പ്രിയ സൗഹൃദം...

ല്ല സൗഹൃദങ്ങള്‍ കാത്തു സൂക്ഷിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. ആത്മ സുഹൃത്തിനെ തേടി ഞാനലയുന്നു. സ്‌കൂള്‍ പഠനകാലത്തെ മോനിഷയുടെ മുഖഛായ ഉള്ള മനോഹരമായി പാട്ടു പാടുന്ന ഒരു സുഹൃത്ത് എനിക്കുമുണ്ടായിരുന്നു. ചലച്ചിത്ര ഗാനങ്ങള്‍ അടങ്ങിയ അഞ്ചു രൂപാ പുസ്തകം അവളുടെ കൈയില്‍ എപ്പോഴും ഉണ്ടാകുമായിരുന്നു. ഒഴിവു സമയങ്ങളിലെല്ലാം അവളോടൊപ്പം ചേര്‍ന്ന് പാട്ടു പാടും. ഡെയ്സി സിനിമയിലെ 'രാപ്പാടി തന്‍ പാട്ടിന്‍ കല്ലോലിനി...' വളരെ മനോഹരമായി ചിത്രയുടെ സ്വരമാധുരിയോടെ അവള്‍ പാടുന്നത് കേള്‍ക്കുന്നത് തന്നെ എനിക്ക് ഒരു ലഹരിയായിരുന്നു.

നന്നായി വരയ്ക്കും പാട്ടു പാടും ഇത്തരം കഴിവുകളെല്ലാം ഉള്ള ഈ കുട്ടിയെ സുഹൃത്താക്കാന്‍ ആരാ കൊതിക്കാതിരിക്കുക. ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി പാട്ടു പാടിയും പഠിച്ചും പോന്നു. പെട്ടെന്നൊരു ദിവസം കാരണമൊന്നുമില്ലാതെ, ആത്മാര്‍ത്ഥ സുഹൃത്തെന്ന് കരുതിയവള്‍ അകലം പാലിക്കുന്നു. ക്ലാസിലെ മറ്റു കുട്ടികളോടൊക്കെ സംസാരിക്കുന്നു, അവഗണിക്കുന്നത് എന്നെ മാത്രം. കാരണം ഞാന്‍ ചോദിച്ചു, പക്ഷേ അതിന് മാത്രം ഉത്തരം ലഭിച്ചില്ല.

മനസ്സിനേറ്റ മുറിവ് മായ്ക്കാന്‍ കാലത്തിനു പോലും കഴിഞ്ഞിട്ടില്ല. മൂന്നു വര്‍ഷത്തെ സ്‌കൂള്‍ പഠന കാലം കഴിഞ്ഞ് പത്താം ക്ലാസ് പരീക്ഷയോടെ ഞങ്ങള്‍ പിരിഞ്ഞു. പിന്നീട് ഈ കുട്ടിയെ കുറിച്ച് ഒരു വിവരവുമുണ്ടായിട്ടില്ല. പത്രങ്ങളിലൊക്കെ ഞാന്‍ തിരയാറുണ്ട് അവളെ, കാരണം ഇത്രയും കഴിവുണ്ടായിരുന്നവള്‍ തീര്‍ച്ചയായും ഉയരങ്ങളിലെത്തിച്ചേരും എന്ന് ഞാന്‍ പ്രതീക്ഷിച്ചു. "എങ്കിലും ഷീബാ... നീയെന്തുകൊണ്ട് എന്നെ അവഗണിച്ചു. ഞാനെന്തു തെറ്റു ചെയ്തു എന്നറിഞ്ഞിരുന്നെങ്കില്‍ ക്ഷമ ചോദിക്കാന്‍ ഞാന്‍ തയ്യാറായിരുന്നു. 

നിന്നെ ഒന്ന് കാണാന്‍ ഞാന്‍ അതിയായി ആഗ്രഹിക്കുന്നു. നീയിപ്പോള്‍ എവിടെയാണ്... 92 ബാച്ചിന്റെ ഗ്രാസിം സ്‌കൂള്‍ സംഗമ വേദികളിലൊക്കെ ഞാന്‍ നിന്നെക്കുറിച്ച് അന്വേഷിച്ചിരുന്നു. എന്നാല്‍ ഈയിടെ അറിയാന്‍ കഴിഞ്ഞു താന്‍ വിവാഹം കഴിഞ്ഞ് കുടുംബിനിയായി ഉത്തമ ഭാര്യയായി വീട്ടില്‍തന്നെ ഒതുങ്ങിക്കൂടുന്നു എന്നാണ്. ഷീബാ... നീയറിഞ്ഞോ ഒരു വിശേഷം? ഈ വര്‍ഷവും നമ്മള്‍ കോഴിക്കോട് ഒത്തുചേരുന്നു, നന്മുടെ ബാച്ചിന്റെ സംഗമം. 

