ക്കണോമിക്സില്‍ ഉപരിപഠനം കഴിഞ്ഞ ഉടനെ ടീ ച്ചറായി ജോലി കിട്ടി. സ്വസ്ഥമായ ജീവിതം. രാവിലെ പത്ത് മണി  മുതല്‍ വൈകുന്നേരം നാല് മണിവരെ പ്രവൃത്തിസമയം. എന്നാല്‍ കണ്ടക്ടര്‍ തസ്തികയിലേക്കുളള പി.എസ്.സി. പരീക്ഷ വിജയിച്ച് നിയമന ഉത്തരവ് കൈയില്‍ കിട്ടിയപ്പോള്‍, തീരുമാനമെടുക്കാന്‍ ആനിഅധികമൊന്നും ആലോചിച്ചില്ല. അങ്ങനെ കേരളത്തിലെ ആദ്യത്തെ വനിതാ കണ്ടക്ടര്‍ ബാച്ചില്‍ ആനിയും ഒരാളായി.

കണ്ടക്ടര്‍ ജോലിയിലെ തന്റെ അനുഭവങ്ങളെക്കുറിച്ച് ആനിക്ക് പറയാനുളളത് ഇതാണ്;

'ടീച്ചര്‍ ജോലി ഉപേക്ഷിച്ച് അധികം സ്ത്രീകളാരും ഇല്ലാത്ത കണ്ടക്ടര്‍ ജോലി തിരഞ്ഞെടുക്കാനുള്ള എന്റെ  തീരുമാനം തെറ്റായിപ്പോയെന്ന് ഇതുവരെ തോന്നിയിട്ടില്ല. എന്റെ ഈ യൂണിഫോമിന് സമൂഹം നല്ല ബഹുമാനമാണ് നല്‍കുന്നത്. ഇപ്പോള്‍ ഞാന്‍ ആറ് വര്‍ഷമായി ഈ ജോലിയില്‍. ഇതുവരെ എനിക്ക് വലിയ ബുദ്ധിമുട്ടൊന്നും നേരിടേണ്ടി വന്നിട്ടില്ല. 

ഒരു യാത്രയില്‍ നൂറോളം യാത്രക്കാരുമായി എനിക്ക് ഇടപഴകേണ്ടിവരും. കൂടാതെ ഓരോ യാത്രയ്ക്കിടയിലും ഒരുപാട് പ്രശ്നങ്ങളും ഒത്തുതീര്‍പ്പാക്കേണ്ടി വരും. അങ്ങനെ എന്റെ ജീവിതത്തിലെ ഓരോ ദിവസത്തിലും ഞാന്‍ ഓരോ പുതിയ കാര്യങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. അത് എന്റെ ജീവിതം ഒരു പാട് മാറ്റി. ഇപ്പോള്‍ ഒരു പാട് ധൈര്യം വന്നു. പിന്നെ എന്റെ ഭര്‍ത്താവും കുടുംബാംഗങ്ങളും തരുന്ന മാനസിക പിന്തുണയും എന്നെ ഒരു പാട് സഹായിക്കുന്നുണ്ട്. ഡിപ്പോയിലെ ജീവനക്കാരുടെ പിന്തുണയും എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. 

രാത്രി നേരങ്ങളില്‍ ഉള്‍പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുമ്പോള്‍ യാത്രക്കാരില്‍ നിന്നും ചില തെറ്റായ രീതിയിലുളള സംസാരങ്ങളും കേട്ടിട്ടുണ്ട്. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ അല്പം ധൈര്യം കാണിച്ച് നിന്നാല്‍ അവരുടെ മനോഭാവം ഒക്കെ മാറും. എന്നോട് അപമര്യാദയായി പെരുമാറിയ ഒരാളുടെ മുഖത്ത് ഞാന്‍ അടിച്ചിട്ടുണ്ട്. തെറ്റിനെതിരെ പ്രതികരിക്കാന്‍ ഞാന്‍ ഒരിക്കലും ഭയന്നിട്ടില്ല.'