കൂര്‍ത്തകൊക്കുമായി കുഞ്ഞോളങ്ങളെ മുറിച്ചൊഴുകുന്ന നീര്‍പക്ഷിയെ പോലെ തോണി മെല്ലെ മെല്ലെ കൈത്തോടുകള്‍ താണ്ടി. കൈ നീട്ടി തൊടാനെത്തുന്ന മരചില്ലകള്‍ വകഞ്ഞുമാറ്റി, ചാഞ്ഞതെങ്ങുകളും ഇരുകരകളിലേയും പച്ചപ്പുകളും ചേര്‍ന്നൊരുക്കുന്ന നിഴല്‍ചിത്രങ്ങള്‍ക്ക് പോറലേല്‍പ്പിക്കാതെയുള്ള മന്ദഗമനം. പാശ്ചാത്യ നാഗരിക ജീവിതത്തിന്റെ കൊടും തിരക്കുകളില്‍ നിന്നും മോചനം തേടിയെത്തിയ സഞ്ചാരികളുടെ മുഖം പ്രശാന്തമാവുന്നു.
 കൊല്ലം മണ്‍റോ തുരുത്തിലെ കൈത്തോടുകളിലൂടെ സഞ്ചരിക്കുകയാണിപ്പോള്‍. ആന്‍ഡ്രിയ, നൈലോസ്, മോറിറ്റ്‌സ്, കിംബോട്ടര്‍, ഒപ്പം ഞങ്ങളും. കേരളത്തിലെ ഇത്തിരിപോന്ന റോഡുകളില്‍ ജീവന്‍ കൈയില്‍ പിടിച്ച് യാത്ര ചെയ്യുന്ന നമുക്കുമിതൊരു പ്രശാന്താനുഭവം തന്നെ. 

കൈത്തോടുകള്‍ക്കിരുവശവും ഗ്രാമജീവിതം കണ്ട് യാത്ര ചെയ്ത വള്ളം ചായകുടിക്കാനായി കരയ്ക്ക് അടുത്തു. അവിടെ കയര്‍പിരിയും നടക്കുന്നുണ്ട്. വിദേശികള്‍ അതും കണ്ട് അന്തംവിട്ട്് നിന്നു. ഒരു ദമ്പതികളെയും കയറ്റിവന്ന തോണിയും അവിടെയടുത്തു. ഈജിപ്തില്‍ നിന്നുള്ള പ്രൊഫസര്‍ അഹ്മോസും ഭാര്യ എബോനിയും. തോടരികില്‍ കസേരയിട്ട് ചായഗഌസും കയ്യിലേന്തിയവര്‍ ഇളംകാറ്റില്‍ ഈജിപ്തിലെ കലാപ സംഘര്‍ഷങ്ങളെ മറക്കാന്‍ ശ്രമിക്കുന്നു. 

കൊല്ലത്തെ കായല്‍യാത്രകള്‍

യാത്ര തുടര്‍ന്നു. തോടില്‍ ഇപ്പോള്‍ രണ്ട് പക്ഷിത്തോണികള്‍. കാഴ്ചകളെ കണ്ണിലൊതുക്കാന്‍. അമ്പലമുറ്റവും അരയാല്‍ത്തറയും കണ്ട് ചെമ്മീന്‍പാടത്തിലേക്ക്. കാരൂത്രക്കടവില്‍ നിന്ന് കാരൂത്രക്കടവില്‍ അവസാനിക്കുന്ന യാത്ര ഇനിയും നീണ്ടിരുന്നെങ്കില്‍ എന്നു കൊതിച്ചുപോകും.