നീ വരില്ലേ... നിന്റെ പാട്ട് കേള്‍ക്കാന്‍ എനിക്ക് കൊതിയാവുന്നു... ഞാന്‍ നിന്നെ പ്രതീക്ഷിക്കുന്നു. ഒന്നു ഞാന്‍ പറയാം... നമ്മള്‍ പിരിഞ്ഞത്തതിനു ശേഷം മറ്റൊരു ആത്മാര്‍ത്ഥ സുഹൃത്ത് എനിക്കുണ്ടായിട്ടില്ല..."

ജൂലി വോട്ട് 
അധ്യാപിക, സെന്റ് ജോസഫ്‌സ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് സ്‌കൂള്‍
നമ്പര്‍ 9048223479

 

savithriന്റെ അമ്മയ്ക്കു  വേണ്ടിയാണ് ഞാന്‍ ഈ കുറിപ്പ് എഴുതുന്നത്. രമണി എം.എ. എന്നാണ് എന്റെ അമ്മയുടെ പേര്. കോഴിക്കോട് വനിതാ പോളിടെക്നിക് കോളേജില്‍ പഠിക്കുമ്പോള്‍ അമ്മയുടെ കൂട്ടുകാരിയായിരുന്നു സാവിത്രി കെ. ആ കൂട്ടുകാരിയെ കണ്ടെത്തുന്നതിനായാണ് ഈ ശ്രമം. 1981- 83 ബാച്ചില്‍  ഡിപ്ലോമ ഇന്‍ കൊമോഴിസ്യല്‍ പ്രാക്ടീസിന് ഇവര്‍ ഒന്നിച്ചായിരുന്നു പഠിച്ചിരുന്നത്. അമ്മയുടെ വിവാഹത്തിനെടുത്ത സാവിത്രിയുടെ ഫോട്ടോ ഇതിനോടൊപ്പം ചേര്‍ക്കുന്നു. അമ്മയുടെ നമ്പര്‍ 9745013042

 

കദേശം നാല്‍പ്പത് വര്‍ഷമായിട്ടുണ്ടാകും സോജന്‍ പോയിട്ട്. മത്തായിച്ചേട്ടന്റെ മകന്‍. എന്റെ അയല്‍വീട്ടില്‍ വാടകയ്ക്കായിരുന്നു അവരുടെ താമസം. തെങ്ങിന്റെ കൊറച്ചിലു(പണ്ടത്തെ ടൂത്ത് ബ്രഷ്) മുറിച്ചു കൊടുക്കുമ്പോള്‍ എന്റെ വിരല്‍ മുറിഞ്ഞ് ചെറിയ വൈകല്യമുണ്ട്. അതാണ് ഓര്‍മ. ഒന്നു കാണാന്‍ അതിയായ ആഗ്രഹമുണ്ട്- ജയരാജന്‍. 

 

കലം ഇഴയടുപ്പമുള്ള സൗഹൃദത്തിന്റെ അളവുകോല്‍ മാത്രമാണെന്ന് കാലത്തിന്റെ പുസ്തകത്തില്‍ എഴുതി ചേര്‍ത്ത  ചുരുക്കം ചില സുഹൃത്തുക്കളുണ്ട്.. അതിലൊരാളാണ് കായംകുളത്തെ പ്രിയസുഹൃത്ത് വിഷ്ണുപ്രിയ... കാണുമെന്ന പ്രതീക്ഷയില്‍ പ്രിയ സുഹൃത്തിന് ഭാവുകങ്ങള്‍ നേര്‍ന്നു കൊണ്ട്...

