പഴികള്‍ പലതും കേട്ട് തഴമ്പിച്ച എയര്‍ ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു സുവര്‍ണ ഏട്. തിങ്കളാഴ്ച വെളുപ്പിന് ന്യൂഡല്‍ഹിയില്‍ നിന്ന് സാന്‍ ഫ്രാന്‍സിസ്‌ക്കോയിലേയ്ക്ക് പറന്ന വിമാനത്തെ നിയന്ത്രിക്കാനുണ്ടായിരുന്നത് സ്ത്രീകള്‍ മാത്രം. പൈലറ്റും എയര്‍ഹോസ്റ്റസും സപ്പോര്‍ട്ട് സ്റ്റാഫുമെല്ലാം സ്ത്രീകള്‍.

air india

ചൊവ്വാഴ്ച വെളുപ്പിന് സാന്‍ഫ്രാന്‍സിക്കോയില്‍ നിലംതൊട്ട എ.ഐ. 173 വിമാനം പൂര്‍ത്തിയാക്കിയത് പതിനേഴ് മണിക്കൂര്‍ നീണ്ട യാത്രയാണ്. ഇത്രയും ദൂരം സ്ത്രീകളെ മാത്ര ം വഹിച്ച് ഒരു വിമാനം പറക്കുന്നത് ഇതാദ്യം. പിന്നിട്ട് 14,600 കിലോമീറ്റര്‍. മണിക്കൂറില്‍ 1200 കിലോമീറ്റര്‍ ഗ്രൗണ്ട് സ്പീഡിലാണ് വിമാനം പറന്നത്.

air india

ക്യാപ്റ്റന്‍ കഷ്മത ബാജ്‌പെയും ക്യാപ്റ്റന്‍ സുഭാംഗി സിങ്ങും നയിച്ച വിമാനത്തിന്റെ ഫസ്റ്റ് ഓഫീസര്‍മാര്‍ ക്യാപ്റ്റന്‍ രമ്യ കൃതി ഗുപ്തയും ക്യാപ്റ്റന്‍ അമൃത് നാംധാരിയുമായിരുന്നു. ഇവര്‍ക്ക് പുറമെ ക്യാബിന്‍ ക്രൂവും കോക്ക്പിറ്റ് ക്രൂവും ചെക്ക് ഇന്‍ സ്റ്റാഫും ഡോക്ടര്‍മാരും കസ്റ്റമര്‍ കെയര്‍ സ്റ്റാഫും എഞ്ചിനീയര്‍മാരും ഫ്‌ളൈറ്റ് ഡെസ്പാച്ചറും ട്രിമ്മറുമെല്ലാം സ്ത്രീകള്‍ തന്നെയായിരുന്നു.