വെള്ളിത്തിരയിലെ മിന്നും താരങ്ങളായാലും അമ്മയുടെ അടുത്തെത്തുമ്പോള്‍ ഇവരും കുട്ടികളാവും അമ്മയെ ആരാധിക്കുകയും അങ്ങേയറ്റം സ്നേഹിക്കുകയും ചെയ്യുന്ന പ്രിയപ്പെട്ട മക്കള്‍. 

താരങ്ങള്‍ അവരുടെ അമ്മമാരോടൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ ഇട്ട സോഷ്യല്‍മീഡിയാ പോസ്റ്റുകള്‍ ഇതാ... 

മോഹന്‍ലാലും അമ്മയുമില്ലാതെ എന്ത് മാതൃദിനം. അമ്മയോടുള്ള സ്നേഹം പ്രകടിപ്പിയ്ക്കുന്ന കാര്യത്തില്‍ മോഹന്‍ലാല്‍ തന്നെ അന്നും ഇന്നും മുന്നില്‍. 

മറ്റുള്ള താരങ്ങളില്‍ നിന്നും വ്യത്യസ്തമായി  ജയറാമും കാവ്യാമാധവനും ഇത്തവണത്തെ മാതൃദിനം ഒരു സാമൂഹിക അവബോധത്തിനു വേണ്ടിയാണ് ഉപയോഗിച്ചിരിക്കുന്നത്. പെരുമ്പാവൂരില്‍ പീഢനത്തിനിരയായി കൊല്ലപ്പെട്ട ജിഷയുടെ അമ്മയോടൊപ്പമുള്ള ചിത്രങ്ങമാണ് ജയറാം പോസ്റ്റ് ചെയ്തിരിക്കുന്നത്. 

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുൽക്കറും അമ്മയോടൊപ്പമുള്ള ചിത്രം പങ്കുവച്ചു.

അമ്മയ്ക്കും മകന്‍ സായ്കൃഷ്ണനും ഒപ്പമുള്ള ചിത്രമാണ് നവ്യാ നായര്‍ പങ്കുവച്ചത്.

ഗിന്നസ് പക്രു, മീരാ നന്ദന്‍, നജീം അര്‍ഷാദ് എന്നിവരും അമ്മമാരുമൊത്തുള്ള ചിത്രങ്ങള്‍ പങ്കുവച്ചു.

റണ്‍ദീപ് ഹൂഡയും അല്ലു അര്‍ജുനും, റാണാ ദഗ്ഗുബതിയും അമ്മമാരോടൊപ്പം.

മാധുരി ദീക്ഷിത് അമ്മയുമായുള്ള സെല്ഫി പങ്കുവച്ചപ്പോള്‍, രമ്യാ കൃഷ്ണന്‍ മാതൃദിനാശംസകള്‍ നേര്‍ന്നു കൊണ്ടുള്ള വീഡിയോയും സിമ്രാനും പൂനം ബജുവയും അമ്മയോടൊപ്പം ബാല്യകാലം മുതലുള്ള ഓര്‍മകള്‍ ഉള്‍ക്കൊള്ളുന്ന കൊളാഷ് ചിത്രങ്ങളുമാണ് പങ്കുവച്ചത്.

തമന്ന അമ്മയുമായുള്ള ഒരു ചിത്രമിട്ടപ്പോള്‍ ജാക്വിലിന് എത്ര ചിത്രങ്ങള്‍ ഇട്ടിട്ടും മതി വരുന്നുണ്ടായിരുന്നില്ല.