ങള്‍. 

ഭാഷ, വേഷം, ജാതി, മതം, സംസ്‌കാരം എന്നീ വ്യത്യസ്തതകളെയെല്ലാം  അതിജീവിച്ച് ഞങ്ങളുടെ ക്യാമ്പസിലും സുഹൃദ്ബന്ധങ്ങള്‍ മുളച്ച് തളിരിട്ട് പടര്‍ന്ന് പന്തലിച്ച് വടവൃക്ഷമായി നില്‍ക്കുന്നു.  

ജ്യോത്സ്ന
മൗണ്ട് കാര്‍മല്‍ കോളേജ്, ബെംഗളൂരു

സൗഹൃദം ആശ്വാസമാകുമ്പോള്‍ 

എല്ലാവരും അവരവരുടെ ജോലികളുമായി തിരക്കിലാകുമ്പോള്‍ കടുത്ത ഒറ്റപ്പെടലാണ് അനുഭവിക്കേണ്ടി വരിക. ഈ സമയത്താണ് കൂട്ടുകാരുടെ വില ശരിക്കും അറിയുക. 

friendship day special

രു ഗവേഷക വിദ്യര്‍ഥിയുടെ ജീവിതം എന്നാല്‍ മിക്കപ്പോഴും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നാലുചുമരുകള്‍ക്കിടയില്‍ ഒതുങ്ങിയിരിക്കും. എല്ലാവരും അവരവരുടെ ജോലികളുമായി തിരക്കിലാകുമ്പോള്‍ കടുത്ത ഒറ്റപ്പെടലാണ് അനുഭവിക്കേണ്ടി വരിക. ഈ സമയത്താണ് കൂട്ടുകാരുടെ വില ശരിക്കും അറിയുക. 

ഒഴിവു ദിവസങ്ങളില്‍ ഗവേഷണത്തിന്റെ തിരക്കുകള്‍ മാറ്റിവച്ച് കുറച്ച് സമയം എല്ലാവരും ഒത്തുചേരുമ്പോള്‍ വലിയ ആശ്വാസമാണ് അനുഭവപ്പെടുക. റിസര്‍ച്ചിന്റെ ഭാഗമായി ഞങ്ങള്‍ക്ക് തരപ്പെടുന്ന ചില യാത്രകള്‍ ജീവിതം കാലം മുഴുവന്‍ ഓര്‍ത്തുവയ്ക്കാനുള്ള നല്ല അനുഭവങ്ങള്‍ സമ്മാനിക്കും. വര്‍ഷങ്ങളുടെ കഠിന പ്രയത്നം കൊണ്ട് ലഭിക്കുന്ന ഡോക്ടറേറ്റ് ബിരുദത്തോടൊപ്പം ഞങ്ങള്‍ ഈ ഓര്‍മകളെയും നെഞ്ചില്‍ ചേര്‍ത്തു വയ്ക്കും.

ബാല സുബ്രഹ്മണ്യന്‍
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസ്