ഫോണില്‍ സംസാരിച്ചപ്പോള്‍ ആളൊരല്പം ദേഷ്യക്കാരനാണെന്ന് തോന്നി. ഏറെ സൂക്ഷിച്ചായിരുന്നു പിന്നീടങ്ങോട്ടുള്ള നീക്കങ്ങളൊക്കെ. പ്രായത്തെ കുറിച്ച് യാതൊരു തെളിവും നല്‍കാത്തതിനാല്‍ 'രൂപേഷ്'  എന്ന് ധൈര്യപൂര്‍വ്വം വിളിച്ചുകൊണ്ടിരുന്നു. കാര്യങ്ങളൊക്കെ എന്തായി എന്ന് ഇടയ്ക്കിടെ തിരക്കുന്ന ആ കാര്‍ക്കശ്യക്കാരന് പഴിപറയാന്‍ അവസരം നല്‍കാത്തവണ്ണം എല്ലാം കൃത്യമായി നടക്കണേ എന്ന് പ്രാര്‍ഥിച്ചു. മലബാര്‍ എക്‌സ്പ്രസ് മാത്രം അതുകേട്ട് കണ്ണിറുക്കി. 

രാത്രി 11.10ന് കോഴിക്കോടു നിന്ന് ട്രെയിന്‍ കയറുമ്പോള്‍ ഇങ്ങനെയൊരു ചതി ഒളിഞ്ഞിരിക്കുന്നുമെന്ന് പ്രതീക്ഷിച്ചില്ല. കോട്ടയം എത്തുന്നതിന് മുന്‍പ് പിറവം റോഡ് റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങണമെന്നായിരുന്നു നിര്‍ദേശം.വണ്ടിയും രൂപേഷും അവിടുണ്ടാകും. കൃത്യം 4 മണിയ്ക്ക്. അങ്കമാലിയില്‍ വച്ചാണ് കാര്യങ്ങളെല്ലാം തകിടം മറിഞ്ഞത്. സിഗ്നല്‍ തകരാറില്‍ കുരുങ്ങിക്കിടക്കുമ്പോള്‍ എവിടെയെത്തിയെന്ന് തിരക്കി കുറച്ചധികം കോളുകള്‍ വന്നു. നിര്‍ത്തിയിട്ട വണ്ടിക്കുള്ളിലെ പലതരം ബഹളങ്ങള്‍ക്കിടയില്‍ ഉറക്കം നഷ്ടപ്പെട്ട് ഞങ്ങളിരിക്കുമ്പോള്‍ കുറച്ചു സ്റ്റേഷനുകള്‍ക്കപ്പുറം ഞങ്ങള്‍ക്കു വേണ്ടി ഉറക്കം കളഞ്ഞ് ഒരാള്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. പിറവം റോഡ് സ്‌റ്റേഷനിലെത്തുമ്പോള്‍ ഇരുട്ട് പതിയെ പിന്‍വാങ്ങി തുടങ്ങിയിരുന്നു. ഉറക്കച്ചടവുള്ള കണ്ണുകളുമായി സ്‌റ്റേഷന്റെ ഒരു കോണില്‍ നിന്ന ആ 'ചെറിയ' വലിയ മനുഷ്യനെ കണ്ടുപിടിക്കാന്‍ അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. മൂന്ന് മണിയ്‌ക്കേ ഉറക്കമുണര്‍ന്ന് ഞങ്ങളെ കാത്തിരുന്നതിന്റെ മുഷിച്ചിലൊന്നും സംസാരത്തില്‍ കടന്നുവന്നില്ല. പോകേണ്ട സ്ഥലങ്ങളും കാണാനുള്ള കാഴ്ചകളും മാത്രമായിരുന്നു നേരിട്ടു കണ്ടപ്പോള്‍ രൂപേഷേട്ടനായി മാറിയ ആള്‍ പങ്കുവച്ചത്. 