സൂരജ് വെങ്ങല്ലൂര്‍ 
ഒറ്റപ്പാലം

 

sajan

കൊല്ലം ജില്ലയിലെ ശക്തികുളങ്ങരയില്‍നിന്നും ഏകദേശം പതിനാലു വര്‍ഷം മുമ്പു കാണാതായ എന്റെ സുഹൃത്താണ് സാജന്‍. ഇപ്പോള്‍ 33 വയസുണ്ടാകും. കണ്ടെത്താനാകുമെന്ന പ്രതീക്ഷയോടെ ബിജേഷ് പുറത്തേഴത്ത്
പുരുഷോത്തമന്‍ ശക്തികുളങ്ങര. ഫോണ്‍: 8089864891

 

ന്റെ പേര് പ്രതിപാല്‍ സിങ്. കൊല്ലം സ്വദേശിയാണ്. ഇപ്പോള്‍ അബുദാബിയില്‍ ജോലി ചെയ്യുന്നു. 1992 മുതല്‍ 85 വരെയുള്ള കാലത്ത് ബോംബെയിലെ കുര്‍ലയിലാണ് ഞാന്‍ ജോലി ചെയ്തിരുന്നത്. ഞങ്ങള്‍ മൂന്നുപേരായിരുന്നു ഒരുമുറിയില്‍ താമസിച്ചിരുന്നത്. അന്ന് ഞങ്ങളോടൊപ്പം കാസര്‍കോടുനിന്ന്് ശ്രീകുമാര്‍ എന്നൊരാളുണ്ടായിരുന്നു. ചേട്ടന്‍ എന്നായിരുന്നു ഞാന്‍ അദ്ദേഹത്തെ വിളിച്ചിരുന്നത്. അദ്ദേഹത്തിന്റെ അമ്മ അദ്ധ്യാപികയായിരുന്നെന്നും സഹോദരന്‍ ബാങ്ക് ഉദ്യോഗസ്ഥനായിരുന്നെന്നും എനിക്ക് ഓര്‍മയുണ്ട്. വേണുഗോപാല്‍ എം.പി. അദ്ദേഹത്തിന്റെ ക്ലാസ്മേറ്റായിരുന്നു. 95ല്‍ ഞാന്‍ കുര്‍ലയില്‍ നിന്നു പോന്നു. പിന്നീട് അദ്ദേഹത്തെ കുറിച്ച് വിവരമൊന്നുമില്ല. ശ്രീകുമാര്‍ ചേട്ടാ നിങ്ങളെ വീണ്ടും കാണാന്‍ ആഗ്രഹിക്കുന്നു... എന്റെ മൊബൈല്‍ നമ്പര്‍: 00971567455427 

Facebook - prathipalhse
Twitter     - prathipalhse1
Instagram - prathipal
9846034416

 

sanal kumarലീം... നീ എവിടെയാണ്...1987 അന്ന് എനിക്ക് 26 വയസ്സ്, ഓര്‍ക്കുന്നുണ്ടോ എന്നെ!? കണ്ണൂര്‍ കാക്കയങ്ങാട്ടില്‍ നിങ്ങള്‍ വെറ്റിനറി ഡോക്ടര്‍ ആയിരുന്നു.നമ്മള്‍ ഒന്നിച്ചു ഒരു മുറിയില്‍ താമസിച്ചു.പിന്നെ ഒന്നും മിണ്ടാതെ പിരിഞ്ഞുപോയി... നീ എവിടെയുണ്ടെങ്കിലും സുഖമായിട്ടിരിക്കുന്നുവെന്ന് വിശ്വസിക്കുന്നു.- സനല്‍കുമാര്‍. 1987 ലെ എന്റെ ഫോട്ടോ ഇതിനൊപ്പം ചേര്‍ക്കുന്നു. 

 

devarajan

ന്റെ പേര് പി.ആര്‍. ദേവരാജ്. എറണാകുളം മഹാരാജാസിലെ 1970- 72 എം.എസ്സി ബോട്ടണി വിദ്യാര്‍ഥിയായിരുന്നു. ഞങ്ങളുടെ ഗ്രൂപ്പ് ഫോട്ടോ ഇതോടൊപ്പം ചേര്‍ക്കുന്നു. ഈ ചിത്രത്തിലുള്ള എല്ലാവര്‍ക്കും ഇപ്പോള്‍ അറുപതിനു മുകളില്‍ പ്രായം വരും. ചിത്രത്തിലെ പുരുഷസുഹൃത്തുക്കളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. എന്റെ വിലാസം പി.ആര്‍. ദേവരാജ്, കല്ലറ സൗത്ത് പി.ഒ., പിന്‍: 686611, കോട്ടയം, കേരളം. മൊബൈല്‍: 9447316283, ലാന്‍ഡ് ലൈന്‍ നമ്പര്‍- 04829267254.