ചുരുങ്ങിയ കാലം കൊണ്ട്് സൂപ്പര്‍ഹിറ്റായ ഒരു ടൂര്‍പാക്കേജാണ് മണ്‍റോ തുരുത്തിലെ കായല്‍സവാരി. വിദേശികളും ഉത്തരേന്ത്യന്‍ സഞ്ചാരികളുമാണ് കൂടുതലായെത്തുന്നത്. ഒരാള്‍ക്ക് 500 രൂപയാണ് ചാര്‍ജ്. കൊല്ലം ജില്ലാ വിനോദസഞ്ചാരവകുപ്പിന്റെ ബോട്ടുജെട്ടിക്കടുത്തുള്ള ഓഫീസില്‍ നിന്നും ടെംപോ ട്രാവലറില്‍ മണ്‍റോ തുരുത്തില്‍ എത്തിക്കും. കാരൂത്രക്കടവില്‍ നിന്ന് തോണി പുറപ്പെട്ട് കാരൂത്രകടവിലെത്തിക്കും. അഞ്ചര കിലോമീറ്റര്‍ കൈത്തോട്ടിലൂടെ യാത്ര. രാവിലെ ഒമ്പതുമണിക്ക് പുറപ്പെട്ട് ഒന്നരയ്ക്ക് തിരിച്ചെത്തുന്ന വിധവും ഉച്ചയ്ക്ക് രണ്ട് മണിക്ക് പുറപ്പെട്ട് വൈകീട്ട് 6.30ന് തിരിച്ചെത്തുംവിധവും രണ്ട് സമയങ്ങള്‍ തിരഞ്ഞെടുക്കാം. ആയൂര്‍വേദ കേന്ദ്രത്തിലെ മസാജിങ് അടക്കമുള്ള 1750 രൂപയുടെ പാക്കേജും ഉണ്ട്. 10 മണിക്ക് പുറപ്പെട്ട് അഞ്ച് മണിക്ക് തിരിച്ചെത്തുന്ന 1500 രൂപയുടെ പാക്കേജും ഉണ്ട്. 

അഷ്ടമുടിക്കായലിലേക്ക് കല്ലടയാറ് കൊണ്ട് വരുന്ന എക്കലടിഞ്ഞുണ്ടായ തുരുത്താണ് മണ്‍റോ തുരുത്ത്. കൈത്തോടുകളും തെങ്ങും വയലും നിറഞ്ഞ ഫലഭൂയിഷ്ഠമായ മണ്ണ് സമ്പന്നമായ ജൈവവൈവിധ്യങ്ങള്‍ നിറഞ്ഞതാണ്. കൊഞ്ച,് കരിമീന്‍, കക്ക തുടങ്ങിയ കായല്‍ വിഭവങ്ങളും ലഭിക്കുന്നു. കേണല്‍ മണ്‍റോയുടെ ഇഷ്ടദേശമായിരുന്നു ഇത്. പിന്നീട് ഇദ്ദേഹത്തിന്റെ പേരില്‍ അറിയപ്പെടാനും തുടങ്ങി.

കൊല്ലത്തെ കായല്‍യാത്രകള്‍

Munroe Island (or Munroothuruthu,Manrothuruthu, Munroethuruth) is located at the confluence of Ashtamudi Lake and the Kallada River, in Kollam district, Kerala, South India. The island, accessible by road, rail and inland water navigation, is about 25 kilometres  from Kollam by road, 12 kilometres  west from Kundara and about 25 kilometres from Karunagapally. The place is named in honour of Resident Colonel John Munro of the former Princely State of Travancore. The island measures 13.4 square kilometres (5.2 sq mi) in area.
How to reach: By Road:Kollam 25 km. By Rail:Kollam-27km By Air: Thiruvananthapuram  airport-71km              
Backwater village tour (half day programme): Kollam DTPC’s prestigious canal cruises, operating twice a day to the Munroe Island, is the best of its kind in IndiapDeparture: 9 am. Return: 3.30 pmpDeparture: 2 pm Return: 6.30 pm.p 
Attractions:  Winding canals,  Village life,  Coir making, Boat building,  Fishing operations,  Migratory birds and Spice plantations. 
Backwater village tour (full day programme):  Departure: 10 am from Kollam  Return: 5 pm.  Attractions:  Ayurveda factory visit, Canal cruise in row boats,  Village life,  Coir making,  Boat building,  Fishing operations,  Migratory birds,  Spice plantations and  Toddy tapping, Village canal trip and Ayurvedic rejuvenation (half day programme): Departure: 9am  from Kollam Return: 5 pm.  Contact: DTPC Kollam 0474-2745625