പോള്‍സന്റെ ഫാമില്‍ നിന്നാണ് തുടങ്ങിയത്. വലിയാനപ്പുഴയുടെ ഓരത്തുള്ള ഈ ഫാമില്‍ എത്തുന്ന അതിഥികളെ വള്ളത്തില്‍ കയറ്റി മുണ്ടാറിലേയ്‌ക്കൊരു യാത്രയുണ്ട്. അതു ചെന്നവസാനിക്കുന്നത് 4000 ഏക്കര്‍ നെല്‍പ്പാടത്തിന്റെ അരികിലാണ്. പിന്നീട് വയലിലൂടെ നടന്ന് കള്ളുചെത്തും മണ്‍പാത്രമുണ്ടാക്കുന്നതും മീന്‍പിടുത്തവും കണ്ട് തിരിച്ചു വരാം. കാളവണ്ടിയിലൊരു സവാരി ആസ്വദിക്കണമെങ്കില്‍ അതും ആകാം. ഫാമിന്റെ ഒരു ഭാഗം പശുക്കള്‍ക്കും എരുമകള്‍ക്കുമായി വിട്ടുകൊടുത്തിരിക്കുന്നു. പിന്നേയുമുണ്ട് അന്തേവാസികള്‍. തൂവല്‍ വിടര്‍ത്തി ഗമയില്‍ നടക്കുന്ന ടര്‍ക്കി കോഴികള്‍, നീണ്ട കാലുകളുമായി തലയുയര്‍ത്തി നില്‍ക്കുന്ന പോരുകോഴികള്‍, കൂടിന്റെ കമ്പിയിലൂടെ സംശയകണ്ണുകളോടെ അതിഥികളെ നോക്കുന്ന പലയിനം നായ്ക്കള്‍. ഓരോരുത്തരും ഈ കുടുംബത്തിലെ അംഗങ്ങളാണ്. പോളീസ് ഫാമിലെ ഇളനീരിന്റെ മധുരവും നുകര്‍ന്ന് നേരെ പോയത് മൂത്തേടത്ത് കാവിലേക്കാണ്. കണ്ണകിയാണ് പ്രതിഷ്ഠ. ഇവിടുത്തെ ദേവി  മൂന്ന് മാസം മധുരയിലെ അമ്പലത്തില്‍ പോയി കുടിപാര്‍ക്കുമെന്നാണ് വിശ്വാസം. അതുകൊണ്ടു തന്നെ മേടം മുതല്‍ കര്‍ക്കിടകം വരെയുള്ള മാസങ്ങളില്‍ അമ്പലം അടച്ചിടും. പിന്നീട് മിഥുനത്തില്‍ ദേവി തിരികെയെത്തുന്നതോടെയാണ് നട തുറക്കുക. 

ഇനിയുള്ള യാത്ര കയര്‍വില്ലേജിലേക്കാണ്. വെട്ടിയിട്ട ചെമ്പന്‍ മുടിയിഴകള്‍ പോലുള്ള ചകിരിനാരുകളെ കൂട്ടിയിണക്കി നീളന്‍ കയറാക്കുന്നതും അങ്ങനെയുള്ള രണ്ടു കയറുകളെ വീണ്ടും പിരിച്ച് ഒന്നാക്കുന്നതും കണ്ടു. ഇവിടുള്ള പലരും ജീവിക്കാന്‍ വേണ്ടി കയര്‍പിരിക്കുന്നവരല്ല. തങ്ങളുടെ ജീവിതത്തിന്റെ ഭാഗമായ തൊഴിലിനെ കൈവെടിയാന്‍ കൂട്ടാക്കാത്തവരാണ്. 

കൈതോലയുടെ നാടായ വൈക്കത്തുകൂടി...

പോകുന്ന വഴിയിലെല്ലാം തലയുയര്‍ത്തി നില്‍ക്കുന്ന കൈതകള്‍ കണ്ടു. പണ്ട് പറമ്പിന്റെ അതിര്‍ത്തികള്‍ നിര്‍ണ്ണയിച്ചിരുന്ന കൈതകളെ കോണ്‍ക്രീറ്റ് മതിലുകള്‍ തൂത്തെറിഞ്ഞു. എന്നാല്‍ കൈതപ്പൂവിന്റെ ഗന്ധം മനസ്സില്‍ മായാതെ സൂക്ഷിക്കുന്ന ഗ്രാമീണര്‍ ഇവിടെ ഏറെയുണ്ട്.  കക്ക നീറ്റുന്നത് പലതവണ കണ്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ അത്ര താത്പര്യമൊന്നുമില്ലാതെ ചുമ്മാ കായലിലേക്ക് നോക്കി നില്‍ക്കുകയായിരുന്നു. അതിനിടെയാണ് തോണിയില്‍ വന്ന ചേട്ടന്‍ കേറുന്നോ എന്ന ചോദ്യമെറിഞ്ഞത്. കുറച്ചകലെ കാണുന്ന തുരുത്തിലെത്തിക്കാമെന്നായിരുന്നു പ്രലോഭനം. അതില്‍ വീണ് ഞങ്ങള്‍ തോണിയില്‍ കയറി. വിശാലമായി ഒന്നുകാലുവയ്ക്കാന്‍ തുനിഞ്ഞപ്പോളാണത് കണ്ടത്. തോണിയുടെ ഒരരികില്‍ നീളത്തിലൊരു വിള്ളല്‍. അതിത്ര കാര്യമാക്കാന്‍ എന്തിരിക്കുന്നുവെന്ന മട്ടില്‍ ചേട്ടന്‍ തോണി തുഴഞ്ഞു. അഞ്ചുപേരേയും വഹിച്ച് ആടിയുലഞ്ഞ് തോണി നീങ്ങി. ജീവന്‍ കയ്യില്‍പിടിച്ചുള്ള ആ യാത്ര തുരുത്തിലെത്തി. ഒരു കൂട്ടം നീറുറുമ്പുകള്‍ ഞങ്ങളെ വരവേറ്റു. ഒരു നിമിഷം പോലും വിശ്രമിക്കാതെ അവ ആഞ്ഞു കടിച്ചുകൊണ്ടിരുന്നു. അവയോട് അടിയറവ് പറഞ്ഞ് തിരികെ തോണിയില്‍ കയറി.

