പൈതൃക മ്യൂസിയം
വയനാടിന്റെ പലഭാഗങ്ങളില്‍ നിന്നായി ശേഖരിച്ച വസ്തുക്കളാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. വയനാടന്‍ കാര്‍ഷികജീവിതത്തിന്റെ ഭാഗമായ ഉപകരണങ്ങളും വീരക്കല്ലുകളും മണ്ണിനങ്ങളും ഒക്കെ ഇവിടെ ഉണ്ട്. മ്യൂസിയത്തിന്റെ മുകളിലെ നിലയില്‍ നില്‍ക്കുമ്പോള്‍ അകലെ എടയ്ക്കല്‍ ഗുഹ സ്ഥിതി ചെയ്യുന്ന അമ്പുകുത്തി മല കാണാം.

എങ്ങനെ എത്താം?

കല്‍പറ്റ നിന്ന് 19 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കൊളഗപ്പാറ. അവിടെ നിന്ന് 6.5 കിലോമീറ്റര്‍ പോകണം മ്യൂസിയത്തിലേക്ക്. അമ്പലവയല്‍ ടൗണ്‍ എത്തുന്നതിന് മുന്‍പ് ഹൈസ്‌കൂള്‍ കഴിഞ്ഞുള്ള മ്യൂസിയം ജങ്ഷനിലാണ് എത്തേണ്ടത്. അവിടെ നിന്ന് 50 മീറ്റര്‍ നടന്നാല്‍ പൈതൃകമ്യൂസിയത്തിലെത്താം. കല്പറ്റ നിന്ന് കൊളഗപ്പാറ വരെ 21 രൂപയും അവിടെ നിന്ന് അമ്പലവയല്‍ വരെ 9 രൂപയുമാണ് ബസ് ചാര്‍ജ്. കല്പറ്റ നിന്ന് ചുരുക്കം ചില ബസുകള്‍ നേരിട്ട് അമ്പലവയലിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്.

ടിക്കറ്റ് - മുതിര്‍ന്നവര്‍ 20 രൂപ, കുട്ടികള്‍ 10 രൂപ, സ്റ്റില്‍ ക്യാമറ 20 രൂപ, വീഡിയോ ക്യാമറ 150രൂപ. സമയം: 9 മുതല്‍ 5.30 വരെ

 

കാര്‍ഷിക ഗവേഷണകേന്ദ്രം
വയനാടിന്റെ ഭൂമിശാസ്ത്രവും കാര്‍ഷിക ചരിത്രവും അടുത്തറിയാന്‍ കാര്‍ഷിക ഗവേഷണകേന്ദ്രത്തിലെ സന്ദര്‍ശനം സഹായകരമാകും. സമീപത്തുള്ള വില്പനശാലകളില്‍ നിന്ന് അച്ചാറുകള്‍, കൊണ്ടാട്ടം, പച്ചക്കറികള്‍ തുടങ്ങി പ്രാദേശികമായുണ്ടാക്കുന്ന വിവിധ വിഭവങ്ങളും വാങ്ങാം. ജനവരിയില്‍ നടക്കുന്ന പൂപ്പൊലിയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം.

ചരിത്രം, ശാസ്ത്രം

എങ്ങനെ എത്താം?

അമ്പലവയല്‍ ടൗണില്‍ നിന്ന് ചുള്ളിയോട് റോഡില്‍ 100 മീറ്റര്‍ സഞ്ചരിച്ചാല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെത്താം. സമയം: 9 മുതല്‍ 5.00 വരെ

 

ടിക്കറ്റ് - കുട്ടികള്‍ 10രൂപ, മുതിര്‍ന്നവര്‍ 20രൂപ
ഭക്ഷണം - അമ്പലവയല്‍ ഗവണ്‍മെന്റ് ആശുപത്രിയ്ക്ക് അടുത്തുള്ള നാടന്‍ ഭക്ഷണശാല, പഞ്ചായത്ത് ഓഫീസിനടുത്തുള്ള ഹോട്ടല്‍ താജ്,
പിയര്‍ വ്യൂ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് എതിര്‍വശത്തുള്ള ഹോട്ടല്‍