കാര്‍ഷിക സാങ്കേതികവിദ്യയില്‍ വിസ്മയമാണ് കുട്ടനാട്. ആര്‍ ബ്ലോക്കും റാണി, ചിത്തിര, മാര്‍ത്താണ്ഡം കായലുകളും പ്രത്യേകം പരാമര്‍ശിക്കാം. സമുദ്രനിരപ്പിനു താഴെ വെള്ളത്തോട് മല്ലടിച്ച് പൊന്നു വിളയിക്കുന്ന  ആര്‍ ബ്ലോക്കില്‍ തെങ്ങും മാവും കൊക്കോയുമെല്ലാം തഴച്ചു വളരുന്നു. 1500 ഏക്കറോളം വരുന്ന ഇവിടം, ഏറ്റവും കുടുതല്‍ കള്ളുല്‍പ്പാദിച്ചിരുന്ന സ്ഥലവുമാണ്. കായല്‍ രാജാവ് മുരിക്കന്‍ മുന്‍കൈ എടുത്ത് ഉണ്ടാക്കിയതാണ്. റാണി ചിത്തിര മാര്‍ത്താണ്ഡം കായലുകള്‍. കൃഷിയില്ലെങ്കിലും ഈ കാര്‍ഷിക വിസ്മയം കാണാന്‍ ഇന്നും സഞ്ചാരികളെത്തുന്നു. ആലപ്പുഴയില്‍ നിന്ന് ബോട്ടില്‍ ഒന്നര മണിക്കൂര്‍ യാത്ര.

Location: QST & R Block Kayals (backwaters) remind the visitor of the famous dikes of Holland.A striking example of the indigenous agricultural engineering know-how, here cultivation and habitation are made possible at four to ten feet below the sea level.

How to Reach: QST & R Block Kayals are accessible by boat from Alappuzha 

കായല്‍ വിസ്മയം, അഥവാ കുട്ടനാട്

 

പക്ഷികളുടെ പാതിരാമണല്‍
ഒരു ബ്രാഹ്മണ യുവാവിന് മുന്നില്‍ കായല്‍ മാറി കര തെളിഞ്ഞ സ്ഥലമാണ് പാതിരാ മണല്‍ എന്ന് ഐതിഹ്യം. കായല്‍ യാത്രയ്ക്കിടയില്‍ സന്ധ്യാ വന്ദനത്തിന് ഇറങ്ങിയതായിരുന്നു അയാള്‍. തിരുവിതാംകൂര്‍ രാജാക്കന്‍മാര്‍ ഈ സ്ഥലം പില്‍ക്കാലത്ത് ആന്‍ഡ്രൂ പെരേര എന്ന പോര്‍ച്ചുഗീസ് നാവികന് പാട്ടത്തിന് കൊടുത്തു. പന്ത്രണ്ട് കുടുംബങ്ങളും താമസമുണ്ടായിരുന്നു.  1979 ല്‍ കാലാവധി പൂര്‍ത്തിയായപ്പോള്‍ ദ്വീപു നിവാസികളെ പുനരധിവസിപ്പിച്ചു. സ്ഥലം വിനോദസഞ്ചാര വകുപ്പിനെ ഏല്‍പ്പിക്കുകയും ചെയ്തു. കാലാകാലങ്ങളില്‍ വിവിധ വിനോദസഞ്ചാര പദ്ധതികള്‍ ഇവിടെ ഉദ്ഘാടനം ചെയ്യാറുണ്ട്.  ശിലാഫലകങ്ങളുടെ ഒരു മ്യൂസിയം തന്നെ തുടങ്ങാവുന്നതാണെന്ന് പരിസരവാസികള്‍ കളിയാക്കും. 

ജെട്ടിയിറങ്ങി കവാടം കടന്ന് ദ്വീപിലൂടെ ഒരു കാല്‍നട യാത്ര. കവാടം കടന്ന് അകത്ത് കടന്നപ്പോള്‍ സ്വീകരിക്കാന്‍ രണ്ട് പൂച്ചകള്‍. ആരോ നാടു കടത്തിയ 'വന്യജീവികള്‍'. കിളികളും ശലഭങ്ങളും നീര്‍നായ്ക്കളും ധാരാളം. പൂക്കളും സമൃദ്ധമായി വളരുന്നു. കായലിനു മേലെ മാനത്ത് വില്ലു തീര്‍ക്കുന്ന പറവക്കൂട്ടങ്ങള്‍- എരണ്ടകളും ദേശാടനക്കിളികളും. ചുറ്റുപാടും കക്ക വാരിയും മീന്‍ പിടിച്ചും അന്നം കണ്ടെത്തുന്ന മനുഷ്യ ജീവിതങ്ങളും. 
വേമ്പനാട്ട്് കായലിലെ ഈ ഹരിതതുരുത്ത്് ദേശാടനപക്ഷികള്‍ വിരുന്നെത്തുന്ന ഇടമാണ്. തണ്ണീര്‍മുക്കത്തിനും കുമരകത്തിനും ഇടയിലുളള ദ്വീപിലെത്താന്‍ ബോട്ടുമാര്‍ഗ്ഗം വരണം. ആലപ്പുഴയില്‍ നിന്ന് ഒന്നര മണിക്കൂര്‍ ബോട്ട് യാത്രയുണ്ട്. സ്പീഡ് ബോട്ടിനാണെങ്കില്‍ അരമണിക്കൂര്‍. റോഡ് മാര്‍ഗം മുഹമ്മയിലെത്തി കായിപ്പുറത്തു നിന്ന് നാടന്‍വള്ളത്തില്‍ പോകാം. ഇതിന് 10 മിനുട്ട് യാത്ര മതി.

കായല്‍ വിസ്മയം, അഥവാ കുട്ടനാട്
 
Pathiramanal island on the backwaters is a favourite haven of hundreds of rare migratory birds. The island lies between Thaneermukkom and Kumarakom, and is accessible only by boat. Location: State: Kerala, Alappuzha Dt.
How to Reach: By Boat: 90 minutes journey from Alappuzha. 30 minutes by speed boat. By Road: Kayippuram, near Muhamma, 14 km from Alappuzha is the nearest road end. Country boats are available here  
Stay: Stay at Alappuzha /Cherthala.
Contact:  For Country Boat: 09947717704, 9349414215, 9349216416.Police station, Muhamma:0478-2862331.