വേമ്പനാട് ലേക്ക് വില്ലയില്‍ ചോറും മീന്‍കറിയും കരിമീന്‍ ഫ്രൈയും മുട്ട-ചീര തോരനും പിന്നേയും ഒരുപാട് സ്‌പെഷ്യല്‍ ഐറ്റങ്ങളുമായി രശ്മി ചേച്ചി ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു. എങ്ങാനും ആ തോണി മുങ്ങിപ്പോയിരുന്നെങ്കില്‍ ഇതെല്ലാം മിസ്സായേനെയെന്ന് മാത്രമാണ് മനസ്സപ്പോള്‍ ചിന്തിച്ചത്. ആറേക്കര്‍ സ്ഥലത്തുള്ള വിശാലമായ ഹോംസ്‌റ്റേയാണിത്. കായിലിനോട് ചേര്‍ന്ന് കിടക്കുന്ന കയറില്‍ തീര്‍ത്ത കോട്ടേജുകളും കനാലുകളിലൂടെയുള്ള ബോട്ടിങ്ങും ഇവിടുത്തെ പ്രത്യേകതയാണ്. 

ഇളങ്കാവ് ദേവീക്ഷേത്രത്തിലേക്ക് ആറ്റുവേല പുറപ്പെട്ടു പോകുന്നതിനെ പറ്റിയുള്ള രൂപേഷേട്ടന്റെ വിവരണം കേട്ടപ്പോള്‍ അതൊന്ന് നേരിട്ടുകാണണമെന്ന് മനസ്സില്‍ ഉറപ്പിച്ചു. പക്ഷേ അതിന് ഏപ്രില്‍ പത്തു വരെ കാത്തിരിക്കണം. രണ്ട് വള്ളങ്ങളില്‍ ഉണ്ടാക്കുന്ന ചങ്ങാടത്തില്‍ മൂന്ന് നിലയുള്ള അമ്പലവും അതിനകമ്പടിയായി ഗരുഡന്‍ തൂക്കങ്ങളും പുറപ്പെട്ടു പോകും. വീടുകളില്‍ നിന്ന് ചെണ്ട മേളങ്ങളോടു കൂടി ചങ്ങാടങ്ങളിലെത്തുന്ന ഗരുഡന്‍ തൂക്കങ്ങള്‍ക്കൊപ്പം ആറ്റുവേല കെട്ടഴിച്ചു വിടുന്നത് രാത്രി ഒരു മണിയ്ക്കാണ്. 

