മുഖപുസ്തകം തുറന്നപ്പോയാണ് മനസ്സിലായത് ഇന്നാണാ ദിവസമെന്ന്. എല്ലാവരും സുഹൃത്തുക്കളുടെ കൂടെയുള്ള സെല്‍ഫിയെടുത്ത് പോസ്റ്റ് ചെയ്യുന്നു... സൗഹൃദത്തെക്കുറിച്ച് വാ തോരാതെ സംസാരിക്കുന്നു... കൂട്ടത്തില്‍ ആലങ്കാരികമായി ഒന്നു ഞാനും പോസ്റ്റ് ചെയ്തു. അപ്പോഴും ഉള്ളിന്റെ ഉള്ളിലെവിടെയോ ഒരു വിങ്ങല്‍... ഒരു നഷ്ടബോധം... 

കഴിഞ്ഞ സൗഹൃദ ദിനത്തില്‍ ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന അലോഷി (അലോഷ്യസ് ജയിംസ്), ഒരു സുഹൃത്ത് എന്നതിലുപരി ഞങ്ങളുടെ എല്ലാമെല്ലാമായിരുന്ന ഞങ്ങളുടെ അലോഷി ഇന്ന് ഞങ്ങളോടൊപ്പമില്ല. സ്വര്‍ഗലോകത്തിരുന്ന് അവനും ആഘോഷിക്കുന്നുണ്ടാവും ഈ സൗഹൃദ ദിനം. 

കഴിഞ്ഞ മാര്‍ച്ച് 15ന് കോഴിക്കോട് നഗരത്തിലെ സ്വകാര്യ ബസിന്റെ മരണപ്പാച്ചിലില്‍ ജീവന്‍ ബലി നല്‍കപ്പെട്ട് നിയമത്തിന് മുന്നില്‍ കുറ്റവാളിയായി ചിത്രീകരിക്കപ്പെട്ട അലോഷീ... നിനക്കു പ്രണാമം. നിന്നിലെ നന്മ കണ്ടെത്താന്‍ കഴിഞ്ഞിലെങ്കില്‍ അത് അവരുടെ തെറ്റ്... മാപ്പ്. 

സഹോദരാ... ഇന്നും നീ ഞങ്ങളിലൂടെ ജീവിയ്ക്കുന്നു. നിന്റെ മരണത്തിന് നിന്റെ ഓര്‍മകളെ മായ്ക്കാന്‍ കഴിയില്ല... നിന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ ഒരു കോടി പ്രണാമം... പലരും സുഹൃത്തുക്കള്‍ക്കൊപ്പം ബീച്ചിലും മാളുകളിലും പാര്‍ക്കുകളിലും സൗഹൃദ ദിനം ആഘോഷിക്കുമ്പോള്‍ ഞങ്ങള്‍ നിന്റെ കല്ലറക്ക് മുന്നിലാണ് അലോഷീ... 

നിന്റെ മരിക്കാത്ത ഓര്‍മകളോടെ ഫസല്‍, അഞ്ജന, റോഷിത്ത്, സോണിയ, വിഷ്ണു, അജ്മല്‍, ജസീം.

friendship day