കാരാപ്പുഴ ഡാം

എങ്ങനെ എത്താം?

കല്പറ്റ നിന്ന് കാക്കവയല്‍ വഴി 16 കിലോമീറ്റര്‍ ദൂരമുണ്ട് കാരാപ്പുഴ ഡാമിലേക്ക്. ബസിലാണ് പോകുന്നതെങ്കില്‍ ആദ്യം കാക്കവയലിലേക്ക് കയറുക. 10 രൂപയാണ് ടിക്കറ്റ്. കാക്കവയലില്‍ നിന്ന് കാരാപ്പുഴ ഡാമിലേക്കുള്ള ബസ് കിട്ടും. 9 രൂപയാണ് ടിക്കറ്റ്.  പ്രവേശന സമയം 9 മുതല്‍ 6 വരെയാണ്.


കാരാപ്പുഴയില്‍ ബോട്ടിങ്ങോ കുട്ടികള്‍ക്കുള്ള പാര്‍ക്കോ ഒന്നുമില്ല. നല്ലൊരു നടപ്പാത കൂടിയില്ല. എന്നാല്‍ സന്ദര്‍ശകരുടെ തിരക്കിനും ഇവിടെ യാതൊരു കുറവുമില്ല. ഇരുള്‍ മൂടുന്ന മലകള്‍. അവയ്ക്കു മീതെ പഞ്ഞിക്കെട്ടു പോലെ മേഘങ്ങള്‍. അനക്കമറ്റ തെളിഞ്ഞ ജലം. പച്ചപ്പട്ടുടുത്ത ഭൂമിക്കും വര്‍ണങ്ങള്‍ വാരിപ്പൊത്തിയ മാനത്തിനും ഇടയ്ക്ക് മഴവില്ലു തെളിയുന്നതും അതിലെ നിറങ്ങള്‍ക്ക് കനംവെയ്ക്കുന്നതുമെല്ലാം നയനമനോഹരമായ കാഴ്ചകളാണ്. കാരാപ്പുഴയില്‍ സഞ്ചാരികള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കാനുള്ള ജോലികള്‍ നടന്നുവരികയാണ്. കാലം പിന്നിടുമ്പോള്‍ നല്ല വഴിയും പൂന്തോപ്പും പാര്‍ക്കും ബോട്ടിങും ഒക്കെ വന്നേക്കാം. പക്ഷേ, ഇതൊന്നുമില്ലെങ്കിലും ഇവിടം മനോഹരമാണ്. മനസ്സിന് ഉണര്‍വു നല്‍കുന്നൊരു സായാഹ്നം സമ്മാനിക്കാന്‍ കാരാപ്പുഴയ്ക്കു കഴിയുന്നുണ്ട്.

ടിക്കറ്റ് - നിലവില്‍ ഡാമിലേക്കുള്ള പ്രവേശനം സൗജന്യമാണ്.
കാരാപ്പുഴ ഡാമില്‍ ഫോട്ടോഗ്രാഫി നിരോധിച്ചിരിക്കുകയാണ്. ഡാമിനകത്തേക്ക് ക്യാമറ പ്രവേശിപ്പിക്കുന്നതല്ല.

കേള്‍ക്കാത്ത സ്ഥലങ്ങള്‍, എന്നാല്‍ കാണേണ്ടതും

 

ചുറ്റുവട്ടം

എടയ്ക്കല്‍ ഗുഹ: അമ്പലവയലില്‍ നിന്ന് 5 കിലോമീറ്റര്‍ ദൂരമുണ്ട് എടയ്ക്കല്‍ ഗുഹയിലേക്ക്. ടിക്കറ്റ്
മുതിര്‍ന്നവര്‍ 20രൂപ, കുട്ടികള്‍ 10രൂപ. സമയം : രാവിലെ 9 മുതല്‍ വൈകിട്ട് 4വരെ

കുറുവ ദ്വീപ്: പ്രവേശനസമയം 9 മുതല്‍ 3 വരെ

ഫാന്റം റോക്ക്: അമ്പലവയല്‍ ടൗണില്‍ നിന്ന് 2.7 കിലോമീറ്റര്‍ ദൂരമേയുള്ളൂ ഫാന്റം റോക്കിലേക്ക്. പ്രവേശനം സൗജന്യമാണ്.

ആറാട്ടുപാറ: ഫാന്റം റോക്കില്‍ നിന്ന് 1.5 കിലോമീറ്റര്‍ ദൂരെയാണ് ആറാട്ടുപാറ. സഞ്ചാരികള്‍ അധികം എത്തിതുടങ്ങിയിട്ടില്ലാത്ത ഇവിടം സാഹസികര്‍ക്ക് ഏറെ ഇഷ്ടപ്പെടും. പ്രവേശനം സൗജന്യമാണ്.

സണ്‍റൈസ് വാലി: വനംവകുപ്പിന്റെ കീഴിലുള്ള ഇവിടേക്ക് സന്ദര്‍ശകരെ ഇപ്പോള്‍ പ്രവേശിപ്പിക്കുന്നില്ല.

കാന്തന്‍പാറ വെള്ളച്ചാട്ടം: അറ്റകുറ്റപ്പണികള്‍ നടക്കുന്നു. സന്ദര്‍ശകരെ പ്രവേശിപ്പിക്കുന്നുï്.

കര്‍ലാട് തടാകം: സാഹസിക വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായുള്ള ജോലികള്‍ നടക്കുകയാണ് ഇവിടെ. സന്ദര്‍ശകരെ താത്കാലികമായി പ്രവേശിപ്പിക്കുന്നില്ല.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡി.ടി.പി.സി, വയനാട് 04936 202134