തണ്ണീര്‍മുക്കം ബണ്ടിലെത്തിയപ്പോള്‍ ഞങ്ങള്‍ സാഹസികയാത്ര നടത്തിയ തുരുത്ത് അങ്ങകലെ ഒരു പൊട്ടുപോലെ കണ്ടു. കായലിന്റെ ഒരു ഭാഗത്ത് ചീനവലകള്‍ കെട്ടിയിട്ടിരിക്കുന്നു. തിരികെ പോരും വഴി വൈക്കത്തപ്പന്റെ സന്നിധിയിലെത്തി. 12 വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന കോടിയര്‍ച്ചനയും വടക്കുപുറത്തു പാട്ടും നടത്താനുള്ള ഒരുക്കങ്ങള്‍ കണ്ടു. ഏപ്രില്‍ 13ന് തുടങ്ങി 24 വരെ നീണ്ടു നില്‍ക്കും ഈ ചടങ്ങ്. ദംഷ്ട്ര വിടര്‍ത്തി ഉഗ്രമൂര്‍ത്തിയായി ദുര്‍ഗ്ഗ. മുഖത്ത് മുഴുവന്‍ കരിപുരട്ടി അതിന്‍മേല്‍ ഭസ്മവും കുങ്കുമവും കൊണ്ട് ചെറിയ പൊട്ടുകള്‍ തീര്‍ക്കുകയാണ് ഒരാള്‍. ചുവപ്പ് ചേല ചുറ്റി വാളും കയ്യിലേന്തി ആടിത്തുടങ്ങിയപ്പോള്‍ ചില മുഖങ്ങളില്‍ പരിഭ്രമം. ദാരികനെ നിഗ്രഹിച്ച ദുര്‍ഗ്ഗയുടെ കലിയടങ്ങാന്‍ വേണ്ടി കൂട്ടുമ്മേല്‍ അമ്പലത്തില്‍ നടത്തുന്ന തീയാട്ടാണിത്. ഫിബ്രവരി മാസത്തില്‍ കുംഭകുടത്തിന് ശേഷം തുടങ്ങുന്ന ഈ ചടങ്ങ് എഴുപത് ദിവസം വരെ നീളും. 

ഒറ്റ ദിവസത്തെ ഓട്ടപ്രദിക്ഷണം കൊണ്ട്  കണ്ടു തീര്‍ക്കാവുന്ന കാഴ്ചകളല്ല വൈക്കത്തേത്. അമ്പലങ്ങളുടെ സ്വന്തം നാട്ടില്‍ ശേഷിക്കുന്ന വിശേഷങ്ങളൊപ്പിയെടുക്കാന്‍ വീണ്ടുമൊരാറ്റുവേലനാള്‍ എത്താമെന്ന പ്രതീക്ഷയില്‍ കുമരകത്തേയ്ക്ക്. 

Location: Kottayam Dt.

Bounded by the enchanting Vembanad Lake, Vaikom has many beautiful and must visit spots which are still untouched by modernity.  The main attractions are connected with its backwater activities, cultivation, village life and culture. This village life tour package is organised by Vaikom Destination Promotion Council. Destinations included in this package manily come under three catagories. 

Temple Tour
Temple Tour includes destinations like Moothedathukavu Bhagavati Temple, Shri Rama temple,  Elankavu Bhagavathy temple, Vaikom Sree Mahadeva Temple, Udayanapuram Subrahmanya Temple and Koottummel Bhagavati Temple. Tourists can also plan a trip to view the rare festivels associated with this temples. 

Vadakkupurathu Pattu and Kodi Archana: This event comes only once in 12 years.
Elamkavu Attuvela: Two main festivals are held here. One is the flag hosting festival which may usually held in February. The other is the two day Attuvela Festival. The festival falls in the month of April. Theeyattu: It is a devotional offering to godess of Bhadrakali. The performance usually starts at dusk. 

Backwaters
Vembanadu Lake: As part of this village tourism package you can enjoy a country boat ride through the lake.
Ithipuzha & Murinjapuzha backwaters: Village tour package offers half day or full day country boat ride through the backwaters of Ithipuzha and  Murinjapuzha. The banks of Ithipuzha and Murinjapuzha are adorned by endless stretches of coconut palms and paddy fields. 
Mundar and Kariyar Backwaters: A full day voyage through K.V Canal (Kottayam-Vaikom canal) is available as part of this village tourism package.

Village Life Activites
Tourists will get a chance to see the activities like coir making, coir mat weaving, screwpine mat weaving, pot making, fishing, and toddy tapping. They can also have an interaction with the local pepole. The package will be arranged according to the interest of the tourist. They can contact the Vaikom Destination Promotion Council for the arrangement of trip.

How to Reach : By Air : Nedumbassery Airport (60 km away from Vaikom)
By Rail: Ernakulam Junction (34 km), Kottayam Rly. Station (33 km). Piravom Road Rly. Station (16 km)   
By Road: Vaikom is well-connected with all the major cities.  Inter State bus services are available from Ernakulam Town (35 km from Vaikom) to Coimbatore, Bengaluru, Mangalore, Chennai etc. STD code :  04829 Stay  Vembanad Lake Villa   325538, 222487, 232488, 9142558388.